❤️From your Valentine❤️ [Akku✨️] 66

അവൾ അവരെ നോക്കി ചിരിച്ചുകൊണ്ട് പതിയെ മുകളിലേക്ക് കയറി.എന്തോ മനസ്സ് ശാന്തമാണ്.. ഒരുപാട് നാളായി പറയാനാഗ്രഹിച്ച ഒന്നാ കർത്താവെ പറയാൻ പോവുന്നെ,ഒന്ന് മിന്നിച്ചേക്കണേ..അവൾ ദൈവത്തിനു സ്തുതി നൽകികൊണ്ട് പതിയെ ഓഫീസ് റൂമിന്റെ വാതിലിൽ കനോക്ക് ചെയ്തു കാത്തുനിന്നു.

അല്ലെങ്കിലും അങ്ങനെ ആണല്ലൊ,ഈ കാര്യത്തിലൊക്കെ പുള്ളിയ്ക്കെന്നാ ഡിസിപ്ലിനാ…ഇനി കനോക്ക് ചെയ്യാതെ കാത്തു കയറിട്ടു വേണം അതിനു കേൾക്കാൻ.. എന്തോ ഇതൊക്കെ ആലോചിക്കുമ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു.. അതിമനോഹരമായ പുഞ്ചിരി…

ടോ….താണീതേതു സ്വപ്നലോകത്താ…തന്റെ മുമ്പിൽ വിരൽ ഞൊടിച്ചു അവളെതന്നെ ഉറ്റുനോക്കുന്ന അനയിനെക്കണ്ടാണ് അവൾ സ്വയമേ തീർത്ത ചിന്താവലയത്തിൽ നിന്നും മുക്തമായത്.അവൻ അവൾക്കായി വാതിൽ തുറന്നതൊ, അവളുടെ പേര് ചൊല്ലി വിളിച്ചതൊ ഒന്നുമേ താൻ കേട്ടിട്ടില്ല. അതോർക്കെ അവളുടെ മുഖത്ത് ജാള്യത വ്യക്തമായിരുന്നെന്ന് പറയാം. അല്ലെങ്കിലും നമ്മൾ കാര്യമായിട്ട് എന്തേലും ചെയ്യാൻ പോവുന്ന നേരം ഇതുപോലുള്ള ചെറിയവലിയ പിഴവുകൾ സ്വഭാവികമാണല്ലോ. ?അവൾ സ്വന്തമായി മോട്ടിവേഷൻ സ്പീച്ചും മനസ്സിൽ പറഞ്ഞു അവനെനോക്കി ഇളിച്ചുകാട്ടി. ?

തനിയ്ക്ക് കാര്യമായ തകരാർ വല്ലതും ഉണ്ടോടോ???വന്നപ്പൊ മുതൽ സ്വപ്നലോകത്താണല്ലൊ??

എൻറ്റീശോ തേഞ്ഞു.. ?ഞാൻ എന്നതാ പറഞ്ഞത് മിന്നിച്ചേക്കണേ എന്നല്ലേ??അല്ലാതെ ഉള്ള ബൾബിന്റെ ഫുസൂരനാല്ലല്ലോ??.. അവൾ ആത്മഗമിച്ചുകൊണ്ട് വീണ്ടും അനയിനെ നോക്കി…

ഒന്നുമില്ല സാർ.. ഇന്നത്തെ വർക്കിംഗ്‌ ഡേ എങ്ങനെ മനോഹരമാക്കാമെന്ന് ആലോചിച്ചതാ?.. എന്താണാവോ നമ്മുടെ ലില്ലികൊച്ചു വായിൽവന്ന അബദ്ധം അതുപോലെ വിളിച്ചുപറഞ്ഞു.

“ടോ.. താനെന്താ ആടിനെ പട്ടിയാക്കുവാണൊ?? അകത്തേക്ക് കയറി പണിയെടുക്കടൊ… അവൻ ഗർജ്ജിച്ചുകൊണ്ട് തിരിഞ്ഞു ഓഫീസ് റൂമിലേക്ക് കയറി.

“അവൾ അവന്റെ പിന്നാലെ തന്നെ അകത്തേക്ക് കയറി… അപ്പോഴേക്കും അവൻ തന്റെ ടേബിളിൽ ഇരുന്ന് ഒരു ഫയൽ ചെക്ക് ചെയ്യാൻ എടുത്തിരുന്നു.ഇവിടെ ലില്ലികൊച്ചാണെങ്കിൽ തന്റെ കയ്യിൽ ഒളിപ്പിച്ചിരിക്കുന്ന കത്തിലേക്കും അവനേയും മാറി മാറി നോക്കി.ഒന്നാലോചിച്ചതിനുശേഷം അവൾ തനിക്കായി സജ്ജമാക്കിയിരിക്കുന്ന സൈഡ് ടേബിളിലേക്ക് ചെന്നിരുന്നുകൊണ്ട് ലാപ്ടോപ് ഓൺ ചെയ്തുവെച്ചു എന്തൊക്കെയൊ ടൈപ്പ് ചെയ്ത് കൂട്ടാൻ തുടങ്ങി.

“അഡ്വ.അനയ് വേണുദേവ് ” നാട്ടിലെ പേരുകേട്ട വക്കീലദ്ദേഹം..ലില്ലി ചിരിച്ചുകൊണ്ട് ആലോചനയിലാണ്ടു.താൻ പിജി ചെയ്യുന്ന സമയത്താണ് അസ്സിസ്റ്റിംഗ് സ്റ്റാഫ്സിനെ ആവശ്യമുണ്ടെന്നുള്ള വാട്സ്ആപ്പ് മെസ്സേജ് കാണുന്നത് തന്നെ,ഒരു പാർട്ട്‌ ടൈം ജോലി അത്യാവശ്യമായതു കൊണ്ടു അതിൽ കാണുന്ന നമ്പറിലേക്ക് അപ്പൊ തന്നെ വിളിച്ചു നോക്കുകയും ചെയ്തു.ആദ്യം വിളിച്ചപ്പൊ ഫോൺ എടുത്തതേ മണിയമ്മയായിരുന്നു, ഞാൻ കാര്യം സംസാരിച്ചു കഴിഞ്ഞപ്പോൾ അടുത്ത ദിവസം വീട്ടിലേക്ക് വന്നോളാനും പറഞ്ഞു. അങ്ങനെയാണല്ലൊ ഈ മൂരാച്ചിയുടെ അടുത്ത് എത്തിപ്പെട്ടത്. കടിച്ചുക്കീറാൻ വരുന്ന സ്വഭാവവും തൊട്ടതിനും പിടിച്ചതിനും ദേഷ്യവും.പക്ഷെ ഇവിടെ വന്നപ്പൊ കിട്ടിയ ഏറ്റവും വലിയ കൂട്ടാണ് മണിയമ്മയും വേണുമാഷും. ഒരു പാവം അച്ഛനും അമ്മയും. ആദ്യത്തെ കുറച്ചു ദിവസം രണ്ടുപ്പേരും കാര്യമായ ഗൗരവം തന്നെയായിരുന്നു. പിന്നെ പിന്നെ തന്റെ കുറുമ്പ് കണ്ടിട്ടൊ, അതോ സംസാരം കേട്ടിട്ടൊ, അവരും തന്നോടടുത്തു തുടങ്ങി.പക്ഷെ എന്നായിരുന്നു ഇതിയാനോട് ഇഷ്ടം തോന്നിയത്??…

ലില്ലി?…. പെട്ടന്നുള്ള മുറവിളിയും അവൾ ചെയറിൽ നിന്നെണീക്കലും ഒരുമിച്ചായിരുന്നു…

എന്താ സാർ?????… ലില്ലി ശരിക്കും ഞെട്ടിപോയെങ്കിലും അവൾ ഉടനെ സംയമനം പാലിച്ചുകൊണ്ട് അവനെ നോക്കിയിരുന്നു.

വന്നപ്പൊ തൊട്ട് ശ്രദ്ധിക്കുന്നതാ തന്നെ,എന്താടോ കാര്യം??? എന്താ തനിക്കൊരു ടെൻഷൻ ഉള്ളപോലെ തോന്നുന്നെ???.. അനയ് ചെറുപുഞ്ചിരിയണിഞ്ഞു അവളോടായി തിരക്കി.. എന്നാൽ വല്ലപ്പോഴും മാത്രം അവന്റെ മുഖത്ത് പ്രതിഫലിക്കുന്ന പ്രതിഭാസമാണ് പുഞ്ചിരി.അവന്റെ പുഞ്ചിരിയിൽ അവളുടെ ആകുലതകൾ നിഷ്പ്രഭമായി തീരുകയാണെന്നവൾ അത്ഭുതത്തോടെ ഓർത്തു.അതങ്ങനെയാണല്ലൊ നമ്മൾ സ്നേഹിക്കുന്ന നമ്മളെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിയും ആയിക്കോട്ടെ, അവരുടെ ദേഷ്യവും, അതുപോലെ പുഞ്ചിരിയും നമ്മളേയും  ബാധിക്കുന്നുണ്ട്..

തന്റെ മനസ്സ് ശാന്തമായതും അവൾ അവന്റെ അരികിലേക്ക് നടന്നു ചെല്ലുകയായിരുന്നു..ഇരുവരുടേയും ദൃഷ്ടി പരസ്പരം കോരുത്തുപ്പോയ നിമിഷം അവൾ തന്റെ കയ്യിലായി കരുതിയിരുന്ന ചുവന്ന ലേഖനം അവനായി നീട്ടിപ്പിടിച്ചു.

ഇതേസമയം തന്റെ മുമ്പിൽ നിൽക്കുന്നവളേയും അവളുടെ കയ്യിലെ ചുവന്ന കടലാസ്സിലേക്കും സംശയത്തോടെ നോക്കുകയായിരുന്നു അനയ്. ഒന്ന് ചിന്തിച്ചതിനു ശേഷം അവനാ കത്ത് തന്റെ കൈകളിലേക്ക് വാങ്ങി…

സർ…ഈ കത്തെന്റെ മനസ്സിന്റെ ഭാഗമാണ്… അതിലെ ഓരോ വർണ്ണത്തിലും എന്റെ സ്നേഹത്തിന്റെ നിറമുണ്ട്.. അതേ എനിക്ക് ഇഷ്ടമാണ്.. ഈ അനയ് വേണുദേവെന്ന വക്കീലിനോട് പ്രണയമാണ്. എനിക്കറിയാം പെട്ടന്നിങ്ങനെയൊക്കെ പറഞ്ഞെന്നുവെച്ചു സർന്നു എന്നോട് പ്രണയം തോന്നണമെന്നില്ല, അങ്ങനൊന്ന് പിടിച്ചുപ്പറിച്ചു വാങ്ങാനും എനിക്ക് താല്പര്യമില്ല… ഈ കത്ത് ഉറപ്പായും വായിക്കണം, അതിനായി എന്ത് മറുപടിയായാലും എനിക്ക് സ്വീകാര്യമാണ് .♥️ഇത്രയും അവൾ അവന്റെ കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞവസാനിപ്പിച്ചു…ഇപ്പോഴവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നുണ്ട്, തന്റെ മനസ്സിലുള്ള കാര്യങ്ങൾ അവനെ അറിയിച്ചതിന്റെയാകാം എന്നവൾ ഉറപ്പുവരുത്തി തിരിഞ്ഞു നടന്നു …

ടോ……ഈ പ്രാവശ്യം അവന്റെ വിളികേട്ട് ലില്ലി അത്ഭുതത്തോടെ തിരിഞ്ഞു നോക്കി,കാരണം അവന്റെ ശബ്ദതത്തിൽ ഗൗരവമില്ല, കർക്കശമില്ല, മറിച്ചു ശാന്തത തികച്ചും ശാന്തത….അവന്റെ ചൊടികളിൽ ഏറ്റവും മനോഹരമായ പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു… അതേ ചിരിയോടെ തന്നെ അവൻ അവൾക്കരികിലേക്ക് നടന്നു വന്നിരുന്നു…

“ടോ ലില്ലിക്കൊച്ചേ”… ഞെട്ടി നിൽക്കുന്ന ലില്ലി അവന്റെയാ വിളികൂടി ആയതും രണ്ട് കണ്ണും മിഴിച്ചു അവനെ നോക്കിപ്പോയി.അവൻ അവളുടെ നോട്ടം കണ്ടുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു…

Updated: November 6, 2023 — 10:33 pm