ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 7 [ꫝ?????] 72

എന്നോ വീണുടഞ്ഞു പോയാ കുഞ്ഞ് ഹൃദയത്തിന് തുടുപ്പ് വീണത് ഒരുപക്ഷെ ഇന്നാ താലി ചരടിലൂടാവാം…!

അമ്മ കൈയേൽ വച്ച് തന്ന പാൽ ഗ്ലാസുമായി, ഭയം നിറഞ്ഞ മനസ്സോടെയാണ് ഞാൻ മുറിക്കകത്തേക്ക് പ്രവേശിച്ചത്. എന്നാൽ അപ്പോഴും മറന്നൊരു കാര്യം., മുന്നിൽ നിൽക്കുന്നത്, പെണ്ണിന്റെ ഉടലിന് വേണ്ടി സ്നേഹം അഭിനയിക്കുന്ന അഭിയെ പോലുള്ള മൃഗമല്ല. മറിച്ച് സ്നേഹിക്കാൻ മാത്രം അറിയുന്നൊരു പാവം മനുഷ്യനാണ്. ആദി, എന്റെ… എന്റെ…?

ചെറു മയക്കത്തിലാണ് ഏട്ടൻ. വിളിച്ചുണർത്താൻ മനസ്സ് വന്നില്ല. ചെറിയ ടേബിളിന് മുകളിൽ പാൽ വച്ചടച്ചു., കുളിക്കാനായി കേറി. അതിലും നല്ലത് എന്റെ ശരീരത്തിലെ കറ കളയാനായി…!

കുളിച്ചിറങ്ങി ആദ്യം ചെയ്യുന്നതേ സീമന്ത രേഖ ചുവപ്പിച്ചത് ആണ്. ഭർത്താവിന്റെ ആയുസ്സ് കൂടും എന്നൊക്കെ ഉള്ളത് അന്ധവിശ്വാസം ആണേലും, ഇപ്പൊ ഞാനുമത് വിശ്വസിക്കുന്നു എന്നതാണ് സത്യം…!

“ഏട്ടാ…”

“ആദിയേട്ടാ…”

“ഓഹ്…, നല്ല ഷീണം തോന്നി. അതാ…”

ഒന്ന് ഞെട്ടിയെങ്കിലും പിന്നെ കണ്ണൊക്കെ തിരുമ്മി ആള് എഴുന്നേറ്റിരുന്നു…!

“ഇരിക്കേ, ഞാൻ പോയൊന്ന് മേല് കഴുകീട്ടും വരാം…!”

“മ്മ്…”

ഒരുനിമിഷം, ഒരൊറ്റ നിമിഷം തോന്നിപ്പോയതാണ്. ചിന്തിച്ചു., തീരുമാനവും എടുത്തു. ചെയ്യുന്നത് തെറ്റോ ശെരിയോ, പക്ഷെ ഈ പെണ്ണിനൊരു സമാധാനത്തിന് വേണ്ടി., അല്ലാതെയാ മനുഷ്യനെ സംശയം ഉള്ളതിനാല്ലല്ല…!

ജനൽ വരിയോട് ചേർന്നിരുന്ന ഏട്ടന്റെ ഫോൺ. സംശയം തന്നായിരുന്നോ ദേവീ എനിക്കേട്ടനെ…?

ഉത്തരമില്ലാത്താ ചോദ്യവും മനസ്സിൽ കൊണ്ട് ഞാൻ ഫോണെടുത്തു. ലോക്ക് ഇല്ലാത്തതിനാൽ തന്നെ സമയം കളയാതെ മുഴുവൻ തിരഞ്ഞു. പക്ഷെ സമാധാനം തോന്നിയാ നിമിഷം തന്നെ ഉള്ളിൽ വല്ലാത്ത കുറ്റബോധവും ഉടലെടുത്തിരുന്നു. ആ മൃഗങ്ങളുടെ കൂട്ടത്തിൽ ഞാൻ ഏട്ടനേയും ഒരു നിമിഷമെങ്കിൽ പോലും കണ്ടിരുന്നില്ലേ…!

വിതുമ്പലോടെ മുഖം പൊത്തി കരയുമ്പോ, ചേർത്ത് പിടിക്കാൻ ആഗ്രഹിച്ച ആൾ തന്നെ എത്തിയിരുന്നു…!

“പോട്ടേ., തന്റെ സ്ഥാനത്ത് ആരായാലും ഇതേ ചെയ്യൂ. എനിക്ക് മനസ്സിലാവും നിന്റെ വിഷമം. സംശയിച്ചോ… പക്ഷെ വിശ്വസിക്കണം., കണ്ടിട്ടില്ലൊന്നും…!”

ഉള്ള് പൊട്ടിയാ പാവം പറയുന്നത് കേട്ട് അലറി കരഞ്ഞു പോയി ഞാൻ.

“സോറി… സോറി… ഞാൻ പാപിയാ ന്നോട്… ന്നോട്… ഷെമിക്ക്…!”

ആ നെഞ്ചിൽ വീണ് ചെയ്ത് പോയ തെറ്റോർത്ത് വിങ്ങി പൊട്ടുമ്പോ, എന്റെ കണ്ണുനീരോപ്പാനും സമാധാനിപ്പിക്കാനുമാ പാവം ഒരുപാട് കഷ്ട്ടപ്പെടുന്നുണ്ടായിരുന്നു…!

“അങ്ങനൊന്നും പറയല്ലേടി. മനസ്സിന് സമാധാനം കിട്ടാൻ വേണ്ടിട്ട് നീ അങ്ങനെ ചെയ്തു, എനിക്ക് മനസ്സിലായി. അതിലെനിക്ക് നിന്നോട് ദേഷ്യോ വെറുപ്പോ ഒന്നുമില്ല പെണ്ണേ… എനിക്ക് നിന്നോടുള്ള സ്നേഹം കുറഞ്ഞിട്ടൂല്ലാ. നീ കരച്ചിലൊന്ന് നിർത്ത്…!”

2 Comments

Add a Comment
  1. Super story bakki pratheekshkkunnu oru pavappeptta penpilera jeevitham thakarkanavare cheyyanam enn thonnittullathe ee kath yil ullu athmabhimanam ulla ottannam engana kanikkola . Pengalmarulla oro ambilere chinda last part iparanju bakki ezhuthanam eethinte baki oru crime thriller pradeekshikkunnu

  2. എങ്ങനെ ആണ് ഈ സൈറ്റിൽ കഥകൾ എഴുതി പോസ്റ്റ്‌ ചെയുന്നത്

Leave a Reply

Your email address will not be published. Required fields are marked *