“അറിയാടാ., അവനെങ്ങനേയോ ജീവിച്ചോട്ടെ. എനിക്കതിൽ ശ്രദ്ധയില്ല, അമ്മ മാത്രേവുള്ളൂ. ആ അമ്മക്ക് വേണ്ടി ജീവിക്കണം. ആ പാവത്തിനാകെ ഉള്ളൊരു കൂട്ട്, സമാധാനം ഒക്കെ ഞാനാ…!”
“ആദി… സോറി ടാ…”
“എന്തിന്…? എനിക്കൊന്നേ പറയാനുള്ളൂ ഹരി, ഞാനറിയാതെ എന്തേലും കടന്ന കൈ കാണിക്കാൻ നോക്കണ്ട…!”
“ഇല്ലടാ. അമ്മക്ക്…?”
“പറഞ്ഞില്ലേ ടാ, നീറി നീറി ജീവിക്കുവാണ്…!”
“എല്ലാം ശെരിയാവൂടാ, പ്രാർഥിക്കാം അല്ലാതിപ്പോ എന്താ…! ഞാൻ നിന്നെ വിളിക്കാം ആദി., ഓഫീസിൽ കേറാൻ ടൈമായി…”
“മ്മ്, ശെരിടാ…!”
മനസ്സ് നിറയേ ആ പേ നായയുടെ മുഖമാണ്. അവനോടുള്ള ദേഷ്യം സിരകളിൽ നിറഞ്ഞിട്ടും മൗനം പാലിച്ചു എനിക്കെന്റെ അമ്മയേ ഓർക്കാണ്ടിരിക്കാൻ പറ്റത്തില്ല. അങ്ങനല്ലായിരുന്നേൽ സുഖിക്കാൻ പോയിട്ട്, ഒന്ന് ശ്വാസം വിടാനുള്ള സമയം കൂടി അവന് ഞാൻ കൊടുക്കില്ലായിരുന്നു., വെട്ടി കൂട്ടിയേനെ. വിശ്വാസം ഉണ്ട്, എനിക്ക് ചെയ്യാൻ പറ്റാത്തത് ആ ദൈവം ചെയ്യും, അതുമല്ലേൽ ആ ദൈവം തന്നെ ഒരാളെ അതിനായി പറഞ്ഞയക്കും…!
മാളൂട്ടിക്ക് വന്ന ഗതി ഒരു പെൺകുട്ടിക്കും വരരുതേ എന്ന പ്രാർഥന മാത്രേവുള്ളൂ…!
…. …. …. …. …. …. …. ?