ഇന്നെനിക്ക് വേണ്ടി കരയാനും കൂടെ ചേർത്ത് പിടിക്കാനും ഒരാളുണ്ട്, അതിൽ കൂടുതൽ ഒന്നുമീ ജന്മത്തിൽ എനിക്ക് കിട്ടാനുമില്ല…!
“ദേഷ്യോല്ലല്ലോ…?”
“ഇല്ലെന്നേ…!”
കണ്ണുനീരോപ്പി ഒരുവേള ആ മുഖത്തേക്ക് തന്നെ നോക്കി. മൃഗമല്ലാത്തവൻ, മനുഷ്യൻ…!
“പാല് ആറി പോയി…!”
“സാരല്ല., കുടിച്ചിട്ട് കിടന്നോ, നല്ല ഷീണം കാണാനുണ്ട്…!”
“കുടിച്ചിട്ട് തന്നാ മതി…!”
“കുടിക്കാറിയില്ല, പിന്നെ ഞാനായിട്ട് മുറ തെറ്റിക്കുന്നില്ല…!”
ഒരല്പം എന്നിൽ നിന്നും വാങ്ങി ഇറക്കി, തിരിച്ചത് എനിക്ക് തന്നെ തന്നിരുന്നു.
“മുഴുവൻ കുടിച്ചിട്ട് കിടന്നോട്ടോ…!”
കട്ടിലിന്റെ ഓരോരത്ത് മാറ്റി വച്ച പായ എടുത്ത് നിലത്തേക്ക് നിവർത്തിയിടുമ്പോ ഞാൻ ഞെട്ടി എഴുന്നേറ്റ് പോയി. ഒട്ടും പ്രതീക്ഷിക്കാത്ത പ്രവർത്തി ആയിരുന്നില്ലേ അത്…!
“എന്തേ…?”
“എന്താ നിലത്ത്…?”
“തനിക്ക് പിരീഡ് അല്ലെടോ…?”
അത്ഭുതപ്പെട്ട് പോയി ഒരു നിമിഷം., എങ്ങനെ…?
“ഏട്ടാ… എനിക്ക്… എനിക്കിപ്പഴാ…!”
“അറിയാം., ബാത്‌റൂമിൽ പോയപ്പോ കണ്ടായിരുന്നു. താൻ കിടന്നോ, വല്ലതും ഉണ്ടേൽ എന്നെ വിളിച്ചാ മതി. ഒന്നും വിചാരിക്കണ്ടാ…!”
കണ്ണ് നിറഞ്ഞിരുന്നു, സന്തോഷം കൊണ്ടല്ലേ.. ഇപ്പൊ അടിവയറ്റിലെ വേദന ഞാൻ സഹിക്കുന്നു., മരുന്നായി സ്നേഹം തരാൻ ഏട്ടനില്ലേ കൂട്ടിന്…?!
ശ്രദ്ധ പോലും അപ്പോഴാണ് മുറി ഒട്ടാകെയുള്ള ചിത്രങ്ങളിലേക്ക് പതിയുന്നത്., ആ കുറുമ്പിയുടെ… ഏട്ടായീടെ മാളൂട്ടിയുടെ ചിത്രങ്ങൾ.
മരിച്ചൂന്ന് വിശ്വസിക്കാൻ കൂടി പറ്റുന്നില്ലല്ലോ മോളെ…!
സന്തോഷമൊക്കെയും കെട്ടണഞ്ഞിരുന്നു, ഒരു ദീപനാളം പോൽ. ഒരേ അവസ്ഥയിലൂടെ കടന്ന് പോയ രണ്ട് പെൺകുട്ടികൾക്ക്, ഒരാളൊന്നും സഹിക്കാൻ കഴിയാതെ പോയി. മറ്റൊരാൾക്ക് ഇന്ന് നല്ലൊരു ജീവിതവും. എങ്കിൽ പോലും നീതി അവർക്ക് അന്യം. സുഖിച്ച് ജീവിക്കുവാവം അവരൊക്കേം ഇപ്പൊ…!
“ഏട്ടാ…”
“മ്മ്…”
“ഉറക്കായോ…?”
“ഇല്ലാ., താൻ പറയ്യ് എന്തേലും വേണോ…?”
“മ്മ് ഒരുത്തരം അറിയണം…! എന്നോടൊപ്പം കിടക്കാവോ ഒരഞ്ച് മിനിറ്റേലും…?”
ഒരു മടിയും കാട്ടാതെ നിലത്തൂന്ന് എഴുന്നേറ്റ് എന്നോടൊപ്പം ചേർന്ന് കിടന്നിരുന്നു പാവം…!
“മനസ്സിന്… മനസ്സിനിപ്പോ സമാധാനം കിട്ടണില്ലേട്ടാ…!”
“എന്ത് പറ്റി…? വീണ്ടും… വീണ്ടും… പഴേതൊക്കെ…?”
“എങ്ങനാ ഏട്ടാ…? എത്രയൊക്കെ ആയാലും നീതി., അത് കിട്ടില്ലല്ലോ. എത്ര പേരുടെ ജീവിതം തകർന്നിട്ടുണ്ടാവും …? മാളൂനോ, എനിക്കോ കിട്ടാണ്ടിരുന്നത് ആർക്കേലും… ആർക്കേലും ഒരാൾക്ക്…? ഇല്ലാ ഒരിക്കലും കിട്ടില്ല. ഇവിടിങ്ങനാ പൈസ ഉണ്ടേൽ എല്ലാം എല്ലാരും മറക്കും…!”
Super story bakki pratheekshkkunnu oru pavappeptta penpilera jeevitham thakarkanavare cheyyanam enn thonnittullathe ee kath yil ullu athmabhimanam ulla ottannam engana kanikkola . Pengalmarulla oro ambilere chinda last part iparanju bakki ezhuthanam eethinte baki oru crime thriller pradeekshikkunnu
എങ്ങനെ ആണ് ഈ സൈറ്റിൽ കഥകൾ എഴുതി പോസ്റ്റ് ചെയുന്നത്