❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“ഏഹ് എന്താ ശാലിനി… ഓ ക്ഷമിക്കണം ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർത്ത് ഇമോഷണൽ ആയതാണ്… സോറി. എന്നാൽ ശാലിനി പൊയ്ക്കോളൂ… സിദ്ധാർഥിനെയോർത്ത് വിഷമിക്കണ്ടാ… അവൻ ജീവിതത്തിലേക്ക് തിരിച്ചു വരും… പിന്നെ ശ്യാമേട്ടനെ ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് ഡോക്ടറിനെ കൺസൾട്ട് ചെയ്തിട്ട് മാത്രമേ പോകാവൂ കേട്ടോ ”

“ശെരി അത് ഞാൻ ശ്രദ്ധിച്ചോളാം… നീ താര ചേച്ചിയെ ശ്രദ്ധിക്കണേടാ.. ആകെ തകർന്ന മട്ടിലിരിക്കുകയാണ് അവർ. അതാ നോക്ക്, ഞാൻ ഫോൺ വിളിക്കുന്നതിന്‌ മുൻപ് അവരെ ആ കസേരയിൽ ഇരുത്തിയത് മുതൽ ഈ നിമിഷം വരെ അവർ ഐ സി യുവിലേക്ക് കണ്ണും നട്ടിരിക്കുകയാണ്.”

“നീ പറഞ്ഞത് ശെരിയാണ് ശാലിനി… ഞാൻ വേണ്ട കാര്യങ്ങൾ ചെയ്തു കൊള്ളാം…” അവൻ, ദൂരെ മിഴിനട്ടിരിക്കുന്ന സിതാരയെ നോക്കിയിട്ട്, ശാലിനിയെ അവളുടെ ഏട്ടന്റെയടുത്തേക്ക് പറഞ്ഞയച്ച്, സിതാരയുടെ അടുത്തേക്ക് നടന്നു.

*******************************************

“താര ചേച്ചി… ചേച്ചി…!” ദൂരേക്ക് നോക്കി എന്തോ ദിവാസ്വപ്നത്തിൽ മുഴുകിയിരിക്കുകയായിരുന്ന സിതാരയുടെ അടുത്തെത്തിയ ആദം അവളുടെ തോളിൽ കുലുക്കിവിളിച്ചു.

“അയ്യോ എന്റനിയനെയൊന്നും ചെയ്യരുതേ…” സിതാര പെട്ടന്ന് ചിന്തകളിൽ നിന്നുണർന്ന് സ്ഥലകാല ബോധമില്ലാതെ നിലവിളിച്ചു.

“ഹേയ് എന്താ ചേച്ചി… ഇത് ഞാനാ ആദം…” അവനൊന്നു ഞെട്ടിമാറിയിട്ട് അവളെ ഒന്നും കൂടെ ഉറക്കെ വിളിച്ചു.

“ആദം.. നീയായിരുന്നോ… സോറി മോനെ ” സിതാരയ്ക്ക് അപ്പോഴാണ് താനെവിടെയാണെന്ന കാര്യം ഓർമ വന്നത്.

“അയ്യോ ഡോക്ടർ എവിടെ…? അവളെന്ത്യേ ശാലിനി…? പോയോ അവൾ.” പെട്ടന്നെന്തോ ഓർമവന്നത് പോലെ അവൾ ചുറ്റും പരതികൊണ്ട് വെപ്രാളപ്പെട്ടുകൊണ്ട് ചോദിച്ചു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.