ꪜ?ᦔꫀꪮ ᥴꪖꪶꪶ ? [ꫝ?????] 62

 

പാപി…!

 

ഒരർത്ഥത്തിൽ ഞാൻ തന്നല്ലേ ന്റെ മാളൂനെ കൊലക്ക് കൊടുത്തതും…!

 

“ഏട്ടായി…”

 

“മോളെ മാളു, നീയിനെ എത്രയൊക്കെ സോപ്പിട്ടാലും ശെരി പുതിയൊരു ഫോൺ വാങ്ങുന്നതിനെ പറ്റി ഇപ്പൊ ചിന്തിക്കേ വേണ്ടാ…!”

 

“എന്താ എട്ടായി ഇങ്ങനെ…?”

 

“മാളുവേ, കമ്പെടുക്കണോ ഞാൻ…? ഇക്കാലത്ത് പെൺകുട്ട്യോള് വഴി തെറ്റി പോണതേ, ആ ചുണ്ണാമ്പ് ഫോൺ കൈയിൽ ഉള്ളതിനാലാ…!”

 

“ഒന്ന് പോ അമ്മേ… ഏട്ടായി., പത്താം ക്ലാസ്സ്‌ നല്ല മാർക്കോടെ ജയിച്ചാൽ നല്ലൊരു ഫോൺ വാങ്ങി തരാന്ന് പറഞ്ഞിട്ട് ഇപ്പൊ മാളൂനെ പറ്റിക്കുവാ…?”

 

“ഇനിയിപ്പോ ന്റെ മാളൂട്ടി ഡിഗ്രി ഫസ്റ്റ് ക്ലാസ്സോടെ പാസ്സാവ്. അപ്പൊ എട്ടായി നല്ലൊരു ഫോൺ വാങ്ങി തരാം…!”

 

“നോക്കിക്കോ, ഇനി ഞാനിതും പറഞ്ഞ് വരൂലാ., മാളൂട്ടിയേന്നും വിളിച്ച് വാ, കാണിച്ച് തരാം…! പട്ടിണി കിടക്കാൻ പോവാ ഞാൻ…!”

 

എന്തിനായിരുന്നു ഭഗവതി അവളാ വാശി കാണിച്ചേ…? എന്തിനായിരുന്നു… ന്റെ പൊട്ടിപ്പെണ്ണ് പട്ടിണി കിടന്നേ… അറിഞ്ഞോ അറിയാതെയോ വാങ്ങി കൊടുത്ത് പോയില്ലേ ഞാൻ…!

 

“മോനെ ആദി…”

 

“അഹ് അമ്മേ…?”

 

“എന്താ കുട്ട്യേ ഒരാലോചന…?”

 

“ഏയ്‌ ഒന്നൂല്ലമ്മേ…!”

 

“കണ്ടോ നീ., ഇത്ര കൊല്ലം കഴിഞ്ഞ് ഇന്നാദ്യയാ ഇത് കായ്ക്കണേ…!”

 

മുന്നിലെ പുളിഞ്ചി മാവിലേക്ക് വിരൽ ചൂണ്ടി അമ്മയത് പറയുമ്പോ, ഒരുനിമിഷം എന്റെ ശ്രദ്ധയും അങ്ങോട്ടേക്ക് നീങ്ങി. എന്നാൽ അടുത്ത നിമിഷം തന്നെ ഞാനാ കാഴ്ചയിൽ നിന്നും പിൻവാങ്ങി.

 

“എട്ടായി നോക്കിക്കോ, അടുത്ത തവണ പൂത്ത് നിറയേ കായുണ്ടാകും. ഉപ്പും മുളകും കൂട്ടി ഒരു പിടി തന്നെ ഞാൻ പിടിക്കും. ഇപ്പൊ തന്നോർക്കുമ്പോ വായിൽ വെള്ളം നിറയുവാ…!”

 

കൊതിച്ചി ആയിരുന്നവൾ. പുളിഞ്ചി തൈയേ നട്ടതും, പരിപാലിച്ചതും, പുളിഞ്ചി ആവാൻ കാത്തിരുന്നതും എല്ലാം വെറുതെ ആയല്ലോ മോളെ…!

 

“മോനെ ആദി…”

 

“അമ്മ…”

 

“എന്താടാ എന്റെ കുഞ്ഞിന് സംഭവിച്ചേ…? എന്തിനാ അവള്…?”

 

“അമ്മ…”

 

“വിശ്വസിക്കാൻ കൂടി പറ്റുന്നില്ലല്ലോ മോനെ…”

 

“അമ്മ… അമ്മ… നമ്മടെ മാളൂട്ടിക്ക് അത്രേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ…!”

 

ഭൂമി പിളർന്നങ്ങ് പോയിരുന്നേൽ എന്നതിയായി ആശിച്ചു പോയി ഞാനാ വേള.

 

“ആദിയേ, ഒരാഴ്ച കൂടി കഴിഞ്ഞാൽ ന്റെ… കുഞ്ഞിന്റെ ജന്മദിനം അല്ലായിരുന്നോ ടാ… അയ്യോ… അയ്യോ… അയ്യോ…”

 

തലക്കടിച്ചമ്മ വിലപിക്കുമ്പോ, പൊട്ടികരയേണ്ടിയിരുന്ന ഞാൻ പോലും എന്തേ ആ വേളയിൽ മൗനം പാലിച്ചു…?

Leave a Reply

Your email address will not be published. Required fields are marked *