❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“നീയൊക്കെ എന്ത് മഹാപാതകമാടാ ഞങ്ങളുടെ ധനുഷേട്ടനെതിരെ ചെയ്തത്…” ആദം തന്റെയുള്ളിൽ തികട്ടിവന്ന ക്രോധവും വിഷമവും മൂലം അലറി.

ഗുണനായക് : “നിന്റെ ധനുഷേട്ടന് എന്താ സംഭവിച്ചതെന്നു അറിയണമെങ്കിൽ ദാ ഞങ്ങളുടെ കൈയിലൊരു തെളിവുണ്ട്. വേണമെങ്കിൽ കണ്ണ് തുറന്ന് കാണ്”

അപ്പോഴേക്കും തന്റെ ആഞ്ജാനുവർത്തികളായ അംഗരക്ഷകർ പ്രിൻസിപ്പളിന്റെ ഓഫീസിൽ നിന്ന് എടുത്തുകൊണ്ട് വന്ന ബ്ലാക്ക് ലെതർ ആം ചെയറിൽ, ഒരു ഏകാധിപതിയെ പോലെ ഇരുന്ന്, കാലിൻമേൽ കാൽ കയറ്റി വെച്ചുകൊണ്ട് ഗുണനായക്, ആസിഫിന് ഒരു ആംഗ്യം കാട്ടി.

അതോടെ ആസിഫ്, തന്റെ കൈയിലുണ്ടായിരുന്ന ഫോണിലെ ഒരു വീഡിയോ പ്ലേ ചെയ്തിട്ട് അത് ആദമിന് നേരെ അഭിമുഖമായി, അവനാ വീഡിയോ പ്രദർശിപ്പിച്ചു .

ഗുണനായകും അയാളുടെ ആൾക്കാരും എന്താണ് പറയുന്നതെന്നോ എന്താണ് പ്രവർത്തിക്കുന്നതെന്നു ആദമിനു അത്ര തന്നെ വ്യക്തത വന്നില്ലെങ്കിലും

, ഈ കോളേജിന്റെ രക്ഷകനായ ധനുഷിന് എന്തോ അത്യാഹിതം സംഭവിച്ചിട്ടുണ്ടെന്നു അവന് മനസ്സിലായി.. അതെന്താണെന്നു മനസ്സിലാക്കാനായി അവൻ ആ ഫോണിലേക്ക് നോക്കി…

******************************************

ഇനി കോളേജിൽ ആദം, ആസിഫിന്റെ ഫോണിൽ കണ്ടതെന്തെന്നറിയാൻ നമ്മൾക്ക് രണ്ടു ദിവസം മുൻപത്തെ ആ രാത്രിയിലേക്ക് പോകാം…

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

സ്ഥലം… കൊച്ചി നഗരത്തിലെ വളരെ ഉള്ളിലെ ആൾപാർപ്പില്ലാത്ത, ഇടിഞ്ഞു പൊളിഞ്ഞ വിശാലമായ ഒരു രണ്ടു നില കെട്ടിടം… സമയം, ഞായറാഴ്ച പുലർച്ചെ മൂന്നു മണി…

അതിന്റെ താഴത്തെ നിലയിലെ ഹാളിന്റെ ഒത്ത നടുക്കായി, ഒരാളെ തടി കസേരയിൽ കൈയിലും കാലിലും കയറിട്ട് പിടിച്ച് കെട്ടിയിട്ടിരിക്കുകയാണ്…

ദേഹപ്രകൃതി കണ്ടാൽ തന്നെ അറിയാം അതൊരു യുവാവാണെന്നു… അയാളുടെ മുഖം, കറുത്ത തുണി കൊണ്ട് മൂടിയിരിക്കുകയാണ്.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.