❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

ആദമെന്നിട്ട് നിതീഷിനെയും കൂട്ടി റാമിന്റെ അടുത്ത് ചെന്ന് അവർക്ക് വളരെ അർജന്റായ ഒരു കാര്യമുള്ളതിനാൽ കോളേജിലേക്ക് പോകേണ്ടതുണ്ടെന്നു അറിയിച്ചപ്പോൾ,

 

റാം : “അങ്ങനെയെങ്കിൽ നിങ്ങൾ പൊയ്ക്കോളൂ.. പിന്നെ ആദം, ഇതുവരെ ചെയ്തു തന്ന സഹായത്തിനെല്ലാം വളരെ നന്ദിയുണ്ട്‌ മോനേ… അങ്കിൾ അതൊന്നും ഒരിക്കലും മറക്കില്ല. നിതീഷ് എന്നോടെല്ലാം പറഞ്ഞു… ഞാൻ മോനോട് വളരെയധികം കടപ്പെട്ടവനായിരിക്കും. നീ ഇല്ലായിരുന്നുവെങ്കിൽ… എന്റെ മകൻ…”

ആദം : “ഹേയ്.. വിഷമിക്കാതെ അങ്കിൾ…. എന്റെ കൂട്ടുകാർ എനിക്ക് സ്വന്തം സഹോദരങ്ങളെ പോലെയാണ്.. അവർക്ക് വേണ്ടി ഞാൻ ലോകത്തിന്റെ ഏതറ്റം വരെയും പോകും വേണ്ടിവന്നാൽ ഞാനെന്റെ ജീവൻ പോലും അവർക്ക് കൊടുക്കും..

അങ്ങനെ നോക്കുമ്പോൾ, എന്റെ സഹോദരനായ സിദ്ധാർഥിനെ രക്ഷിക്കുക എന്നുള്ളത് എന്റെ കടമയല്ലേ… നമ്മൾക്കവനെ തിരിച്ചുകിട്ടുക തന്നെ ചെയ്യും… അങ്കിളിന് അവനെ രക്ഷിക്കാൻ സാധിക്കും.

എത്രയും പെട്ടന്ന് അവന്റെ സർജറിക്കുള്ള ഒരുക്കങ്ങൾ നടത്തണം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്. ഞങ്ങൾ പോയിട്ട് വരാം അങ്കിൾ…”

ആദമിനോട് സംസാരിക്കാൻ വാക്കുകൾ കിട്ടാതായ റാമിനെ സമാധാനിപ്പിച്ചിട്ട് ആദം അദ്ദേഹത്തോട് വിടപറഞ്ഞിട്ട് നിതീഷിനോടൊപ്പം കോളേജിലേക്ക് കാറിൽ കേറി പുറപ്പെട്ടു.

***************************************

ആദമും നിതീഷും ഹോസ്പിറ്റലിൽ നിന്ന് കോളേജിലേക്ക് തിരിക്കുമ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു.

“എടാ നിന്റെ മുഖത്തെന്താ ഇത്രത്തോളം ടെൻഷൻ… സത്യത്തിൽ എന്താ പ്രശ്നം…

കോളേജിൽ ഇതുവരെ എന്താണ് സംഭവിച്ചിരിക്കുന്നതെന്നു നീ പറഞ്ഞില്ലല്ലോ…” കോളേജിലേക്കുള്ള യാത്രയ്ക്കിടയിൽ ആദം വളരെയധികം ടെൻഷനാകുന്നത് കണ്ട് നിതീഷ്, അവനോട് ചോദിച്ചു.

“നിതീഷേട്ടാ, കോളേജിൽ നമ്മൾ കരുതിയതിനും അപ്പുറത്താണ് ഇപ്പോൾ അവിടെ കാര്യങ്ങൾ നടക്കുന്നത്… സത്യം പറഞ്ഞാൽ കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു..

അയാൾ… ഗുണനായക്, നമ്മൾ കരുതിയതിനും മുൻപേ കോളേജിൽ വന്നു കേറിയിരിക്കുന്നു.”

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.