മറുപടി തന്നില്ല, ഒന്നെന്നെ നോക്കി. വെളിയിലേക്കവൾ ഇറങ്ങിയിരുന്നു…!
…. …. …. …. …. …. …. …. ❤️
“മുഹൂർത്തായി…!”
സന്തോഷം… സന്തോഷം… മാത്രം നിറഞ്ഞ് നിക്കുന്നാ മൂന്ന് മുഖങ്ങൾ., മനസ്സ് നിറഞ്ഞ കാഴ്ച…!
എന്റെ കഴുത്തിലേക്ക് താലി ചാർത്താൻ പോവുവാണ് അദ്ദേഹം. എന്നിലെ അഴുക്കിനെ കളഞ്ഞയാൾ., ശ്വാസം നിലച്ച് പോയ ഞാനെന്നെ പെണ്ണിന് ഒരു പുതു ജീവൻ തന്നയാൾ. ആദിയേട്ടൻ…!
“കെട്ടട്ടേ…?”
മൗനമായിരുന്നു എങ്കിലും തലയാട്ടിയിരുന്നു പൂർണ മനസ്സോടെ സന്തോഷത്തോടെ…!
കഴുത്തിൽ മുറുകിയ ആ ആലില താലിയിൽ മുറുകെ പിടിച്ച് മിഴിനീർ പൊഴിച്ചത് ഒക്കെയും ഈ പെണ്ണിന്റെ ഭൂതക്കാലത്തെ കുറിച്ചോർത്തായിരുന്നു. കരഞ്ഞിരുന്നു നാളുകളൊരുപാട്., എന്നാലിന്നിവളുടെ കണ്ണുനീരോപ്പാൻ അവകാശവും അധികാരവുമുള്ളൊരാളുണ്ട്…!
“ഏയ് എന്താ…?”
“എന്തൊക്കെയോ ഓർത്തൂ…!”
“ഒന്നും ഓർക്കണ്ട…! എനിക്കിഷ്ട്ടല്ല…!”
അതൊരാജ്ഞയായിരുന്നില്ല, അപേക്ഷ… അപേക്ഷ മാത്രം. എന്റെ കണ്ണുനീര്., അതാ ഉള്ളം പൊളിക്കും എന്നത് അറിയുവായിരുന്നു ഞാൻ…!
മൂന്ന് വട്ടം കതിർ മണ്ഡപത്തെ വലം വക്കുമ്പോ, പ്രാർഥന ഒന്നെയുണ്ടായിരുന്നുള്ളൂ., അവസാന ശ്വാസം നിലക്കുന്നാ വേള വരെ ഒരുമിച്ചായിരിക്കണേ എന്ന്. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പ്രാർത്ഥിക്കുന്ന വരം…!
ഇനി വിടവാങ്ങൽ ആണ്., എങ്കിൽ പോലുമാ രണ്ട് മനസ്സുകളും അതിയായി സന്തോഷിക്കുന്നു, മോളെ നല്ലൊരുവന്റെ കൈയിൽ ഏല്പിച്ചു എന്നതോർത്ത്. അവൻ മോളെ പൊന്ന് പോലെ നോക്കുമെന്ന ഉറപ്പോടെ.
ഇപ്പൊ പൊഴിക്കുന്നീ കണ്ണുനീരിനുമൊരർത്ഥം ഉണ്ട്. ഈ ചേർത്ത് പിടിക്കലിന് മുൻപെങ്ങും കിട്ടാത്തൊരു സുരക്ഷിതത്വമുണ്ട്…!
“നന്നായി വരും മക്കളേ…”
അനുഗ്രഹം തന്നെഴുന്നേൽപ്പിച്ചു., പിന്നെ കണ്ണുനീരിലും പുഞ്ചിരിയോടെ യാത്രയയച്ചു.
സീതു പെണ്ണേ കാണുന്നുണ്ടോ നീ ഇതൊക്കെ…?
എങ്ങ് നിന്നോ പറന്നെന്റെ ഉള്ളം കൈയിൽ ചേക്കേറിയാ അപ്പുപ്പൻ താടി, എന്റെ സീതു പെണ്ണ് അയച്ചതുമാവാം., എല്ലാം കാണുന്നുണ്ട് എന്നപ്പോലെ…!
…. …. …. …. …. …. …. ❤️