❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“എന്തിയെടോ അബ്ദാലും ബാക്കിയുള്ള വിദ്യാർത്ഥികളും ഞങ്ങളുടെ ടീച്ചേഴ്സും.. ” ആദം സമയം പാഴാക്കാതെ അവിടെനിന്നെഴുനേറ്റുകൊണ്ട് ഗുണനായകിനെ നോക്കി അലറി.

ഡേയ്.. ശ്ശ്.. ചുപ്പ്…! എടാ പിള്ളേരെ എനിക്കു നടു കഴയ്ക്കുന്നു.. നിങ്ങള് പോയി ഓഫീസിലിരിക്കുന്ന എന്റെ കസേരയിങ്ങു എടുത്തു കൊണ്ട് വന്നേ. ആദമിനോട് മിണ്ടെരുതെന്നു ആംഗ്യം കാണിച്ചിട്ട്, ഗുണനായക് അവിടെയുണ്ടായിരുന്ന തന്റെ മറ്റ് അംഗരക്ഷകരോട് ആവശ്യപ്പെട്ടു.

അപ്പൊ നമ്മൾക്ക് ബാക്കി തുടരാം… ദാ ഇവനാണ് ആസിഫ്… എന്റെ അസിസ്റ്റന്റ് ആസി…, പിന്നെ ഈ കാണുന്ന ഗാർഡ്‌സിന്റെ, അഥവാ ബ്ലാക്ക് ബ്രിഗേഡിന്റെ ലീഡർ ” ഗൺമാൻ സിംഗ് കാറിന്റെ മുകളിൽ നിന്നിറങ്ങിയിട്ട് തന്റെ അടുത്ത് നിൽക്കുകയായിരുന്ന ആസിയെ ചേർത്ത് പിടിച്ച് പരിചയപ്പെടുത്തി.

ആസിഫ്, ആദമിനെ ഒരു ചെന്നായ തന്റെ ഇരയെ നോക്കുന്നത് പോലെ രൂക്ഷമായി നോക്കികൊണ്ടിരുന്നു.

“തനിക്കെന്താടോ ഗുണനായകേ വേണ്ടത്… എന്തിനാ ഇത്രയധികം ദ്രോഹങ്ങൾ ഈ പാവങ്ങളോട് ചെയ്യുന്നത്…” ആദം സഹികെട്ടുകൊണ്ട് ചോദിച്ചു.

“ഈ കോളേജ് എനിക്കും എന്റെ പിള്ളേർക്കും അടക്കി ഭരിക്കാൻ വേണ്ടീട്ട്…

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന എന്റെ മുന്നിൽ നിങ്ങളുൾപ്പടെ 3 പ്രതിബന്ധങ്ങളായിരുന്നു ഉണ്ടായിരുന്നത്. ”

ആദ്യം, നിന്റെയൊക്കെ പ്രതീക്ഷയായിരുന്ന ധനുഷ്… രണ്ടു വർഷങ്ങൾക്ക് മുൻപ് അവൻ കാരണമായിരുന്നു എനിക്കു മാത്രം അർഹതപ്പെട്ട സ്ഥാനം എനിക്കു നഷ്ടപ്പെട്ടത്.” ഗുണനായക് മുരണ്ടുകൊണ്ട് പിന്നെയും തുടർന്നു:

അന്നേ അവന് ഞാൻ കണക്കുകൂട്ടി വെച്ചിരുന്ന പ്രതിഫലം, പലിശയുൾപ്പടെ ചേർത്ത്, ഇനിയൊരിക്കലും അവനീ കോളേജിൽ കാലുകുത്താത്തിരിക്കാനുള്ള പണി ഞങ്ങൾ അവനിട്ടു നന്നായി പണിഞ്ഞിട്ടുണ്ടെന്നു കൂട്ടിക്കോ…

ഇനി നിന്നെയൊക്കെ സംരക്ഷിക്കാൻ ധനുഷെന്ന വൻമതിൽ ഇല്ലടാ… ആ മതിൽ ഞങ്ങൾ പൊളിച്ചുകളഞ്ഞു.” ഗുണനായക് മനോഹർ സിങ്ങെന്ന ഗൺമാൻ സിംഗ് ദിക്കുകൾ നടുങ്ങുംമാറ് പൈശാചികമായ രീതിയിൽ അലറിചിരിച്ചു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.