“പാറൂസ്സേ…”
“ഓഹ് എന്താടാ കുരങ്ങാ…?”
“എന്റെ പൊന്നെന്തെടുക്കുവാ…?”
“അയ്യോ ഫോണിലൂടെ ഒലിച്ചിറങ്ങുവാണല്ലോ …!”
“ആണോ…? ഈ ഒലിപ്പീരൊക്കെ ന്റെ പാറൂനോട് മാത്രല്ലേ ഉള്ളൂ…!”
“അഹ് അങ്ങനാണേൽ കൊള്ളാം…!”
“അതെന്താടി അങ്ങനെ…? നിനക്കെന്നെ സംശയോണ്ടോ…?”
“അയ്യോ ഒരു സംശയവും ഇല്ലാ, ഞാൻ വെറുതെ പറഞ്ഞത് ആണേ…!”
“മ്മ്, പിന്നെ പാറു., മറ്റേ കാര്യം കൺഫോം ആയെടി…!”
“അഭി…?”
“അഹ് പാറുവേ, അമ്മയും അച്ഛനും എനിക്കിവിടെ മനസ്സമാധാനം തരുന്നില്ല പെണ്ണേ. നാട്ടിൽ തന്നെ തുടർന്ന് പഠിക്കാൻ എത്രയോ കോളേജുണ്ട്., പക്ഷെ അവർക്ക് ഞാൻ ബാംഗ്ലൂർ പോയി തന്നെ പഠിക്കണം പോലും…!”
“നിനക്ക് വേണ്ടീട്ടല്ലേടാ അവര് പറേണെ…?”
“ആയിരിക്കും പക്ഷെ, ഓർക്കാൻ കൂടി വയ്യെടി. എങ്ങനാടി നിന്നെ കാണാതേ…”
“അയ്യയ്യേ നാണമില്ലേ ചെറുക്കാ കുഞ്ഞ് പിള്ളേരെ കണക്കിങ്ങനെ…?”
“നിനക്ക് സങ്കടോന്നൂല്ലേടി…?”
“ഉണ്ട് പൊന്നാ പക്ഷെ., നിന്റെ നല്ലൊരു ഭാവിക്ക് വേണ്ടീട്ടല്ലേ…? അതുവല്ല, ആറ് മാസത്തെ കോഴ്സ് എന്നല്ലേ നീ പറഞ്ഞേ…?”
“മ്മ്…!”
“പിന്നെന്താ…? ഈ ആറ് മാസോന്നൊക്കെ പറേണത് ആറ് ദിവസം പോലെ കഴിയൂടാ…!”
“വല്ലാണ്ട് miss ചെയ്യും പെണ്ണേ ഞാൻ…!”
“ഞാനും., പിന്നെ സ്ഥലം ബാംഗ്ലൂർ ആണേ, അവിടുള്ള പെൺപ്പുള്ളാരേ കാണുമ്പോ ഇവിടെ കിടക്കണീ പാവം പെണ്ണിനെ മറക്കല്ലേ…!”
“എന്തിനാടി പാറുവേ വെറുതെ ഇങ്ങനോരോന്ന് പറഞ്ഞെന്നെ ദേഷ്യം പിടിപ്പിക്കണേ…?”
“ദേഷ്യായോ…? സോറിട്ടോ…!”
“സോറീന്നും വേണ്ട…!”
“പിന്നെന്താ വേണ്ടേ…?”
“ഒരുമ്മ താ…!”
“അയ്യടാ…!”
“തരൂലേ…?”
“ഇല്ലാ…!”
“ഉറപ്പാണേ…?”
“അഹ്…!”
“എന്നാ ശെരി ഞാൻ വക്കുവാ…!”
“ഏയ് വക്കല്ലേ… വക്കല്ലേ…”
“എന്നാ താ…”
“ഉമ്മാ… പോരെ…?”
“മ്മ്., ഇപ്പോഴത്തേക്ക് ഇത് മതി, ഇനി രാത്രി…!”
“പിന്നെ ഇപ്പൊ തന്നെ തരാട്ടോ., കാത്തിരിക്കത്തേയുള്ളൂ മോൻ…!”
“പാറൂ…”
“മ്മ്…”
“ഞാനേ…”
“അഹ്…”
“എനിക്കില്ലേ…”
“മ്മ്…”
“അതൊന്നൂല്ലാ…”
“പറ അഭി…?”
“ഞാൻ video call ചെയ്തോട്ടെ…?”
“അതിനാണോ ഇങ്ങനെ വിക്കണേ…? ചെയ്യടാ…!”
“പിന്നെ വേറൊന്നൂടെ ഉണ്ട്…!”
“ഇനിയെന്താ…?”
“അത്…”
“ഒന്ന് കളിക്കാണ്ട് പറയെന്റെ അഭി…”