“അന്ന് പറഞ്ഞില്ലേ…? കാണിച്ച് തരോ എനിക്ക്…?”
“അയ്യേ… പോടവിടുന്ന്…!”
“pls… pls… pls… pls… pls… പാറുവേ…”
“ഒരു pls മില്ലാ., മര്യാദക്ക് ചെയ്യാങ്കിൽ ചെയ്തോ…!”
“എന്താടി ഇങ്ങനെ…? നിന്നോട് അല്ലാതെ വേറാരോടാ ഞാൻ ചോയ്ക്കാ…?”
“ഇതൊക്കെ സീനാണഭി…!”
“എന്ത് സീൻ…? നിനക്കെന്നെ വിശ്വാസം ഇല്ലേടി…? കൊതിയായോണ്ടാ പെണ്ണേ…!”
“വിശ്വാസം ഒക്കെ ഉണ്ടെടാ. പക്ഷെ…? പേടിയാ…! ഇനി നിനക്കത്രക്ക് കൊതിയാണേൽ ഒരൂസം ഞാൻ നേരിൽ കാണിച്ച് തരാം. അത് പോരെ…?”
“നേരിൽ കാണിച്ച ഞാൻ ചിലപ്പോ നിന്നെ വേറെന്തെലും ചെയ്യും. അത് വേണ്ടാ., video call ൽ കാണിച്ച് തരാൻ പറ്റോ ഇല്ലേ…?”
“അഭി…”
“ഒക്കെ വേണ്ടാ… വേണ്ടാ… ഞാൻ പോവുവാ, bye…”
“അഭി വക്കല്ലേ അഭി… ഞാൻ വേണേൽ… വേണേൽ… ഒരു ഫോട്ടോ അയച്ച് തരാം…!”
“എന്നാ ഇപ്പൊ ഒരു ഫോട്ടോ അയക്ക്. video call രാത്രി വരട്ടേ…?”
“അഭി… എന്താടാ…?”
“എന്താടി…? ഒരു തവണ ഒരേയൊരു തവണ ഏഹ്…?”
“മ്മ്…!”
“എന്നാ ഫോട്ടോ അയക്ക്., ഞാൻ വക്കുവാ, വാട്സാപ്പിൽ കാണും…! പെട്ടന്ന് അയക്കണേ…”
വിളിച്ചപ്പോ ഉണ്ടായിരുന്ന സന്തോഷമൊക്കെ വച്ചപ്പോ മാറിയിരുന്നു. എന്തോ ഉള്ളിലൊരു പേടി പോലെ., ഞാൻ ചെയ്യുന്നത് തെറ്റല്ലേ ഭഗവതീ…? എങ്ങനാ ഞാൻ…? പക്ഷെ അവനെ പിണക്കാനും പറ്റില്ലല്ലോ…! എന്റെ പ്രാണനായി പോയില്ലേ.
പിടിവലി നടത്തുന്ന മനസ്സിനെ കടിഞ്ഞാണിട്ട് എടുത്ത തീരുമാനം ആകാം, എന്റെ ജീവിതത്തിൽ ഞാനെടുത്ത തെറ്റായ തീരുമാനം…!
ഇട്ടിരുന്ന ബനിയൻ തലവഴി ഊരി, അവനായി ഞാൻ സെൽഫി എടുത്തു.,
“❤️ അഭി ❤️”
വാട്സാപ്പിൽ അവനിട്ടിരിക്കുന്ന പ്രൊഫൈൽ പിക് ഞാനുമവനും ഒരുമിച്ച് അമ്പലത്തിൽ പോയപ്പോ എടുത്തതായിരുന്നു. ഒരുനിമിഷം പുഞ്ചിരിച്ചു. പിന്നീട് ആലോചനയെ പോലും കൂട്ട് പിടിക്കാതെ ആ പിക്., എന്റെ മാനത്തിന്റെ പിക് ഞാൻ forward ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ blue ടിക്കും വീണിരുന്നു.
typing…
“…?…”
“കൊതി മാറിയോ…?”
യന്ത്രികം എന്നോണം ഞാനും മറുപടി കൊടുക്കാൻ ആരംഭിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവന്റെ സ്നേഹത്തിന് മുന്നിൽ, അല്ലാ., അതഭിനയം ആയിരുന്നല്ലോ…! ആ അഭിനയത്തിന് മുന്നിൽ അടിമയായത് പോലെ.
“എന്റെ മുത്തേ എന്താടി ഇത്…?”
“ഛീ പോടാ…?”
“വൈകിട്ടത്തേക്ക് ഉള്ളത് ആയി പാറൂവേ… ഇനി രാത്രി പറ്റിക്കില്ലല്ലോ…? video call ൽ എനിക്ക് മുഴുവൻ കാണിച്ച് തരോ…?”