ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 3 [ꫝ?????] 46

കാത്തിരുന്ന ആള് വരില്ലാ എന്ന് മനസ്സുറപ്പിച്ചപ്പോ ഉള്ളം നൊന്താണ് ഞാനെഴുന്നേറ്റത്.

“ഇത്രക്ക് പേടിയാണോ പൂച്ച കണ്ണാ, ഇഷ്ട്ടാന്ന് പറയാൻ പോലും…?”

സ്വയം പിറുപിറുത്ത് ഞാൻ നടക്കുമ്പോ, എന്തിനെന്ന് പോലുമറിയാതെ മിഴികളും നിറഞ്ഞിരുന്നു. വാശിയോടെ അത് തുടച്ച് മാറ്റി വേഗത്തിൽ നടന്നൂ., കൈയേൽ പിടിച്ച് വലിച്ചവനെ അറിയാതെ…!

ആ ഞെട്ടലിലായിരുന്നു ഞാനും, പേടിച്ചടഞ്ഞു പോയ മിഴികൾ തുറക്കുമ്പോ കാണുന്നത്, കാണാനേറെ കൊതിച്ച ആ പൂച്ച കണ്ണുകളെയാണ്…!

“വിടെടാ പട്ടി…”

ദേഷ്യവും, സങ്കടവും ഒക്കെ കൊണ്ട് ഞാൻ കുതറുമ്പോ അവനെന്നെ ഒരിക്കൽ കൂടെ ചേർത്ത് പിടിച്ചു. പിന്നെ പറയാതെ അറിയാതെ അവനെന്റെ നെറ്റിയിൽ മുത്തമിട്ടു. ശ്വാസം നിലച്ച പോലെ തോന്നിപ്പോയി.

“അതേ, എനിക്കീ ദേഷ്യക്കാരിയെ എന്തിഷ്ട്ടാന്നോ…! ആദ്യ ദിവസം തന്നെ മനസ്സിൽ കേറി പോയി. ഇഷ്ട്ടല്ലാന്ന് അറിഞ്ഞപ്പോ തന്നെ ശല്യം ആവണ്ട്, മറക്കാനൊരുപാട് ശ്രമിച്ചതാ.,

പക്ഷെ കഴിയണില്ല. പേടി തന്നായിരുന്നു, നേരിൽ വന്ന് എന്റെ ഇഷ്ട്ടം നിന്നോട് തുറന്ന് പറയാൻ, അത് ഞാൻ സമ്മതിക്കുന്നു. ഇനിയും പറ്റുന്നില്ലടി… ഇനി പേടിച്ചിട്ട് കാര്യവുമില്ലല്ലോ… പറയ്യ് നിനക്കെന്നെ ഇഷ്ട്ടല്ലേ…?”

“അല്ല…!”

എടുത്തടിച്ചത് പോലുള്ള എന്റെ മറുപടി കേട്ടാവാം ഒന്ന് ഞെട്ടിയിരുന്നു പാവം., എന്നേം ഒരുപാട് സങ്കടപ്പെടുത്തീത് അല്ലേ. കുറച്ചൊക്കെ പേടിച്ചോട്ടെ നല്ലത് തന്നാ.

“ഇനി വരില്ല പാറുവേ… Bye… Good bye…”

ചുവന്ന് കലങ്ങിയ ആ പൂച്ച കണ്ണുകൾ കണ്ടപ്പോ, ഒന്നും വേണ്ടിയിരുന്നില്ലന്ന് തോന്നിപ്പോയി. പാവം കുറച്ച് കൂടിപ്പോയോ…!

“അഭി നിക്ക്…”

പിന്തിരിഞ്ഞ് നടക്കുന്നവനെ പുറകെ വിളിച്ച് ഞാനും പിന്നാലെയോടി. എന്നാ കേട്ട ഭാവം കൂടി നടിക്കാതെയാണ് അവന്റെ പോക്ക്. ഇടക്കിക്ക് കണ്ണുനീര് ഒപ്പുന്നതും കൂടി കണ്ടപ്പോ, എന്റേം ജീവനങ്ങ് പോയിരുന്നു.

“അഭി…”

അവന്റെ കൈയേൽ കൂട്ടിപ്പിടിച്ച് നിർത്തി ഞാൻ മുന്നിലേക്ക് കേറി നിന്നു.

“എന്തിനാ പാറു, ഇഷ്ട്ടമല്ലാത്തവന്റെ പിന്നാലെ ഇങ്ങനെ വരണേ…?”

“ഒരു കൊല്ലം പിന്നാലെ പോലും നടക്കാണ്ട് രേഷ്മയോട് പറഞ്ഞ് വിട്ടവനല്ലേ., ദേ ചെക്കാ ഞാനൊന്ന് പറഞ്ഞേക്കാം, ഈ പാർവതിക്ക് ഇഷ്ട്ടം അല്ല നിന്നെ.

പക്ഷെ ഈ പൂച്ചകണ്ണനെന്നാൽ ഈ പാർവതിക്ക് ജീവന്റെ ജീവനാ…!”

അത്രേം പറഞ്ഞ് ഞാൻ നിറഞ്ഞ മിഴികളോടേ, നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ കവിളിൽ മുത്തമിട്ടോടിയിരുന്നു…!

“പാറൂ…”

പിന്നാലെ പ്രണയത്തോടെ ഈ പാർവതിയുടെ അഭിയും…!

…. …. …. …. …. …. …. …. ❤️
? …. …. …. …. …. …. …. …. ….