❤️From your Valentine❤️ [Akku✨️] 65

“താൻ പറഞ്ഞ കാര്യങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ എനിക്കീ കത്തും വായിക്കണ്ട, ഒരുപാട് ഇരുത്തികുത്തി ആലോചിക്കാനുമില്ലന്നെ… കാരണം എന്റെ മനസ്സിൽ എന്നോ കോറിയിട്ട പ്രണയം നിനക്കുമാത്രം സ്വന്തമാണ്.. എന്റെ ലില്ലിക്കൊച്ചിനുവേണ്ടി മാത്രം..✨️

“അവന്റെ നാവിൽനിന്നുളവായ പതിഞ്ഞ വാക്കുകൾക്ക് ഒരുവളുടെ ഹൃദയത്തിലേക്ക് തറച്ചുക്കയറാൻ കഴിവുണ്ടായിരുന്നു.പ്രണയത്തിന്റെ മുന്തിരിവള്ളികൾ അവളുടെ മനസ്സിലൂടെ പടർന്നൊഴുകി, അതിതാ ഈ നിമിഷം വിരിയുകയാണ്…അവൾ നിറഞ്ഞ സന്തോഷത്തോടെ അവനെ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു… തിരികെ അവനും…

“ശരിക്കും ഇഷ്ടാണൊ എന്നെ???അതോ വെറുതെ പറ്റിക്കുവാണൊ??? അവൾ വിടർന്ന കണ്ണുകളോടെ അവനെ ഉറ്റുനോക്കി…

“എന്തെ?? എന്റെ ലില്ലികൊച്ചിനു വല്ല സംശയവും തോന്നുന്നുണ്ടോ?? എന്നാപ്പിന്നെ ഇപ്പോ തന്നെ ഞാനാ സംശയം തീർത്തുതരാം… അനയ് അവളുടെ ഇടിപ്പിലൂടെ തന്നോട് ചേർത്തനയ്ക്കാൻ ഒരിങ്ങയതും, അവൾ അവന്റെ കയ്യിൽ നിന്നും വഴുതി ഓടിയിരുന്നു.അപ്പോഴും അവളുടെ ചുണ്ടുകൾ വിരിഞ്ഞിരുന്നു, ഒപ്പം നാണത്തിന്റെ അകമ്പടിയും…

പക്ഷെ ഇവൾ ചിരിച്ചുകൊണ്ട് ഓടി വരുന്നതും നോക്കി രണ്ടാത്മാകൾ അന്തംവിട്ടു ഹോളിൽ നോക്കിയിരിപ്പുണ്ടായിരുന്നുവെന്നത് നമ്മുടെ ലില്ലിക്കൊച്ചങ്ങു മറന്നു പോയി… ഒന്ന് പുറകിലേക്ക് തിരിഞ്ഞുനോക്കി തന്റെ മുന്നിലേക്ക് നോക്കിയ ലില്ലി കാണുന്നതും അവളെനോക്കിയിരിക്കുന്ന വേണുമാഷിനേയും മണിയമ്മയേയുമാണ്..അവരെ കണ്ടതും അവൾ അബദ്ധം പറ്റിയതുപ്പോലെ നാവുകടിച്ചു… നിമിഷനേരംകൊണ്ട് മുഖത്തുള്ള നാണമെല്ലാം മാറി നല്ല അസ്സൽ ചമ്മലാണ് ഇപ്പൊ ലില്ലിയ്ക്ക്…ഇതൊക്കെ കണ്ട് അവളെ ആക്കിച്ചിരിക്കുവാണ് വേണുമാഷ്. എന്നാൽ മണിയമ്മയുടെ മുഖത്ത് സംതൃപ്തിയാണ് സന്തോഷമാണ്. അവർ ലില്ലിയുടെ കയ്യിൽപ്പിടിച്ചുകൊണ്ട് സോഫയിലേക്കിരുത്തി.

“അവനെന്തുപ്പറഞ്ഞു മോളെ??..മണിയമ്മ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി.

“ആഹ്മ്.. അതെന്ത് ചോദ്യമാടൊ ഭാര്യെ?? അവളുടെ മുഖം കണ്ടാലറിഞ്ഞൂടെ നമ്മുടെ മോൻ പച്ചക്കൊടി വീശിയെന്ന്.?വേണുമാഷ് പറഞ്ഞതിന് ലില്ലി നല്ലപോലെ ചിരിച്ചുകൊടുത്തു….അത് കണ്ടതും മണിയമ്മ അവളുടെ നെറ്റിയിൽ മുത്തി, ഒപ്പം രണ്ട് കൈകൊണ്ടും അവളുടെ മുഖം കൈക്കുമ്പിളിലാക്കി…

“എനിക്ക് എന്ത് സന്തോഷമായെന്നൊ മോളെ… ഒരുപാട് ആഗ്രഹിച്ചതാ നിന്നപ്പോലൊരു മോളെ ഞാൻ.. ശരിക്കും നീ വന്നതിൽ പിന്നെയാ ഞങ്ങൾക്ക് ചിരിക്കാനും, പറയാനും ഒക്കെ ആളായത്… അതുവരെ ഈ വലിയവീട്ടിൽ ഒറ്റപ്പെട്ട ജീവിതമായിരുന്നു ഞങ്ങളുടേത്….”

“ഓഓഓ… അപ്പൊ  സമ്മതിച്ചു ഞാൻ കാരണമാണ് നിങ്ങൾ ലൈഫ് എൻജോയ് ചെയ്യാൻ തുടയിതെന്ന്. എനിക്ക് തൃപ്തിയായി ഓൾഡ് പീപിൽസ്, തൃപ്തിയായി.?അല്ലെങ്കിലും എന്റെ മണിയമ്മയെപ്പോലൊരു അമ്മയെ കിട്ടാൻ ആർക്കാ കൊതിയാവാത്തെ??? പിന്നെ എന്റെ വേണുമാഷും പാവല്ലേ??ഇങ്ങനെയൊരു ഫാമിലിയുടെ പാർട്ട്‌ ആവാൻ എനിക്കും ഒരുപാട് ആഗ്രഹമുണ്ട്..അവളും അവര് രണ്ടുപേരെയും ചേർത്തുപ്പിടിച്ചു…

” ജൂണിലെ നിലാമഴയിൽ…??പെട്ടന്ന് ബാഗിൽ കിടന്ന് ഫോൺ റിങ് ചെയ്യുന്നകേട്ട് ലില്ലി തന്റെ വലിയ ബാഗിൽ ഫോൺ തിരയാൻ തുടങ്ങി…

“ആരാണാവൊ കർത്താവെ, അവൾ ഫോൺ കയ്യിലെടുത്തുകൊണ്ട് ഡിസ്പ്ലേയിലേക്ക് നോക്കി…

അതിൽ “മൃദുല ” എന്ന പേര് ഡിസ്പ്ലേയിൽ തെളിഞ്ഞുക്കാണവെ അവൾ വേഗം ഫോണെടുത്ത് ചെവിയിലേക്ക് ചേർത്തുവെച്ചു…

എന്താടി പെണ്ണെ??? നിന്റെ ജോലി തീർന്നൊ മോളെ??… ലില്ലി ഫോൺ എടുത്തപ്പാടെ അപ്പുറത്തുള്ള പെണ്ണിനോട്  സംസാരിച്ചുതുടങ്ങി…

ആഹ്ടി കുരിപ്പേ… ഇന്നെനിക്ക് ഹാഫ് ഡേയല്ലേ??? അതുകൊണ്ട് വേഗം ഫ്ലാറ്റിലെത്തി..ഇവിടെ വന്നപ്പൊ താക്കോലും കാണുന്നില്ല… മൃദുല പറഞ്ഞവാസാനിപ്പിച്ചതും ലില്ലി തന്റെ വലിയ ബാഗിന്റെ ഒരു വശത്തായി തിളങ്ങി കിടക്കുന്ന താക്കോലിലേക്ക് നോക്കി… പിന്നെ ദയനീയമായി ഫോണിലേക്കും.

എടി… എനിക്കൊരു അബദ്ധം പറ്റി മൃദു?. സാധാരണ നീയെന്നും പോയാൽ വൈകീട്ടല്ലേ എത്താറ്… അതുകൊണ്ട് ഞാൻ താക്കോൽ എന്റെക്കൂടെ കൊണ്ടുവന്നു മൃദു…

“ഓഹ് ശവം ?… എന്നാ നിനക്കെന്നാകാര്യമൊന്ന് വിളിച്ചുപറഞ്ഞൂടെ ലിച്ചു. ഞാൻ താക്കോൽ ഇവിടെ കാണാതെ വന്നതുകൊണ്ട് നീയെങ്ങാനും ആഹ് കോഴിരോഹിത്തിന്റെ വീട്ടിൽ കൊണ്ടുപോയി കൊടുത്തെന്നോർത്തു.. അവിടെ ബെല്ലടിച്ചപ്പൊ കറക്റ്റായിട്ട് തുറന്ന് വന്നത് ആഹ് കോഴിമോനും. അരമണിക്കൂർ സംസാരിച്ചു കൊന്നിട്ടാ അവനെന്നെ പറഞ്ഞുവിട്ടത്… മൃദു ഒരു ദീർഘനിശ്വാസമെടുത്തുകൊണ്ട് പറഞ്ഞുനിർത്തി.. എന്നാൽ അവളുടെ ഈ സംസാരം കേട്ട് മണിയമ്മയ്ക്കും വേണുമാഷിനും വരെ ചിരി വരുന്നുണ്ടായിരുന്നു…

“ഓഹ്.. എന്റെ മൃദു നീ അവിടെയിനി നിൽക്കണ്ട, വേഗം നമ്മുടെ മലബാർ കാഫേയിലേക്ക് പോര്.. ഞാനും ഒരു 20 മിനിറ്റുനുള്ളിൽ അവിടെയെത്താം.?

“എന്താടി.. ഇത്ര വിശേഷിച്ചു.. ഇന്നെന്തേലും പ്രത്യേകതയുണ്ടൊ???.. മൃദു സംശയത്തോടെ ചോദിച്ചു..

“ഓഹ് അതൊക്കെ നേരിട്ട് പറയാടി കൊച്ചേ… നീയിപ്പൊ ഇറങ്ങാൻ നോക്ക്… അത്രയും പറഞ്ഞു ലില്ലി കോൾ കട്ട്‌ ചെയ്തിരുന്നു.. അവൾ അവർ രണ്ടുപ്പേർക്കും ഓരോ ഫ്ലയിങ് കിസ്സും കൊടുത്ത് പുറത്തേക്കോടി…

“ആഹ് പോവാണൊ കൊച്ചേ … ഞാൻ കൊണ്ടുവിടണൊ??.. വേണുമാഷ് അവളോട് വിളിച്ചുപ്പറയുന്നുണ്ടായിരുന്നു..

ഓഹ്…. വേണ്ട കിളവാ… ഞാനൊരു ഓട്ടോപിടിച്ചു പൊക്കോളാം.. ഓടുന്നതിനിടയിലും ലില്ലി ഉറക്കെ വിളിച്ചുപറഞ്ഞു…അവൾ പുറത്തിറങ്ങി വേഗം തന്നെ ചെരുപ്പ് ധരിച്ചു ഗേറ്റ് ലക്ഷ്യമാക്കി നടന്നു.

പക്ഷെ അവളറിയാതെ, അവളെ ഉറ്റുന്നോക്കികൊണ്ട് ഒരുവൻ ബാൽക്കണിയിൽ ചാരിനിന്നു.. അവന്റെ മുഖത്ത് വശ്യത നിറഞ്ഞു, ഒപ്പം ചുണ്ടിലൊരു പുച്ഛചിരിയും….

തുടരും…. ♥️