❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“ഹേയ് എന്താ താര ചേച്ചി ഇത്… വഴക്കടിക്കല്ലേ… ശാലിനിയും കൂടെ വന്നോട്ടെ… ” താൻ ഇടപ്പെട്ടില്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്ന് മനസ്സിലാക്കിയ ആദം അപ്പോഴേക്കും അവിടെ ഇടപ്പെട്ടു.

അതോടെ ശാലിനിയോടൊപ്പം നീരസത്തോടെയും വെറുപ്പുമോടെയുമാണെങ്കിലും സിതാര അവിടെ നിന്നും അവളുടെ സഹായത്തോടെ പുറത്തേക്ക് നടന്നു.

ശ്യാമിന്റെ കാര്യം തന്റെ കൂടെയുണ്ടായിരുന്ന നിതീഷിനെ ഏൽപ്പിച്ചിട്ട് ആദം, അവരുടെ പിന്നാലെ വേഗത്തിൽ പുറത്തേക്ക് നടന്നു.

അവർ ഐ സി യുവിന്റെ ഭാഗത്തെത്തുമ്പോൾ ഒരു സീനിയർ ഡോക്ടർ ഐ സി യുവിലേക്ക് കേറാനൊരുങ്ങുന്നതാണ് അവർ കണ്ടത്.. ആദം ഉടൻ തന്നെ ഡോക്ടറിന്റെ അടുക്കൽ ചെന്ന് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അയാൾ, അവനോട്‌ പുറത്ത് കാത്ത് നിൽക്കുവാൻ പറഞ്ഞിട്ട് ഡോർ തുറന്ന് അകത്തേക്ക് കേറിപോയി.

“മോനേ ഇവിടെ കാശ് കുറേയാവില്ലേ.. നമ്മൾക്ക് ഏതെങ്കിലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയാൽ പോരായിരുന്നോ …???”

തന്റെ ശരീരത്തിനും മനസ്സിനുമേറ്റ വേദനകൾ സഹിച്ചുകൊണ്ട് സിതാര, ഐ സി യു വിന് പുറത്ത് ഇരിക്കവേ ആദമിനോട് ചോദിച്ചു.

തന്റെയും തന്റെ അനിയന്റെയും പേരിൽ മറ്റുള്ളവർ ബുദ്ധിമുട്ടുന്നത് കണ്ടുനിൽക്കാൻ സിതാരയ്ക്ക് സാധിക്കുമായിരുന്നില്ല.

“ചേച്ചി… ചേച്ചി ഇങ്ങനെയൊന്നും പറയാൻ പാടില്ല… നമ്മുടെയും നമ്മുടെ ബന്ധുക്കളുടെയും ജീവനല്ലേ നമ്മൾക്ക് വലുത്…???” ആദം, തിരികെ ചോദിച്ചു.

ശാലിനി : “പക്ഷേ അതിനൊക്കെ ഭയങ്കര ചിലവ് ആകില്ലേ…???”

ആദം : “കാശിന്റെ കാര്യമോർത്ത് നിങ്ങളാരും വിഷമിക്കണ്ടാ.. ഈ ഹോസ്പിറ്റൽ എന്റെ കുടുംബക്കാരുടെയാണ്. പിന്നെ അഥവാ എന്തെങ്കിലും തരത്തിലുള്ള ചിലവ് വന്നാൽ അതെല്ലാം ഞാൻ ഏറ്റുകൊള്ളാം”.

അപ്പോഴാണ് ഐ സി യുവിൽ നിന്ന് നേരത്തെ കേറിപോയ ഡോക്ടർ തിരികെയിറങ്ങി വന്നത്. അത് കണ്ട് പുറത്ത് കാത്തിരിക്കുകയായിരുന്ന സിതാരയും ശാലിനിയും ആദമും എഴുനേറ്റു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.