𝗣𝗜𝗣𝗘𝗥 : 𝗡𝗜𝗚𝗛𝗧 𝗢𝗙 𝗗𝗢𝗖𝗧𝗢𝗥 𝗡𝗢𝗦𝗙𝗘𝗥𝗔𝗧𝗨 (𝐀 𝐒𝐚𝐦𝐩𝐥𝐞) – 𝗔𝘀𝗵𝘄𝗶𝗻𝗶 𝗞𝘂𝗺𝗮𝗮𝗿𝗮𝗻 8

𝗣𝗜𝗣𝗘𝗥 : 𝗡𝗜𝗚𝗛𝗧 𝗢𝗙 𝗗𝗢𝗖𝗧𝗢𝗥 𝗡𝗢𝗦𝗙𝗘𝗥𝗔𝗧𝗨

(𝐀 𝐒𝐚𝐦𝐩𝐥𝐞)

 

𝘗𝘳𝘦𝘴𝘦𝘯𝘵𝘦𝘥 𝘉𝘺… 

– അശ്വിനി കുമാരൻ  

 

????? : ????? ?? ?????? ?????????

 

𝘖𝘧𝘧𝘪𝘤𝘪𝘢𝘭𝘭𝘺 𝘗𝘳𝘦𝘴𝘦𝘯𝘵𝘪𝘯𝘨 the 𝘚𝘢𝘮𝘱𝘭𝘦 𝘱𝘢𝘳𝘵 𝘰𝘧 𝘔𝘺 𝘍𝘪𝘳𝘴𝘵 𝘕𝘰𝘷𝘦𝘭 𝘰𝘧 𝘢 𝘧𝘶𝘵𝘶𝘳𝘦 𝘗𝘭𝘢𝘯𝘯𝘦𝘥 𝘛𝘳𝘪𝘭𝘰𝘨𝘺.

Divided as 𝘖𝘯𝘦 𝘕𝘰𝘷𝘦𝘭 & 𝘐𝘵𝘴 2 𝘚𝘵𝘢𝘯𝘥 𝘢𝘭𝘰𝘯𝘦 𝘗𝘳𝘦𝘲𝘶𝘦𝘭𝘴… 𝘈𝘯𝘥 𝘵𝘩𝘦 𝘍𝘪𝘳𝘴𝘵 𝘗𝘢𝘳𝘵 𝘰𝘧 𝘛𝘳𝘪𝘭𝘰gy is 𝘛𝘦𝘮𝘱𝘰𝘳𝘢𝘳𝘪𝘭𝘺 𝘵𝘪𝘵𝘭𝘦𝘥 𝘢𝘴..😌

 

𝗣𝗜𝗣𝗘𝗥 : 𝗡𝗜𝗚𝗛𝗧 𝗢𝗙 𝗗𝗢𝗖𝗧𝗢𝗥 𝗡𝗢𝗦𝗙𝗘𝗥𝗔𝗧𝗨

 

     𝗖𝗼𝗺𝗶𝗻𝗴 𝗦𝗼𝗼𝗻… ✨

 

 

Read Here… ↓↓↓

 

✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶✶

 

….ആബേൽ നൽകിയ പുസ്തകത്തിന്‍റെ താളുകൾ രണജിത് സിംഗ് സൂക്ഷ്മമായി പരിശോധിച്ചു.

 

ആബേലിന്റെ വല്യപ്പാപ്പൻ, അഥവാ അച്ഛമ്മയുടെ അപ്പൻ, ആൽബർട്ട് ഷാബറുടെ പേർസണൽ ഡയറിയുടെ ആദ്യത്തെ പതിനേഴ് പേജുകളിൽ  കാലപ്പഴക്കത്തിന്റെ മഞ്ഞനിറം ബാധിച്ചിരുന്നു. ബാക്കിയുള്ള പേജുകളിൽ ചിലതൊക്കെ ഇരട്ടവാലനുകൾ തിന്ന് ചെറുദ്വാരങ്ങൾ വീണിരുന്നു.

 

“നിന്റെ നിഗമനം ശരിയാണ് ആബേൽ.. നിന്റെ വല്യപ്പാപ്പൻ ഈ ഡയറിയെഴുതിയിരിക്കുന്നത് ഡച്ച് ഭാഷയിലും ഓൾഡ് ജർമൻ ഭാഷയിലുമാണ്.. സാധാരണ ഒരാൾക്ക് ഇത് വായിച്ചെടുക്കാനാവില്ല.”

 

“പിന്നെന്തിനായിരിക്കണം ഈ പുസ്തകം അച്ഛമ്മ മരിക്കുന്നതിന് മുൻപ് എന്നെ ഏൽപ്പിച്ച്, ഈ പുസ്തകങ്ങളിലെ രഹസ്യവിവരങ്ങളുപയോഗിച്ച് വല്യപ്പാപ്പന്റെ ലക്ഷ്യം കൈവരിക്കണമെന്ന് എന്നോട് പറഞ്ഞിട്ടുണ്ടാകുക…” ആബേൽ ഫിലിപ്പ്സൺ അൽപ്പനേരം ചിന്താമഗ്നനായി കസേരയിൽ ചാഞ്ഞിരുന്നു.

 

“നീയെന്താണ് ആലോചിക്കുന്നത് ആബേൽ.”

 

“രണജിത് സർ, ഈ ഡയറിയിൽ ഏതെങ്കിലും സംസ്‌കൃത വാക്കുകൾ എന്തെങ്കിലുമുണ്ടോയെന്ന് നോക്കാമോ. നേരെത്തെ ഞാനീ ഡയറി പരിശോധിച്ചപ്പോൾ  എഴെട്ടു പേജുകളിൽ അങ്ങനെ കണ്ടിരുന്നു.” ആബേൽ നിർദ്ദേശിച്ചു.

 

” സംസ്‌കൃതം…?” ഡയറി താളുകളിൽ ശ്രദ്ധ ചെലുത്തികൊണ്ടിരുന്ന രണജിത് മുഖയുയർത്തി ആബേലിനെ ഉറ്റുനോക്കി.

 

“അതേ സർ… അച്ഛമ്മ എന്നോട്, പണ്ട് വല്യപ്പാപ്പൻ ഹിറ്റ്ലറുടെ നാസി ജർമനിയിലായിരുന്നപ്പോൾ അദ്ദേഹം ഏതോ ഇന്ത്യൻ രാജാവ് സ്ഥാപിച്ച പുരാതന രഹസ്യ സൊസൈറ്റിയുടെ വിവരങ്ങൾ തേടുകയായിരുന്നെന്നോ മറ്റോ പറഞ്ഞിട്ടുണ്ട്. ആ അന്വേഷണമാണ്

കുടുംബത്തിന്റെ ജീവിതം തകർത്തതെന്ന് എന്റെ അപ്പൻ ഫിലിപ്പ് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്.”

 

“അതേത് രാജാവാണെന്ന് അറിയുമോ ആബേലിന്..?” ആബേൽ പറയുന്നത് സശ്രദ്ധമായി കേട്ടുകൊണ്ടിരുന്ന രണജിത് ചോദിച്ചു.

 

“അത്‌ കൃത്യമായി അറിയില്ല സർ. പക്ഷേ വല്യപ്പാപ്പന്റെ പെട്ടി പരിശോധിച്ചപ്പോൾ ഏതൊക്കെയോ സംസ്‌കൃത ഗദ്യങ്ങളും ശ്ലോകങ്ങളുമെഴുതിയ കടലാസുകൾക്കിടയിൽ ഇംഗ്ലീഷിലെഴുതിയ ഒരു കുറിപ്പ് കണ്ടിരുന്നു. അത്‌ കണ്ടപ്പോൾ എന്റെയുള്ളിൽ കൂടുതൽ ഡൌട്‌സ് ഉണ്ടായിട്ടുണ്ട്. അതുംകൂടെ ക്ലിയർ ചെയ്യണം. ഇതാണ്‌ സർ പേപ്പർ..”

Leave a Reply

Your email address will not be published. Required fields are marked *