❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 349

ആദം: “ആരെയാ ശാലിനി നീ വിളിച്ചത്…” ശാലിനി: എടാ ഞാനിപ്പോൾ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞതാ… അച്ഛൻ പെട്ടന്നു ഇവിടെ വരാമെന്ന് പറഞ്ഞിട്ടുണ്ട്…”

ആദം : “അങ്ങനെയെങ്കിൽ നീ ശ്യാമേട്ടന്റെയടുത്തേക്ക് പൊയ്ക്കോളൂ. ഏട്ടൻ അവിടെ ഒറ്റയ്ക്കല്ലേ… നീ അടുത്തുണ്ടെങ്കിൽ ഏട്ടനതൊരു ആശ്വാസമായിരിക്കും…. ബില്ലൊക്കെ ഞാൻ അടച്ചിട്ടുണ്ട്.”

പക്ഷേ ശാലിനി രണ്ടുമൂന്നടി നടന്നിട്ട് അടഞ്ഞുകിടക്കുന്ന ഐ സി യുവിലേക്ക് പിന്തിരിഞ്ഞു ഒരു നിമിഷം വേദനയോടെ നോക്കി.

“എന്താ ശാലിനി…??? എന്തു പറ്റി സിദ്ധാർഥിനെ നിനക്ക് കാണണമെന്നുണ്ടോ…” ശാലിനി അവിടെത്തന്നെ നിൽക്കുന്നത് കണ്ട് ആദം അവളുടെയടുത്തെത്തിയിട്ട് ചോദിച്ചു.

“അത് എനിക്ക്.. അവനെ കാണണമെന്നുണ്ടായിരുന്നു… പക്ഷേ അവൻ ഈ അവസ്ഥയിൽ കിടക്കുന്നതെനിക്ക് കണ്ടുനിൽക്കാൻ സാധിക്കില്ലടാ… കൂടാതെ ഞാൻ കാരണമാണ് സിദ്ധാർത്ഥിന് ഈ അവസ്ഥ വന്നതെന്ന് ഓർക്കുമ്പോൾ എന്റെ പ്രാണൻ പറിഞ്ഞുപോകുകയാണ്.”

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” ഹേയ്… ശാലിനി താനിങ്ങനെ കരയല്ലേ.. എനിക്ക് താനനുഭവിക്കുന്ന വേദന എത്രത്തോളം കഠിനമാണെന്ന് മനസ്സിലാകുനുണ്ട് ;” ആദമൊന്നു നിർത്തിയിട്ട് ശാലിനിയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തുടർന്നു.

കാരണം ഞാനും രണ്ടു വർഷങ്ങൾക്ക് മുൻപ് ഇതേ അവസ്ഥയിലൂടെ കടന്നുപോയവനാണ്. ഞാൻ കാരണം… എന്റെ കൺമുന്നിൽ വെച്ചാണ് ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ ഫർസാനയെ നഷ്ടപ്പെടാൻ കാരണമായ അപകടമുണ്ടായത്. ആദം അപ്പോഴേക്കും വല്ലാതെ ഇമോഷണലായി കഴിഞ്ഞിരുന്നു.

ആദം പറയുന്നത് കേട്ടു കൊണ്ടിരിക്കുകയായിരുന്ന ശാലിനിയുടെ മനസ്സിൽ അവനോട് അനുകമ്പ തോന്നി.

“ആദം…!” അവൾ അവനെ വിളിച്ചു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.