❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

ഇന്നിതാ അയാൾ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയിരിക്കുന്നു.. എന്തൊക്കെ കുതന്ത്രങ്ങളുമായിട്ടാണ് ഗൺമാൻ സിംഗ് തിരിച്ചു വന്നിരിക്കുന്നതെന്നു മാത്രം അറിയില്ല.’ നിതീഷിന്റെ മനസ്സാകെ കലുഷിതമായിരുന്നു..

****************************************

ആദമും നിതീഷും കാറിൽ, കോളേജിലെ ഫ്രണ്ട് ഗേറ്റ് കടന്ന് ഗ്രൗണ്ടിൽ പ്രവേശിച്ച് അകത്തേക്ക് കേറി വരാനൊരുങ്ങിയപ്പോഴാണ് അവർ ഒരു വെടിയൊച്ച കേൾക്കുന്നത്…

“എടാ വണ്ടി നിർത്തടാ.. ആ വെടിയൊച്ച ഗുണനായകിന്റെ തോക്കിന്റെയാണ് അയാൾ നമ്മൾക്ക് ഒരു വാണിംഗ് തന്നതാണ്… ഇനി നമ്മൾ വണ്ടിയെടുത്താൽ ചിലപ്പോൾ പണി കിട്ടിയേക്കാം.” ആ വെടിയൊച്ച കേട്ട മാത്രയിൽ നിതീഷിന്റെ മുഖത്ത് ഭീതി പടർന്നു.

പക്ഷേ ആദമിന് അതൊക്കെ കേട്ടിട്ടും യാതൊരു കൂസലുമില്ല. അവൻ ഗ്രൗണ്ടിലൂടെ വണ്ടിയോടിച്ചു. അവിടെയാകെ ഏതാനും ആറേഴു സ്കോർപിയോ കാറുകൾ നിരനിരയായി കിടക്കുന്ന കാഴ്ച അവർ കണ്ടു.

ആദം, കോളേജിന്റെ ഫ്രണ്ടിൽ എത്താറായതും അവർ അടുത്ത വെടിയൊച്ച കേട്ടു. അതിനോടൊപ്പം ആദം, തന്റെ കാർ സഡൻ ബ്രേക്കിട്ടു നിർത്തി. കാറിന്റെ ഫ്രണ്ട് ടയർ ആ തോക്കിൽ നിന്നുള്ള വെടിയേറ്റ് പഞ്ചറായിരിക്കുന്നു…!

“നാശം…! ഏതവനാടാ അത്…”

ആദം ദേഷ്യം പൂണ്ട് കാറിൽ നിന്നിറങ്ങിയിട്ട് അവിടെയെല്ലാം നോക്കിയപ്പോൾ മൊട്ടതലയും കൊമ്പൻമീശയുമുള്ള, പത്തമ്പതഞ്ചു വയസ്സ് പ്രായം തോണിക്കുന്ന ഒരു പുരുഷൻ അവിടെ നിർത്തിയിട്ടിരിക്കുന്ന ജീപ്പ് കോമ്പസിന്റെ ബോനെറ്റിന്റെ മുകളിൽ ഇരിക്കുന്നതാണ് കണ്ടത്.

ചുണ്ടിൽ, ഒരു മെക്സിക്കൻ വൈറ്റ് വൂൾഫ് സിഗാർ പുകഞ്ഞു കൊണ്ടിരുന്ന അയാളുടെ കൈയിൽ ഒരു നീളൻ ഡബിൾ ബാരൽ തോക്ക് ആദം കണ്ടു.

അബ്ദാൽ പറഞ്ഞ സൂചനകൾ വെച്ച് നോക്കിയാൽ ഇയാളായിരിക്കണം ഗൺമാൻ സിംഗ്… അവൻ അയാളെ നോക്കിയപ്പോൾ അയാൾ അവനെ ശ്രദ്ധിക്കുന്നതായി അവന് തോന്നി.

” എന്താണ് മിസ്റ്റർ ആദം അമീർ, അവിടെത്തന്നെ നിന്നുകളഞ്ഞത്.. ഇവിടേക്ക് വരണം… കടന്ന് വരണം..

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.