❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️ [The_Wolverine] 1879

❤️ എന്റെ ചേച്ചിപെണ്ണ് 8 ❤️

Author : The_Wolverine

[Previous Parts]

 

 

View post on imgur.com

 

 

View post on imgur.com

 

 

…ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു ആർക്കും പ്രേത്യേകിച്ച് പരിപാടികൾ ഒന്നും തന്നെ ഇണ്ടായിരുന്നില്ല… അതോണ്ട് തന്നെ അച്ചുവും മിച്ചുവും രാവിലെ തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയിരുന്നു…

 

…അച്ചു നേരേ വന്നത് എന്റെ മുറിയിലേക്കാണ് മിച്ചു ആതിരയുടെ റൂമിലേക്കും പോയി… ഒരു സൺ‌ഡേ കിട്ടിയതിന്റെ സന്തോഷത്തിൽ ആസ്വദിച്ച് കൂർക്കം വലിച്ച് ഉറങ്ങുന്ന ഞങ്ങളെ രണ്ടിനെയും കുത്തിപ്പൊക്കുക എന്നതാണ് ആ പരട്ടകളുടെ അല്ല ഇരട്ടകളുടെ ഉദ്ദേശം…

 

“ഡാ… എണീക്കടാ ചെക്കാ… മതി ഉറങ്ങിയത്…”

 

…കമിഴ്ന്ന് കിടന്ന് ഒരു തലയിണയും കെട്ടിപ്പിടിച്ച് ഉറങ്ങുന്ന എന്റെ ചന്തിക്ക് തട്ടി ചിരിയോടെ ആരോ എന്നെ വിളിക്കുന്നത് അറിഞ്ഞുകൊണ്ടാണ് ഞാൻ വല്ലായ്മയോടെ കണ്ണ് തുറന്നത്…

 

…കണ്ണ് തുറന്ന് നോക്കുമ്പോൾ ഐശ്വര്യം തുളുമ്പുന്ന മുഖത്തോടെ നറുപുഞ്ചിരി തൂകി നിക്കുകയാണ് എന്റെ മിച്ചു…

 

…പെട്ടെന്ന് എനിക്ക് ഒരു കുസൃതി തോന്നി…

 

“ഇങ്ങട് വാടീ പെണ്ണേ… മ്മക്ക് കുറച്ച് നേരം കൂടി ഒരുമിച്ച് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാം…”

 

…പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ച് വലിച്ച് എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ ഒരു വഷളൻ ചിരിയോടെ പറഞ്ഞു…

 

“പ്‌ഫാ…”

 

…ഒരൊറ്റ ആട്ടായിരുന്നു… ദൈവമേ എന്റെ തല തെറിച്ച് പോയെന്ന് തോന്നുന്നു… ഞാൻ ഒന്ന് കണ്ണ് തിരുമ്മി നോക്കി…

 

…എന്റെ കൈയും വിടുവിച്ച് ഇരു കൈകളും ഇടുപ്പിൽ കുത്തി എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കുകയാണ് അച്ചു ചേച്ചി…

 

“ദൈവമേ പണി പാളിയല്ലോ…”

 

…ഞാൻ മനസ്സിൽ ആത്മഗതവും പറഞ്ഞുകൊണ്ട് ഒരു ചമ്മിയ ചിരിയോടെ അച്ചു ചേച്ചിയെ നോക്കി… ചേച്ചിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു പക്ഷെ ഞാൻ കണ്ടെന്ന് മനസ്സിലായപ്പോൾ ചേച്ചി വീണ്ടും ഗൗരവത്തിൽ ആയി…

 

“കൂടെ കിടക്കാൻ നിന്റെ കെട്ട്യോളെ പോയി വിളിക്കടാ തെണ്ടീ… ദേ മര്യാദക്ക് എണീറ്റ് കുളിച്ച് ഫ്രഷായി 15 മിനിട്ടിൽ താഴേക്ക് വന്നോണം… ഇല്ലെങ്കിൽ അറിയാല്ലോ എന്നെ…”

 

…അതും പറഞ്ഞ് ഒരു കപടദേഷ്യത്തോടെ എന്നെ നോക്കിയിട്ട് ചേച്ചി റൂമിന് വെളിയിലേക്ക് നടന്നു…

 

…ഞാൻ ആകെ ചമ്മിയ അവസ്ഥയിൽ തലയിൽ കൈയും കൊടുത്ത് ഇരുന്നു…

 

“ചെക്കൻ ഇപ്പൊ എന്നെ പിടിച്ച് റേപ്പ് ചെയ്തേനെ…”

 

…പെട്ടെന്ന് ഒന്ന് തിരിഞ്ഞ് എന്നെ നോക്കിയിട്ട് ഒരു ചിരിയോടെ അച്ചു ചേച്ചി പറഞ്ഞു… ശേഷം വീണ്ടും തിരിഞ്ഞ് നടന്ന് പുറത്തേക്ക് പോയി…

 

“ശ്ശേയ്… നാണക്കേടായി… എന്നാലും അച്ചു ചേച്ചി എന്ത് വിചാരിച്ചുകാണും…”

 

…ഞാൻ ഒരു ചമ്മലോടെ പതിയെ പറഞ്ഞു… ശേഷം അധികം വൈകാതെ തന്നെ കുളിച്ച് ഫ്രഷായി ഒരു ട്രാക്ക് പാന്റും ബ്ലാക്ക് ടീ ഷേർട്ടും എടുത്ത് ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങി…

 

…താഴേക്ക് ചെന്നപ്പോഴേക്കും അച്ചുവും മിച്ചുവും ആതിരയും കൂടി ഡയനിംഗ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് എടുത്ത് വെച്ച് എല്ലാം സെറ്റ് ചെയ്യുകയായിരുന്നു…

 

…എന്നെ കണ്ടപ്പോൾ തന്നെ അച്ചു ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു… മിച്ചുവിനെ നോക്കിയപ്പോൾ അവളുടെ ചുണ്ടിലും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ഇണ്ട്… ഒരു ചമ്മലും ഇണ്ട് അവളുടെ മുഖത്ത്… ആതിരയുടെ അവസ്ഥയും മറിച്ചല്ല… അവളും എന്നെ നോക്കി ഊറി ചിരിക്കുന്നുണ്ട്…

 

…ഞാൻ ഒരു ജാള്യതയോടെ അവരുടെ മുന്നിലൂടെ നടന്ന് ടേബിളിനടുത്ത് ചെയർ ഇട്ട് ഇരിക്കാൻ തുടങ്ങുമ്പോഴാണ് പുറത്ത് നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ഒരു കാർ വന്ന് നിലത്ത് ഉരഞ്ഞ് നിന്ന ശബ്ദം കേട്ടത്…

 

“ആരാണാവോ…”

 

…അതും പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു… എനിക്ക് പിന്നാലെ അച്ചുവും മിച്ചുവും ആതിരയും വന്നു…

 

“ആദിയേട്ടാ…”

 

…അതും വിളിച്ചുകൊണ്ട് മുന്നിലെ ഡോറിന് മറവിൽ ഒളിച്ച് നിന്നിരുന്ന ആ പെൺകുട്ടി പെട്ടന്ന് എന്റെ നെഞ്ചിലേക്ക് മുഖവും പൂഴ്ത്തി എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു…

 

…ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും അപ്രതീക്ഷിതമായി എന്നെ വന്ന് കെട്ടിപ്പിടിച്ചത് ആരാണെന്ന് അറിയാത്തതിനാൽ ഞാൻ ആ പെൺകുട്ടിയെ തോളിൽ പിടിച്ച് അല്പം ബലമായി തന്നെ പുറകോട്ട് മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ വീണ്ടും എന്നെ ശക്തിയോടെ തന്നെ വരിഞ്ഞുമുറുക്കി…

 

…ഞാൻ പകപ്പോടെ പെട്ടെന്ന് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് കത്തുന്ന കണ്ണുകളിൽ ദേഷ്യം നിറച്ചുകൊണ്ട് എന്നെയും ആ പെണ്ണിനെയും മാറി മാറി നോക്കുന്ന മിച്ചുവിനെ ആണ്… അച്ചുവും ആകെ ഞെട്ടി നിക്കുവാണ്… ആതിരയും എന്റെ പിന്നിൽ നിക്കുവായിരുന്നതുകൊണ്ട് അത് ആരാണെന്ന് അറിയാൻ അവൾ എത്തി നോക്കുന്നുണ്ട്…

 

…പെട്ടെന്ന് കാറിൽ നിന്ന് രണ്ടുപേർ കൂടി ഇറങ്ങി… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

 

…എന്റെ നെഞ്ചിൽ എനിക്ക് മുഖം തരാതെ കിടക്കുന്ന ആളെയും എനിക്ക് മനസ്സിലായി…

 

“മധുരിമ…”

 

 

[തുടരുന്നു…]

283 Comments

  1. Pending ഉള്ള എല്ലാ Comments ഉം ഞാൻ തന്നെ Approve ചെയ്തിട്ടുണ്ട്… എല്ലാർക്കും Morning ൽ Reply തരാവേ…മനഃപൂർവം Reply തരാതിരുന്നതല്ലട്ടോ എനിക്ക് Comments ഒന്നും കാണാൻ പറ്റണിണ്ടാർന്നില്ല… ഇനി ഞാൻ നോക്കി Approve ചെയ്തോളാം… എന്തൊരു കഷ്ടമാണ്… ഇങ്ങനെ Comments എല്ലാം Moderation പോയാൽ എന്തൂട്ട് ചെയ്യും…

    1. അതേ. അഡ്മിനോട് പറഞ്ഞു ശെരിയാകണം. ഡികെ ചേട്ടൻ write to us ഇൽ ഇട്ടിട്ടുണ്ടായിരുന്നു.

      1. Mail അയക്കാം…

  2. യദുവേ…
    ഇതെന്നാ ഇടപാടാ ഉവ്വേ.. കൊച്ചുങ്ങൾ വന്നപ്പോ ഞങ്ങളെ ഒക്കെ മറന്നോ..ഈ ആഴ്ച എങ്കിലും ഉണ്ടാവോ….
    . കമെന്റ് മോഡറേഷൻ കാരണം… കമെന്റ് ഇടാൻ പോലും മടിയാണ്…

    1. ജോർജ് ചേട്ടാ ആരെയും മറന്നിട്ടില്ലട്ടോ Comments ഒന്നും കാണാൻ പറ്റണിണ്ടാർന്നില്ല… ഇതുങ്ങൾ വീട്ടിൽ ഉള്ളതോണ്ട് എഴുത്ത് ഒന്നും നടക്കുന്നില്ല… ഞാൻ കുറച്ച് ദിവസം ലീവ് ആർന്നു പിള്ളേരേം കൊണ്ട് ഒന്ന് കറങ്ങാം എന്നൊക്കെ കരുതിയാണ് ലീവ് എടുത്തത് But മഴ കാരണം ഒന്നും നടന്നില്ല… ഇന്ന് മുതൽ ജോലിക്ക് കേറണം… ചക്കൂം വാവേം ഈ ആഴ്ച കൂടി ഇവിടെ ഇണ്ടാകും So എഴുത്ത് നടക്കോന്ന് അറിയില്ല ഞാൻ Maximum ശ്രമിക്കാട്ടോ… കൂടാതെ ചെറിയ ഒരു Trip ഉം Plan ചെയ്യുന്നുണ്ട് രണ്ട് പേരെയും Driving ഉം പഠിപ്പിക്കണം… Reply തരണം കേട്ടോ ഞാൻ Approve ചെയ്തോളാം…

      1. എങ്ങോട്ടാ ട്രിപ്പ്‌… അപ്പോ അത് നടക്കട്ടെ… ഒത്തിരി നാളുകൾ കൂടി വന്നതല്ലേ പാവങ്ങൾ ??…… എഴുതാൻ ട്രൈ ചെയ്യണം..ഒത്തിരി താമസിച്ചാൽ വായനക്കാർക്കും ടച്ച്‌ വിട്ടുപോകും ??.

        1. ട്രിപ്പ്‌ എവിടേക്കാണെന്നൊന്നും ഞാൻ തീരുമാനിച്ചിട്ടില്ല ജോർജ് ചേട്ടാ അവളുമാർ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്… സ്ഥലം ഒന്നും പരിചയം ഇല്ലെങ്കിലും അവളുമാർ അനിയന്റെ Ntorq ഉം എടുത്ത് ചുമ്മാ ഇവിടെയൊക്കെ കറങ്ങുന്നുണ്ട്…

  3. ❤️❤️❤️????

    1. ❤️❤️❤️

  4. Njan edunna comments moderation kannikkunnu??

    1. Almost എല്ലാർക്കും അങ്ങനെ തന്നെയാണ്…

  5. ?? എന്തായി അടുത്ത ഭാഗം. ഒരുവിവരവും ഇല്ലാലോ ചേട്ടന്റെ. ആരെങ്കിലും കണ്ടിരുന്നോ പുളിയെ? എന്തായി അടുത്ത ഭാഗം ?

    1. Kann adichu poyo bro? Thottu thazhe ulla cmnt kanan patunnille? ??

    2. ഇവിടൊക്കെത്തന്നെ ഇണ്ടഡേയ്… സ്റ്റോറി എഴുതാൻ ഈ പെൺകുട്യോൾ സമ്മയ്ക്കണില്ല… ചുമ്മാ ഇരിക്കുമ്പോൾ എഴുതാൻ ഒരു മൂഡ് ഒക്കെ വരും അന്നേരം എഴുതാൻ ലാപ് എടുക്കുമ്പോൾ രണ്ടും കൂടി വന്ന് എന്നെയും ലാപ്പിലും മാറി മാറി നോക്കി ഇരിക്കും അപ്പോൾ എനിക്ക് ചിരി വരും കോൺസെൻട്രേഷൻ പോകും… ???

      1. Ithu oru vallatha avastha annalo. Chettane swasthamayitt panni edukkan samadhikunnile chechimaar????

        1. Oru rasalle ithokke ✌??

          1. അതൊക്കെ അത്രേ ഉള്ളൂ. ഇവിടെയും ഉണ്ട് ഒരെണ്ണം. അനിയത്തിയാണ്. പഠിക്കാൻ കൂടി സമാധാനം തരില്ല. ചോദിച്ചാൽ പറയും ഇതൊക്കെ ഒരു രസം അല്ലെ എന്ന്. പിന്നെ തിരിച്ചും കൊടുക്കാറിണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഒരു സമാധാനം.

            But ഞങ്ങൾക് കഥ വായിക്കാൻ ആഗ്രഹമില്ലേ. അത് ഒന്നു പരിഗണിച്ചുകൂടെ?

          2. Hihi sramikkatto ?

        2. ചക്കു ഇതിന് ഒരു Reply ഇട്ടിരുന്നു ബ്രോ But Moderation ഉള്ളതോണ്ട് സാനം ഇതുവരെ ഇവിടെ എത്തിയിട്ടില്ല… ???

          1. Author ന് reply approve ചെയ്യാൻ പറ്റും എന്നാലോ കേട്ടേ. അപ്പൊ ചേട്ടന് moderation മാറ്റി reply approve ആക്കാൻ പറ്റിലെ.
            എംകെ മൂപ്പരുടെ കഥയിൽ ഇട്ട reply യിൽ അങ്ങനെ ആണ് കണ്ടേ.

          2. എത്തിയിട്ടുണ്ട് സാധനം….

          3. ബ്രോയ്ക്ക് Comment Moderation വരുന്നില്ലേ…

      2. Njan alla chakkuvanu avane shalyappeduthunnathu

        1. Chechine onnu upadeshichu nokku. Njangalk story vayikkan agrahamillondale.

          (NB: Upadeshathinu thirichu nallathu kittiyal enikk utharavaadhitham undayirikkunathala???)

        2. Podi nunachi

          1. Ni podi chechi

      3. ഇവളുമാരെ കൊണ്ട് ???….. എന്തെങ്കിലും ഒക്കെ വെച്ചുണ്ടാക്കി പഠിക്കു പിള്ളേരെ… അവനെ സ്വസ്ഥമായി എഴുതാൻ വിട് ??

        1. Njangale adukkalel kettiyitt avan angane ippam suhikkanda. ? Food okke undakkaan aunty padippikkunnundu ivide.

          1. അടുക്കളയിൽ കേറുനിലേൽ, driving പഠിക്കാൻ പോവാന് കേട്ടാലോ. അപ്പോൾ ആ learners book ഒക്കെ ഇരുന്ന് പഠി. ചേട്ടൻ സ്വസ്ഥമായിട്ട് കഥ എഴുതട്ടെ.?

          2. എന്റെ i20 ന്റെ കാര്യത്തിൽ മിക്കവാറും ഒരു തീരുമാനം ആകും… ???

          3. @യദുചേട്ടൻ

            വണ്ടിക്ക് insurance ഒക്കെ ഇല്ലേ??
            പിന്നെ driving പഠിക്കുമ്പോൾ ചെറിയ തട്ടലും മുട്ടലും ഒക്കെ സ്വാഭാവികം (ചെറുതായാൽ മതി??)

  6. ചേട്ടാ ഈ ആഴ്ച ഉണ്ടാകുമോ? അതോ ചേച്ചിമാർ വന്നത് കാരണം ബ്രേക്ക് ആണൊ? അവർ safe ആയിട്ട് എത്തിയിലെ? എന്റെ ഓർമ ശെരിയാണേൽ 18 ന് land ചെയ്യും എന്നാർനു അറിവ്.

    1. നെക്സ്റ്റ് പാർട്ട് എഴുതി തുടങ്ങിയിട്ടില്ല ബ്രോ… ചേച്ചിമാർ Sunday എത്തിയാർന്നൂട്ടാ… രണ്ടാളും ഇവിടെ തന്നെ ഇണ്ട്… യാത്രാ ക്ഷീണം ഒക്കെ ഇണ്ടാർന്നു ഇപ്പോൾ സീൻ ഇല്ല… കോവിഡ് ടെസ്റ്റ്‌ ഒക്കെ നടത്തി നെഗറ്റീവ് ആണ്… അടുത്ത ആഴ്ച രണ്ടിനേം വീട്ടിൽ കൊണ്ട് വിടണം ശല്യം ആണ്… ??? അവരുടെ വീട് പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ ആണ് അതോണ്ട് മഴ ഒക്കെ ഒന്ന് ഒതുങ്ങിയിട്ട് കൊണ്ട് വിടാമെന്ന് കരുതി… ചക്കു അമ്മയോട് സംസാരിക്കുവാണ് വാവ ദേ ഇവിടെ WiFi ഊറ്റുവാ കൂടെ അനിയനുമായി തല്ലുപിടുത്തവും… ???

      1. ??
        കുറേ നാളുകൂടി വരുന്നത് അല്ലെ. Enjoy ചെയ്യട്ടെ….

      2. അല്ല ആ നിയോഗം കിട്ടിയിരുന്നെങ്കിൽ
        ? ഞാൻ വെയ്റ്റ് ചെയ്യുവന്നെ…?

        1. അയച്ചിട്ടുണ്ടല്ലോ… കിട്ടിയില്ലേ…

      3. ചേട്ടാ നിയോഗം കിട്ടില്ല

        1. അയച്ചിട്ടുണ്ട്…

        2. താത്ത കുട്ടിയെ കൊണ്ട് തോറ്റല്ലോ… ??

  7. ബ്രോ വൈറ്റിങ് ?

    1. സ്നേഹം… ❤️❤️❤️

  8. നെക്സ്റ്റ് പാര്‍ട്ട് എപ്പോഴാ അപ്‌ലോഡ് ചെയ്യുനത്??? കട്ട വെയിറ്റിങ് ബ്രോ ❤️❤️

    1. ഇച്ചിരി വൈകും ബ്രോ… Updations തരാവേ…

  9. തെന്താ ഇത്…. ചൊവ്വാഴ്ച കഴിഞ്ഞ കാര്യം മറന്നോ… ഓഹ്.. ഇനി അടുത്ത ചൊവ്വാഴ്ച ആരിക്കും അല്ലേ… അതോ നിന്റെ കൊച്ചിന്റെ കൂടെ കറക്കം ആണോ… ???…..
    വെയ്റ്റിംഗ് ആണുട്ടോ… ??

    1. നെക്സ്റ്റ് പാർട്ട് ഇച്ചിരി വൈകും ബിന്ദുവേച്ചീ… കറക്കം ഒന്നും നടന്നില്ല മഴയാർന്നില്ലേ… നിങ്ങൾ എല്ലാരും സേഫ് അല്ലേ…

      1. ട്രാൻസ്ഫർ വാങ്ങി കോഴിക്കോടിന് പോന്നു സേച്ചിയും പുള്ളേരും …ഞാൻ ഒറ്റക്ക് കഞ്ഞിയും കുടിച്ചു കിടക്കുന്ന കണ്ടിട്ട് സഹിക്കിണില്ല അത്രേ…???.
        ഞാൻ നന്നായി കേട്ടോ….. ???..

        1. ട്രാൻസ്ഫർ കിട്ടിയാ ചേട്ടൻ പോണില്ല കോഴിക്കോട്

        2. അത് കൊള്ളാം ജോർജ് ചേട്ടാ…

        3. ഞാൻ ഖത്തറിൽ പോകുന്നത് കൊണ്ട് നാട്ടിലെ ഒരു ജോലി വേണ്ട എന്ന് വെച്ചു.. എന്റെ ഇപ്പോഴത്തെ ബോസിന്റെ അളിയൻ കോഴിക്കോട് ബീച്ചിൽ പുതിയ restaurant തുടങ്ങി അവിടേക്കു എന്നെ വിളിച്ചായിരുന്നു. പക്ഷെ എനിക്ക് അത് നിരസിക്കേണ്ടി വന്നു… ഇല്ലേൽ ഞാൻ ഇന്നു മുതൽ കോഴിക്കോട് ഉണ്ടായിരുന്നേനെ.

  10. ഇഷ്ടം♥️
    ❤️♥️❤️♥️❤️♥️❤️♥️❤️???

    1. ❤️❤️❤️

  11. യദുചേട്ടോ കഥ എഴുതുന്നത് എവിടെ വരെ ആയി? നാളെ ഉണ്ടാകുമോ?? വെയ്റ്റിംഗ് ഫോർ അപ്ഡേഷൻസ്……..

    1. നെക്സ്റ്റ് പാർട്ട് എഴുതി തുടങ്ങിയിട്ടില്ല ബ്രോ… നാളെ ഇണ്ടാവില്ല… കുറച്ച് തിരക്കിലാണ്… നിങ്ങൾക്ക് അറിയാം എന്ന് കരുതുന്നു… Updations തരാട്ടോ…

      1. ??
        Wait cheyyam. Thirakk okke kazhing pathukke mathi.

        1. Wokea… ???

      2. Roman Fan Aano Bro?

        1. Roman Reigns, Dean Ambrose, Seth Rollins ഒക്കെ Shield ആയിരുന്ന സമയത്തും Team Separate ആയി Roman Reigns കസറിയ കാലത്തും ഞാൻ ഒരു Roman Reigns Fan ആയിരുന്നു But ഇപ്പോൾ ആള് ശോകാണ്… ???

          1. Head of the table ?

  12. Bro,
    Njan ivide itta comments vannilla, okke moderation il poyi?, pinne deepangal Sakshi and niyogam PDF undel enikkum koodi onn mail cheyyavo

    1. രണ്ടും അയച്ചിട്ടുണ്ട്…

  13. നന്നായിട്ടുണ്ട് ബ്രോ ❤️

    1. ഒത്തിരി സ്നേഹം… ❤️❤️❤️

  14. ബ്രോ എപ്പളത്തേയും പോലെ ഈ പാർട്ടും പൊളിച്ചു.?? പിന്നെ ദീപങ്ങൾ സാക്ഷി Pdf എനിക്ക് കൂടി അയക്കാമോ

    1. ഒത്തിരി സ്നേഹം… ❤️❤️❤️

      ദീപങ്ങൾ സാക്ഷി അയച്ചിട്ടുണ്ട്…

    1. ❤️❤️❤️

  15. ഹായ് ബ്രോ..

    വായന എന്നൊന്ന് ജീവിതത്തിൽ നിന്ന് നഷ്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോഴാണ് അവിചാരിതമായി ഈ കഥ കാണുന്നത്. എന്തോ വായിച്ച് തുടങ്ങി, പിന്നെ ഓരോ പാർട്ടുകളായി അത് തുടർന്നു പോയി.. പ്രണയത്തിനോടും പ്രണയകഥകളോടും ഉണ്ടായിരുന്ന വിരക്തി ഇപ്പൊ ഇല്ലാ ട്ടോ..

    Awesome writing..

    1. കഥ ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഇണ്ടട്ടോ… ഇങ്ങനെയുള്ള അഭിപ്രായങ്ങൾ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്… ഒത്തിരി സ്നേഹം… ❤️❤️❤️

  16. മുത്തേ യദു ഈ പാർട്ടും ഒരേ പൊളി..

    ഈ മധുരിമ ആളത്ര കൊഴപ്പക്കാരിയല്ല അല്ലെ… അവളുടെ അവസാനതെ പറച്ചിലിൽ വേറെ ആരെയൊ ഇഷ്ടമാണ് എന്നാ തോന്നുന്നത്.. അവളൊരു പാവമാണ് എല്ലാരും കൂടി ആ കൊച്ചിനെ പ്രാകി കൊന്നു…

    ആദിക് പരിസര ബോധം എന്ന് പറയുന്ന സാധനം ഇല്ല…. പാവം മിച്ചു എല്ലാം കണ്ടും അറിഞ്ഞും കാര്യങ്ങൾ ചെയ്യുന്നത് കൊണ്ട് തടി കേടാവാതെ പോകുന്നു… അല്ല ഈ ആദി എങ്ങനെയാ രണ്ട് പ്രാവശ്യം പ്രായപൂർത്തി ആയത്??….

    എപ്പോഴും ജോണിച്ചായനെ മനസ്സിൽ കൊണ്ട് നടക്കുന്നത് അത്ര നല്ല കാര്യമല്ല കേട്ടോ.. ചെക്കന് ഇച്ചിരി കണ്ട്രോൾ ഒക്കെ കൊടുക്കണം വെറുതെ ആണുങ്ങളുടെ വെല കളയരുത്….?

    ഇനി അടുത്ത രണ്ടു പാർട്ട് കൊണ്ട് ക്ലൈമാക്സ് ആക്കാൻ പറ്റോ…. അടുത്ത പാർട്ടിൽ കാണാം അത് ഇത്തിരി ഹെവി തന്നെ ആയിക്കോട്ടെ.. പിന്നെ നിന്റെ കൊച്ചുങ്ങൾ എന്നാ വരുന്നത്…

    അന്നൊരു ഹെവി ഐറ്റം ഒക്കെ എഴുതും എന്ന് പറഞ്ഞിരുന്നു, ഒരു ന്യൂ സ്റ്റോറി ലൈക് നിയോഗം അത് എന്തായി??

    സ്നേഹത്തോടെ❤️❤️
    Nechu..?

    1. നെച്ചുവേയ്… ???

      മധുരിമ പാവല്ലേടാ… മധുരിമയ്ക്ക് അവളുടെ ആദി ഏട്ടനെ അല്ലാതെ ഈ ജന്മത്തിൽ വേറെ ആരെയെങ്കിലും ഇഷ്ടപ്പെടാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ… ???

      ആദി ചെറിയ ചെക്കൻ അല്ലേ മുത്തേയ്… അതോണ്ട് തന്നെ ചെക്കന് പക്വത ലേശം കുറവാ… പക്ഷെ മിച്ചു കാര്യങ്ങൾ ഒക്കെ അറിഞ്ഞ് ചെയ്യുന്നില്ലേ അതോണ്ട് സീൻ ഇല്ല… ???

      ജോണി ഏട്ടൻ ഉയിർ… ✌??

      പത്താമത്തെ പാർട്ട് ക്ലൈമാക്സ്‌ ആക്കണം എന്നാണ് ഉദ്ദേശിക്കുന്നത്… അടുത്ത പാർട്ട് കുറച്ചൂടെ Heavy ആക്കാൻ ശ്രമിക്കാം… Updations തരാവേ…

      ചക്കൂം വാവേം അടുത്ത ആഴ്ച വരും… ???

      എന്റെ ചേച്ചിപെണ്ണ് കഴിഞ്ഞിട്ട് ഞാൻ അന്ന് പറഞ്ഞ ആ സ്റ്റോറി എഴുതാടാ… കഥ എല്ലാം മനസ്സിൽ സെറ്റ് ആണ്… നിനക്ക് എന്തെങ്കിലും ഐഡിയാസ് ഇണ്ടെങ്കിൽ പറയണേ… Mail അയച്ചാൽ മതി…

      നിന്റെ കാര്യങ്ങൾ ഒക്കെ എന്തായി… എല്ലാം സെറ്റ് ആയോ…

      സ്നേഹത്തോടെ… വോൾവറിൻ… ❤️❤️❤️

      1. നിനക്ക് ഞാൻ എന്തെങ്കിലും ഐഡിയ പറഞ്ഞു തന്നാൽ ആ സ്റ്റോറി കുളമാവും.. കാരണം ഞാൻ ഇതുപോലെയുള്ള മൂവീസ് ഒന്നും അങ്ങനെ കണ്ടിട്ടില്ല….

        എന്റെ കാര്യം ഞാൻ മുൻപ് പറഞ്ഞ പോലെ നാട്ടിൽ ചെന്നിട്ട് സെറ്റാകാം??. എന്നാലും എനിക്കൊരു പേടിയാടാ. പുറമെ ധൈര്യം കാണിക്കുന്നുണ്ടെങ്കിലും അകത്തു നല്ല പേടി ഉണ്ട്.

        ❤️❤️

        1. പേടി ഒന്നും വേണ്ട മുത്തേയ് കൂൾ ആയിട്ട് ഇരിക്ക്… നിനക്ക് ഉള്ളിൽ ഒരു കോൺഫിഡൻസ് ഇണ്ടായാൽ മതി… Eye to Eye നോക്കി കാര്യം പറ Set ആണ്… ❤️❤️❤️

  17. ഈശ്വരാ… മധുവും മിച്ചുവും തമ്മില്‍ അടിയുണ്ടാകണേ…. അവര്‍ തമ്മില്‍ ഉള്ള Fight നടക്കണേ ??

    1. നല്ലോണം പ്രാർത്ഥിച്ചോട്ടാ… പെട്ടെന്ന് തന്നെ അത് സംഭവിക്കും… ???

    2. ഒരു ബ്രഹ്മാണ്ഡ fight scene ഉള്ള അവസരം ഞാൻ കാണുന്നു. മിച്ചു മിക്കവാറും മാളുനെ കൊല്ലും. പിന്നെ അവസാനം എല്ലാം കൂടി ആദിന്റെ നെഞ്ചത്തേക് വരാൻ ഉള്ള സകല സാധ്യതയും ഞാൻ കാണുന്നു??. ചെക്കൻ താങ്ങുമോ ആവോ???

        1. മറ്റന്നാൾ ഇണ്ടാകുമോ? അതോ ഒരു ആഴ്ച ഗ്യാപ് ഇൻഡോ?
          എന്തായാലും വെയ്റ്റിംഗ് ആണ്.

          1. വൈകും…

  18. Ishttapettu bro ???

    1. സ്നേഹം… ❤️❤️❤️

  19. ❤️❤️❤️

    1. ❤️❤️❤️

    1. ❤️❤️❤️

  20. ചേട്ടാ… കഥ രാത്രി കണ്ടിരുന്നു.. പക്ഷേ വായിക്കാൻ പഠിയ മൂഡ് അല്ലായിരുന്നു? ഫസ്റ്റ് അടിക്കണം എന്നുണ്ടായിരുന്നു.. പക്ഷേ തിരക്ക് കാരണം അതുന്നടന്നില്ല .? സമയമുണ്ടക്കി വായിച്ചാൽ ഒരു രസവും കിട്ടില്ല അതുകൊണ്ട് ഇന്നണ് വായിച്ചത് ..?

    കഥ പ്രത്യേകം പറയണ്ടല്ലോ e പ്രാവശ്യവും സൂപ്പർ .. മധുരിമ ഞാൻ പരധിക്ഷിച്ച പോലെ തന്നെയയി ഒരു ചെറിയ kuthithirupp കാണുന്നുണ്ട്? കഥ കറക്റ്റ് സ്ഥലത്വച്ച നിർത്തിയത്

    പത്താമത്തെ part alle climax അതിനെ kurichalochich പേടിയില്ല (ഞാൻ first part വയിച്ചതാ ?)
    എന്തായാലും കുറക്കണ്ട ശരിക്കും കളർ ആയികൊട്ടെ ..

    പിന്നെ ദീപങ്ങൾ സാക്ഷി pdf enikkayachu tharumo ente friend n കൊടുക്കാൻ annnu മെയിൽ ഞാൻ write to us il ഇട്ടിട്ടുണ്ട് അയച്ചു തന്നാൽ നന്നായിരുന്നു

    ❤️❤️

    1. മൈൻഡ് ഫ്രീ ആയിട്ടുള്ളപ്പോൾ മാത്രം സ്റ്റോറി വായിച്ചാൽ മതിയട്ടോ…

      ഈ പാർട്ട് ഇഷ്ടായെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം…

      മധുരിമ പാവല്ലേ…

      പത്താമത്തെ പാർട്ട് ക്ലൈമാക്സ്‌ ആണട്ടോ… അടുത്ത പാർട്ടിന്റെ Updations തരാവേ…

      ദീപങ്ങൾ സാക്ഷി PDF Mail ചെയ്തിട്ടുണ്ട്…

      ഒത്തിരി സ്നേഹം… ❤️❤️❤️

      1. Chetto a നിയോഗം കുടി ഉണ്ടെങ്കിൽ അയക്കവോ….❤️

        1. ഏത് സീസൺ ആണ് വേണ്ടത്…

          1. Full vennam ayakkavo,

          2. ആം…

          3. Chetto അയചോ?..

          4. ഇന്ന് അയക്കാം…

  21. Nxt part enn varum..??

    1. Updations തരാവേ…

  22. ശെടാ മധു scene ആവോ???…..പിന്നെ ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്??????

    By the by dp യിൽ ഉള്ളത് ആരാണ് ?? ഞങ്ങടെ ഇവിടെ ഗ്രൗണ്ടിൽ കളിക്കാൻ വരുന്ന ഒരു ചേട്ടന്റെ അതേ മുഖച്ഛായ??? ഇനി ആൾ എങ്ങാനും എന്നോ???…..

    1. അത് ഓന്റെ പിക് ആണ്

      1. സോറി ആൾ മാറി പോയി …..??

    2. ❤️❤️❤️

      1. ❤️❤️❤️

    3. #Teetotallr

      മധുരിമ പാവല്ലേ ബ്രോ… ???

      DP യിൽ ഉള്ളത് ഞാൻ തന്നെയാണ്… ഞാൻ ഇവിടെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാൻ പോകാറുണ്ട്… ബ്രോ എന്നെ കണ്ടത് അരൂർ വെച്ച് ആണെങ്കിൽ അത് ഞാൻ തന്നെ ആയിരിക്കും… അരൂർ അല്ലെങ്കിൽ ബ്രോയ്ക്ക് ആള് മാറിയതായിരിക്കും…

      ഒത്തിരി സ്നേഹം… ❤️❤️❤️

Comments are closed.