❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“ദയവായി അൽപം കാത്തിരിക്കൂ അർജുനാ… അഗസ്ത്യ ഗോത്രത്തിൽപ്പെട്ട നമ്മുടെ പൂർവികൻമാർ രേഖപെടുത്തിരിക്കുന്ന സംഹിതയനുസരിച്ച്, ഈ ഗോത്രത്തിൽ ഇനി വരുന്ന പിന്മുറക്കാരോ, അവരുടെ സാമന്തജനങ്ങളോ, യാതൊരു വിധത്തിലുള്ള ദുഷ്പ്രവർത്തികളോ, ചതിയോ, പ്രകോപനത്തിനു മറുപടിയല്ലാത്ത ആക്രമണമോ നടത്തുവാൻ പാടില്ല..”

അദ്ദേഹമൊന്നു നിർത്തിയിട്ട് അർജുന്റെ മുഖത്തേക്ക് നോക്കി തുടർന്നു : പിന്നെ നിനക്കറിയുമോ, അന്ന് ആ അഗ്നിബാധയിൽപ്പെട്ട നിന്റെ നാണുവാശാൻ എന്റെയീ കൈകളിൽ കിടന്ന് മരിക്കുന്നതിന് തൊട്ടു മുൻപെന്നോട് പറഞൊരു സുപ്രധാനമായ കാര്യമുണ്ട്.

ഇതേ കാര്യം തന്നെ ആ മഹാസിദ്ധനും എന്നോട് മറ്റൊരു രീതിയിൽ പറഞ്ഞു…”

“എന്താണ് ഗുരുജീ…” അർജുൻ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ ഉൽസുകനായി. ” ആ രണ്ട് നീച ഹിരണ്യൻമാരുടെ അന്ത്യം നിങ്ങൾ ഇരുവരുടെയും കൈകൾ കൊണ്ടായിരിക്കുമെന്ന സത്യം…! അതായത് നിങ്ങളുടെ കൂട്ടായ ശക്തിക്ക് മാത്രമേ അവരെ തകർക്കാനാവുകയുള്ളു. ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിന്ന് നിനക്കോ, അവനോ, അവരെ എതിരിടാൻ സാധിക്കില്ല.” തമ്പുരാൻ പറഞ്ഞു നിർത്തി.

അപ്പോഴാണ് അടച്ചിട്ടിരുന്ന വാതിലിനപ്പുറത്ത് നിന്നൊരു മുട്ട് കേട്ടത്…

അതുകേട്ടതും അർജുൻ തമ്പുരാനോട് പറയാൻ വന്നത് വിഴുങ്ങി.

“ആരാ അത്…” തമ്പുരാൻ വാതിൽ പാളിയിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

“ഇത് ഞാനാ വല്യച്ഛാ ഭദ്ര…” അപ്പുറത്ത് നിന്ന് സുഭദ്രയുടെ അവ്യക്തമായ സ്വരമവർ കേട്ടു. ഭദ്രയെന്നു കേട്ടപ്പോൾ അർജുന്റെ മുഖമൊന്നു തെളിഞ്ഞു.

തമ്പുരാൻ : “എന്താ മോളെ കാര്യം ???”

സുഭദ്ര : “ഉണ്ണിയേട്ടനെ ഭക്ഷണം കഴിക്കാൻ വല്യമ്മ വിളിക്കുനുണ്ട്.”

“അങ്ങനെയെങ്കിൽ അർജുനാ നീ അകത്തേയ്ക്ക് പൊയ്ക്കോളു ഞാൻ പിന്നെ വരാം.” തമ്പുരാൻ അർജുനോട്‌ സുഭദ്രയോടൊപ്പം അകത്തേയ്ക്ക് പൊയ്ക്കോളുവാൻ പറഞ്ഞു…

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.