ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 5 [ꫝ?????] 45

ആ ചതിയനും അവന്റെ കൂട്ടുകാരനും കൂടെ എല്ലാം ഭംഗിയായി ചെയ്തു വച്ചു. എന്നിട്ട് വെളുക്കും മുന്നേ തന്നെ നാടും വിട്ടു. ഇപ്പൊ ബാംഗ്ലൂരിലാണെന്ന അറിഞ്ഞേ, ഇനി അവിടുത്തെ ഏതേലും പെണ്ണായിരിക്കും…!

എങ്ങനൊക്കെയോ ഗ്രൂപ്പീന്ന് കളഞ്ഞു. പക്ഷെ… പക്ഷെ… കൊറേണ്ണം ഉണ്ടല്ലോ, മൂപ്പിച്ചോണ്ട് നടക്കുന്നോന്മാര്., അവരുടെ ഫോണീന്നെങ്ങനെ കളയാനാ ഞാൻ…?

നിനക്ക്… നിനക്ക്… ന്താടി പറ്റിയേ പാറുവേ… ന്റെ ഭഗവതി ആ കാലന് വേണ്ടിട്ട് ഞാനെത്രയോ വട്ടം നിന്നോട് സംസാരിച്ചിട്ടുള്ളതാ. പുഴുത്തേ ചാവുള്ളൂ അവൻ…!”

പറഞ്ഞ് നിർത്തിയവൾ ഒരുവേള തേങ്ങി പോയിരുന്നു. പിന്നീട് എന്തോ പറയാൻ തുടങ്ങീതുമാണ് എന്നാൽ…?

നിലത്തേക്ക് വീണുടഞ്ഞ ഫോണിനൊപ്പം ഉടഞ്ഞു പോയ മറ്റൊന്നൂടെ ഉണ്ടായിരുന്നു. എന്റെ ഹൃദയം…! ഒന്നലറി കരയാൻ കൂടി പറ്റാതെ മരവിച്ച അവസ്ഥയിൽ, ചാവാതെ ചത്തൊരവസ്ഥയിൽ ഒരേ നിൽപ്പായിരുന്നു ഞാൻ. അഭി… അവൻ…

ശ്രദ്ധയൊന്ന് മാറുമ്പോ ഭിത്തിമ്മേൽ എന്റെ സീതുപ്പെണ്ണിന്റെ ചിരിച്ച മുഖമായിരുന്നു കണ്ടത്., അവളുടെ ഒപ്പം തന്നെ അവളെ ചേർന്ന് ഞാനും…!

“അവനാൽ ഇനിയും നീ വേദനിക്കും കുഞ്ഞേ… അവൻ നിന്നെ അടിമയാക്കും. ഇന്നീ ദിവസം പുലരും മുന്നേ ആയിരിക്കാം നീ സന്തോഷിച്ചിരിക്കുവാ., ഇനി സന്തോഷിക്കാൻ കൂടി പറ്റുമോന്നറിയില്ല…!”

മുത്തശ്ശിയുടെ വാക്കുകളും, എന്റെ സീതുപ്പെണ്ണും പിന്നെ… പിന്നെ… ജീവനക്കാളേറെ സ്നേഹിച്ചവനും…!

“അഭി… അവൻ…”

നിലത്തേക്കിരുന്ന് പോയി ഞാൻ, സമനില തെറ്റിയവളെ പോലെ പൊട്ടി കരഞ്ഞു…! എന്റെ മാനം, അതിനി കാണാത്ത ആരുണ്ടാവും….

അശ്ലീല ചുവയുള്ള ചാറ്റുകൾ, അതെന്റെ വീഡിയോ കണ്ടല്ലേ അവർ പറഞ്ഞതും… ഇനിയാ വീഡിയോ കണ്ടവർ എത്ര നാൾ…

“സീതുപ്പെണ്ണേ ഞാനും വരട്ടേടി നിന്റടുത്ത്…?”

ഒന്നാശ്വസിപ്പിക്കാൻ ആരും വന്നിരുന്നില്ല, ഇളം തെന്നൽ പോൽ വന്നെന്റെ കൂടെപ്പിറപ്പ് അല്ലാതെ…!

ഇരുട്ടിൽ ഇനിയുമെത്ര നാൾ…?

ചിലരുടെ ജീവിതം ഇരുട്ടിലാക്കുന്നവർ ഇപ്പോഴും സുഖിച്ച് വെളിച്ചത്തിൽ…! അവരുടെ സ്വപ്നങ്ങൾക്കും, ജീവിതത്തിനും എന്ത് വില…?

…. …. …. …. …. …. …. ?