ꪜ?ᦔꫀꪮ ᥴꪖꪶꪶ ? ഭാഗം 3 [ꫝ?????] 47

“അമ്മേ എത്തിട്ടോ, ചായ തന്നാട്ടേ…”

“പച്ച വെള്ളമായി, ഇനീത് എന്തിന് കൊള്ളാം…?”

“ഓഹ് ഞാനല്ലേ കുടിക്കണേ ഒരു കുഴപ്പോം ഇല്ലാ…!”

വേറൊരു പാത്രത്തിൽ വറുത്ത ചിപ്സുമായി അടുത്ത് തന്നെ അമ്മയും വന്നിരുന്നു.

“എവിടുന്നാ അമ്മാ…?”

“ഇവിടുണ്ടാക്കീതാ., ഇന്ന് സീതൂന്റെ ഓർമ ദിവസല്ലേ…, അവൾക്ക് കാ വറുത്തത് ഒരുപാട് ഇഷ്ട്ടല്ലായിരുന്നോ… അതാ പെട്ടന്ന് അമ്മ…”

സീതൂ., എത്രയൊക്കെ സന്തോഷത്തോടെ ഇരുന്നാൽ പോലും അതൊന്ന് മതി ഉള്ളം പൊടിയാൻ…!

നിറഞ്ഞ മിഴികൾ സാരിത്തുമ്പിനാൽ ഒപ്പുമ്പോ, ഞാനാ തോളിലേക്ക് ചാഞ്ഞിരുന്നു. സീത., ഞങ്ങടെ സീതൂ, എന്റെ ഇരട്ട സഹോദരി ആയിരുന്നു. സന്തോഷം കളിയാടിയിരുന്ന ഓരോ മനസ്സിലും പത്ത് കൊല്ലം മുന്നേ വീണൊരു വിങ്ങലായിരുന്നു അവളുടെ വേർപാട്…!

ക്യാൻസർ ആയിരുന്നു ന്റെ സീതൂ പെണ്ണിന്…! അതും അവളുടെ പത്താം വയസ്സിൽ. മനസ്സ് കല്ലാക്കി ഓർക്കാണ്ടിരിക്കുവാണ്, ഞങ്ങൾ മൂവരും ആ ദിവസങ്ങൾ.

“അമ്മാ…”

“പോട്ടേ മോളെ, പെട്ടന്ന് അമ്മ പഴേതൊക്കോർത്ത് പോയി…!”

“അവളിപ്പോ എവിടായിരിക്കും അമ്മാ…? നമ്മളെ കാണുന്നുണ്ടാവോ…? സന്തോഷത്തോടെ ഇരിക്കുന്നുണ്ടാവോ…?”

“പിന്നില്ലേ മോളെ., സ്വർഗ്ഗത്തിൽ ഇരുന്ന് നമ്മളെ കാണുന്നുമുണ്ട് സന്തോഷിക്കുന്നുമുണ്ട്…!”

അധരങ്ങളിൽ വിരിഞ്ഞ ചെറു മന്ദഹാസം അവൾക്ക് വേണ്ടിട്ട് ആയിരുന്നു, എന്നോടൊപ്പം കരഞ്ഞാ, എന്നോടൊപ്പം വളർന്ന എന്റെ സീതൂ പെണ്ണിന് വേണ്ടിട്ട്…!

“അച്ഛൻ എവിടെയമ്മാ…?”

“ഉച്ച മയക്കം കഴിഞ്ഞ് തൊടിയിലേക്ക് പോയതാ. ഇതേവരെ കണ്ടില്ലാ., മരിച്ചീനി നട്ടിടത്ത് പട്ടി കേറീന്നും പറഞ്ഞ് അതിനെ ഓടിക്കാൻ പടക്കവും ആയിട്ടാ മൂപ്പര് പോയേക്കണേ, എന്താവോ എന്തോ…!”

“ഞാൻ പോയി നോക്കട്ടെ…?”

“അയ്യോ എന്റെ പൊന്ന് മോള് ഇവിടെ തന്നിരുന്നാ മതി. അച്ഛനെ നോക്കാൻ പോണൂന്നും പറഞ്ഞിറങ്ങും., പിന്നെ നിന്നെ നോക്കാൻ ഇതേ അച്ഛൻ വരേണ്ടി വരും…!”

“പോ അമ്മേ, ഞാൻ കൊച്ച് കുട്ടിയൊന്നും അല്ലല്ലോ…!”

“അതേ കൊച്ച് കുട്ടിയൊന്നും അല്ലാ, വയസ്സേ ഇരുപതാ. അത് മറന്നാ വയലിൽ പോയി കിടന്ന് മറിയുന്നതും, തോട്ടിൽ പോയി കുളിക്കുന്നതും എല്ലാം. നാട്ടുകാരെ കൊണ്ടോരോന്ന് പറയിക്കാൻ…!”

“അമ്മാ…”

“കുമ്മാ., പൊക്കോണം, അച്ഛനിങ്ങ് വന്നോളും…!”

കവിളിൽ പിച്ചി വലിച്ചമ്മ ചിരിയോടെ അടുക്കളയിലേക്ക് കേറി. കുറുമ്പി ആയിരുന്നില്ല ഞാൻ., എന്നാൽ ആവുവാണ് എനിക്കായി ജീവിക്കുന്ന ആ രണ്ടാൾക്ക് വേണ്ടി… അവരുടെ സന്തോഷത്തിന് വേണ്ടി…!

…. …. …. …. …. …. …. …. ❤️

ഇന്നായിരുന്നു ലാസ്റ്റ് എക്സാം. ഒരു പ്രതീക്ഷയോടെയാണ്, എക്സാം കഴിഞ്ഞിറങ്ങുന്നതും. കാന്റീന് തൊട്ടടുത്തായി തണലേകിയ വല്യ മരച്ചോട്ടിൽ ആർക്കോ വേണ്ടി ആരെയോ കാത്ത് ഞാനുമിരുന്നു എത്രയോ നേരം…!

Leave a Reply

Your email address will not be published. Required fields are marked *