᥇ꪖ?ꫀᦔ ꪮꪀ ??ꪊꫀ ꫀꪜꫀꪀ?? …..!
മാളൂട്ടി…!
സഞ്ചായനവും കഴിഞ്ഞു., ഉറ്റവരും ഉടയവരും പയ്യെ നീങ്ങി തുടങ്ങി. ഇപ്പൊ ആ കുഞ്ഞ് വീട്ടിൽ ഞാനുമമ്മയും മാത്രം.
“ടാ എന്നാ ഞങ്ങളിറങ്ങട്ടെ…?”
കൂട്ടുകാരായിരുന്നു., ഇനി യാത്ര പറഞ്ഞിറങ്ങാൻ അവര് മാത്രേ ബാക്കിയുള്ളൂ. തലയാട്ടി സമ്മതം മൂളുമ്പോ, ഒരുവേള ഹരി എന്നെ ചേർത്ത് പിടിച്ചു…!
“ശിക്ഷക്ക് ഇളവുണ്ടെന്ന്., ഇന്നോ നാളെയോ തന്തക്ക് പിറക്കാത്തവൻ തിരിച്ചെത്തും. പൂട്ടണ്ടേടാ ആദി അവനെ…?”
“എ… എന്തിനാടാ… ഏഹ്…? അതുകൊണ്ട്… അതുകൊണ്ടെന്റെ മാളൂട്ടി തിരിച്ച് വരോ…?”
“ആദി…”
“വേണ്ടടാ, ഒന്നും വേണ്ടാ. പ്രാണൻ പോണ വേദന അനുഭവിക്കുന്നത് ആദിക്ക് പുതിയത് അല്ലാ. പക്ഷെ ഒരുവാക്ക് ഈ ഏട്ടനോട് അവള് പറഞ്ഞിരുന്നേൽ…! എന്തിന്… ന്തിനാടാ… അവള്…?”
“ആദി, അമ്മയെ തളരാതെ ചേർത്ത് നിർത്തണ്ട നീ തന്നിങ്ങനെ തളർന്ന് പോവാതെടാ…!”
നിയന്ത്രണമില്ലാതെ നിറഞ്ഞൊഴുകുന്ന മിഴികളെ തുടച്ച് കളയാൻ പോലും ആവുമായിരുന്നില്ലപ്പോ., ഒരുതരം മരവിച്ച അവസ്ഥ. കണ്ണടച്ചാൽ മിഴിവോടെ കാണുന്നത് എന്റെ മാളൂട്ടിയേയും…!
ഇല്ലാ., അവൻ പറഞ്ഞപ്പോൽ ഒരിക്കലും തളർന്ന് പോവാൻ പാടില്ല. അങ്ങനെയായാൽ ഒരുപക്ഷെ എന്റമ്മയും…!
എല്ലാ സങ്കടവും ഉള്ളിലൊതുക്കി എഴുന്നേല്ക്കുമ്പോ ഒരുനിമിഷം കെടാതെ കത്തുന്ന ആ കുഞ്ഞ് തീനാളത്തിലേക്ക് നോക്കി. മാളൂട്ടി., ഏട്ടന്റെ കുറുമ്പി പെണ്ണ്…!
…. …. …. …. ….
“ആദി…, വാ മോനെ… ഇവിടെ വന്നിരിക്ക്…”
അടുക്കളയിലിരുന്ന് തൊട്ട് വെളിയിൽ കാണുന്ന പുളിഞ്ചിമാവിനെ നോക്കി ചിരിക്കുവാണല്ല. എന്റെ നിഴലനക്കം കണ്ടാവാം, തിരിഞ്ഞ് കൂടി നോക്കാതെ ഒരല്പം നീങ്ങി ഇരുന്ന് എന്നെ കൂടെ ഷെണിച്ചത്.
“അമ്മേ ഒറ്റക്ക് ആക്കിട്ട് എങ്ങോട്ടാ മോനെ പോയെ…?”
“ഞാനെങ്ങോട്ട് പോവാനാ…? പുറത്ത് തന്നുണ്ടായിരുന്നു…!”
“മ്മ്, എല്ലാരും പോയീല്ലേടാ…?”
“പോയി. അല്ലേലും ജോലിയൊക്കെ കളഞ്ഞിട്ട് എത്രയാന്ന് വച്ചാ അവരൊക്കെ നിക്കുന്നേ…?”
“വേണ്ടാ പൊക്കോട്ടെ., നീ മാത്രം മതി മോനെ അമ്മക്ക്…! നിന്നിട്ടും എന്തിനാ…? ന്റെ മോളെ പറ്റിയോരോന്ന് പറയാനോ…? നല്ലത് തന്നാ പോയത്. മരിച്ച് തലക്കും മീതെ നിക്കുന്നേ… ന്റെ… പൊന്ന് മോള്…! അവൾടെ ആത്മാവിനെ പോലും വെറുതെ വിടുന്നില്ലല്ലോ, ന്റെ മഹാദേവാ ദുഷ്ട്ടക്കൂട്ടങ്ങള്…”
ഓരോന്ന് പദം പറഞ്ഞാ അമ്മമനസ്സ് വിങ്ങുമ്പോ, ചേർത്ത് പിടിക്കാനല്ലാതെ ഈ പാപിക്ക് ഒന്നിനും ആവില്ലായിരുന്നു…!