❤️From your Valentine❤️ [Akku✨️] 66

❤️From your Valentine❤️

By Akku ?

Part 1

” പതിവിലും വേഗത്തിൽ അവളുടെ ചുവടുകൾ കൊച്ചിയിലെ നഗരവീഥികളിലൂടെ ചലിച്ചുകൊണ്ടിരുന്നു…കാറ്റിൽ പറക്കുന്ന അവളുടെ മുടിയിഴകൾ ഒരു കൈ കൊണ്ട് ചെവിയ്ക്ക് പിന്നിലേക്ക് ഒതുക്കിവെച്ചുകൊണ്ട് കയ്യിൽ കെട്ടിയിരിക്കുന്ന റോസ് നിറത്തിലുള്ള സ്റ്റോൺ വാച്ചിലേക്ക് അവൾ ആവലാതിയോടെ നോക്കുന്നുണ്ട്… “

“എന്റെ കർത്താവെ ഇന്നും ലേറ്റ്…എത്രയൊക്കെ നേരത്തെ റെഡിയായാലും എന്നും ഇതുതന്നെ.. ഇനിയാ കാലമാടന്റെ വായിലിരിക്കുന്നത് കൂടി കേൾക്കാൻ മേലാ”… അവൾ ഓരോന്ന് പിറുപ്പിറുത്തുകൊണ്ട്  വലതു വശത്തേക്ക് കാണുന്ന വലിയ വീടിന്റെ എൻട്രൻസിലേക്ക് പ്രവേശിച്ചു,ഒപ്പം നെറ്റിയിൽ കുരിശു വരയ്ക്കാനും മറന്നില്ല”.

ദേവദത്തം എന്ന് ഗോൾഡൻ പ്ലേറ്റിൽ കറുത്ത ലിപികൊണ്ട് മനോഹരമായി എഴുതി ആഹ് വലിയ ഇരുന്നില വീടിന്റെ മുമ്പിൽ തന്നെ കൊത്തിവെച്ചിട്ടുണ്ട്… അതിന്റെ തൊട്ട് മുകളിലായി ഒരു കറുത്ത നെയിംബോർഡും, “അഡ്വക്കേറ്റ്  അനയ് വേണുദേവ് “….അവൾ അതിലേക്കൊന്ന് നോക്കി ദീർഘമായി നിശ്വസിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി…

“അനയ് വേണുദേവ്”. ആഹാ പേര് കേട്ടാൽ എന്തൊരന്തസ്സ്.. കാണാനാണെങ്കിൽ മുടിഞ്ഞ ലുക്കും, പക്ഷെ ആഹ് തിരുവാ തുറന്ന് മൊഴിയുന്ന വാചകം കേട്ടാ ഒരെണ്ണം ആഹ് മൊബൈൽ ടവറിന്റെ റേഞ്ചിലോട്ട് അടുക്കുകേലാ.??”

“ഉവ്വ…അതുകൊണ്ടാണല്ലൊ നീയവന്റെ പുറകിൽ കൂടിയത് .കോമ്പറ്റിഷൻ ഉണ്ടാവില്ല എന്ന് ഉറപ്പല്ലേ …”

അവിടെ ചെടികൾക്ക് വെള്ളം നനച്ചിരുന്ന ഏകദേശം അന്പതിന്‌ മുകളിൽ പ്രായമുള്ള സ്ത്രീ ഗേറ്റിന്റെ അടുത്തേക്ക് വന്ന് ആഹ് വലിയ കവാടം അവൾക്കായി തുറന്നു നൽകി ..

“ഓഹ് ,എന്റെ ഭാവിയമ്മായിയമ്മേ ….ഒന്ന് മെല്ലെ പറ ..ആ വെട്ടുപോത്ത്‌ എങ്ങാനും കേട്ടോണ്ട് വന്ന എന്നെ ഉടലോടെ സ്വർഗത്തിലോട്ടെടുക്കാം.അല്ല പറഞ്ഞപ്പോലെ മൂപ്പരാനെ കാണാനില്ലല്ലോ.അല്ലെങ്കിൽ രണ്ട് മിനിറ്റ് വൈകിയ ഫോൺ വിളിച്ചു ചീത്ത പറയുന്ന ടീമാ “.അവൾ അവരുടെ തോളിലൂടെ കയ്യിട്ട് വീടിന്റെ അകത്തേക്ക് നടന്നു..

“എടിയെടി എന്റെ മോന്റെ സ്വഭാവത്തിനു എന്താടി കുഴപ്പം???”

“ഓഹ് പുത്രനെ പറഞ്ഞപ്പൊ അമ്മയ്യ്ക്ക് അങ്ങ് കൊണ്ടു.”അവൾ ചിരിച്ചുകൊണ്ട്  അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് അകത്തേക്കു കയറി.”

“അല്ലെങ്കിലും അതങ്ങനെയാ ലില്ലിക്കൊച്ചേ.. എന്ത് കാര്യം വന്നാലും അവസാനം അമ്മയും മോനും ഒറ്റക്കെട്ടാ… നമ്മൾ പുറത്തും”…

അവൾ അകത്തേക്ക് കയറിയതും സോഫയിൽ പത്രം വായിച്ചുകൊണ്ട് ഇവരുടെ സംഭാഷണം ശ്രദ്ദിച്ചിരുന്ന വേണുമാഷ് ചിരിയോടെ മറുപടി നൽകി.

“അല്ല ആരിത്… വേണു മാഷൊ??? എന്താ മാഷെ ഇന്നത്തെ വാർത്ത.. വെട്ട്, കൊലപാതകം, നാശനഷ്ടം ഒഴിച്ച് വല്ല നല്ല വാർത്തയും അതിൽ കാണുന്നുണ്ടൊ?? ?

വേണുമാഷ് അതിനൊന്ന് ഇളിച്ചുകൊടുത്തുകൊണ്ട് പത്രം മടക്കിവെച്ചു….

വന്നപ്പൊ തന്നെ തുടങ്ങിയോടി കാ‍ന്താരി നീ.?

പിന്നല്ല… ഇന്ന് അങ്ങയുടെ മകന്റെ വക സരസ്വതി, സങ്കീർത്തനം തുടങ്ങിയാസംഭാവനകൾ ഇല്ലാത്ത സ്ഥിതിക്ക് ഞാൻ ഫുൾ പവറിലാ കാർന്നോരെ…ഇന്ന് ഞാനൊരു കലക്ക് കലക്കും കറവേട്ടാ.. ?

അതെന്താ മോളെ ഇന്ന് നിന്റെ മുഖത്ത് പൂന്നിലാവുദിച്ചൊ??? അതുപോലെയാണല്ലോ സന്തോഷം????മണിയമ്മ അതായത് അനയിന്റെ അമ്മ അവളെപിടിച്ചു സോഫയിലേക്കിരുത്തി…

മണിയമ്മയുടെ ചോദ്യം അവളുടെ കണ്ണുകളിൽ പ്രണയം തൂവി.. മുഖം ചെറുതായി നാണത്താൽ വിടർന്നു..മുന്നിൽ ഇരിക്കുന്നവരോട് കൂടുതൽ ഒന്നും പറയാതെ തന്നെ അവൾ കയ്യിലായിരുന്ന ബാഗ് തുറന്നുകൊണ്ട് ഒരു ചുവന്ന കത്ത് പുറത്തെടുത്തു. വളരെമനോഹരമായി അലകരിച്ചിരുന്നു അവളത്.

എന്നാൽ അവളുടെ മട്ടും,ഇരിപ്പും,കയ്യിലെ ലെറ്റർ എല്ലാം കണ്ട് വേണുമാഷിനും മണിയമ്മയ്ക്കും സന്തോഷം അടക്കാനായില്ല.

അപ്പൊ നീയവനോട് പറയാൻ പോവാണൊ മോളെ??? ?നന്നായി,ഒരുപാടിയില്ലേ നീ മനസ്സിൽകൊണ്ട് നടക്കുന്നു. ചെല്ല് എല്ലാം പറഞ്ഞു സെറ്റ് ആക്ക്. എനിക്കറിയാം എന്റെ കാ‍ന്താരി തകർക്കുമെന്ന്.വേണുമാഷ് അവളുടെ തലയിൽ തലോടി.

ആഹ്മ് ഞാൻ എത്ര നാളായെന്നോ കൊതിക്കുന്നു നിന്നെയീ വീട്ടിൽ കൊണ്ടുവരാൻ,എന്നും ഞാനെന്റെ കണ്ണനോട് പറയും.മോള് ചെല്ല്,ആർക്കാ എന്റെ ലില്ലികൊച്ചിനെ ഇഷ്ടാവാത്തെ? ?

Updated: November 6, 2023 — 10:33 pm