❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“പേടിക്കണ്ട ചേച്ചി… സിദ്ധാർഥിന് ഒരു സ്കാനിംഗ് വേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്… അതിനു ശേഷം മാത്രമേ പ്രശ്‌നമെന്താണെന്നു മനസ്സിലാക്കാൻ സാധിക്കുകയുള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്… പിന്നെ ശാലിനി അവളുടെ അടുത്തേക്ക് മടങ്ങി പോയിരിക്കുകയാണ്.”

“ചേച്ചി, ഈ വിവരം വീട്ടുകാരെ അറിയിക്കേണ്ട… ശാലിനി അവളുടെ അച്ഛനെ വിളിച്ചിരുന്നു… ചേച്ചിയുടെ അച്ഛനോടോ, അമ്മയോടോ ഇക്കാര്യം വിളിച്ചുപറയണ്ടേ…” ആദം അൽപ്പമൊന്നു നിർത്തിയിട്ട് സിതാരയോടായി ചോദിച്ചു.

“അയ്യോ ! അമ്മ.. ഇത് ആകെ പ്രശ്നമാകുമല്ലോ അവരെങ്ങനെ പ്രതികരിക്കുമെറിയില്ല.. ചിലപ്പോൾ അമ്മ സിദ്ധാർഥിന്റെ വിവരമറിഞ്ഞാൽ നെഞ്ചുപൊട്ടി മരിക്കുമെടാ മോനെ. ആ പാവത്തിന്നത് സഹിക്കാൻ കഴിയില്ലെടാ….”

സിതാരയ്ക്ക്, അമ്മയെന്നു കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു. അവൾ കരഞ്ഞുകൊണ്ട് എന്തെക്കെയോ തുടർന്നും പറഞ്ഞുകൊണ്ടിരുന്നു.

ആദമിന് അവളനുഭവിക്കുന്ന മനപ്രയാസമെന്തെന്നു മനസ്സിലായി.. ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോഴാണ് നിതീഷ്, ശ്യാമിന്റെ അടുത്ത് നിന്ന് അവരുടെ അടുത്തേക്കെത്തിയത്.

ആദം, നിതീഷിനെ കണ്ടപ്പോൾ ഉള്ള കാര്യമങ്ങു പറഞ്ഞു.

അവസാനം നിതീഷ് അതിലിടപ്പെട്ട്, സിതാരയുടെ ഫോണിൽ നിന്ന് അവളുടെ അച്ഛന്റെ നമ്പർ കണ്ടത്തി ഡയൽ ചെയ്ത് ആദമിനെ കൊണ്ട് വിളിപ്പിക്കുകയാണുണ്ടായത്…

******************************************

ശാലിനി തിരികെ ശ്യാം കിടക്കുന്ന വാർഡിലെത്തിയപ്പോൾ അവൻ വിശ്രമിക്കുന്നതാണ് അവൾ കണ്ടത് ശാലിനി ഉടനെ തന്നെ അവിടെ ശ്യാമിന് കൂട്ടിരിക്കുകയായിരുന്ന അവന്റെ സഹപാഠിയെ ആദമിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടിട്ട് ശ്യാമിനരികിൽ ഇരുന്നിട്ട് അവന്റെ മുഖത്തേക്ക് നോക്കി..

ആൽബിയുടെയും കൂട്ടരുടെയും ഇടിയേറ്റു ചതഞ്ഞ അവന്റെ മുഖമാകെ, നീരുകൊണ്ട് വിങ്ങി, കരിനീലിച്ചു കിടന്നിരുന്നു. കൂടാതെ അവന്റെ ഇടത് കൈയിലും വലത്തേകാലിലും പ്ലാസ്റ്റർ ഇട്ടിരുന്നു. അവന്റെയാ കിടപ്പ് കണ്ട് അവൾക്ക് വളരെയധികം വിഷമമുണ്ടാക്കി.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.