❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

അദ്ദേഹത്തിന്റെ ആ വാക്കുകൾ അക്ഷരാർത്ഥത്തിൽ അർജുനെ ഞെട്ടിച്ചിരുന്നു… അവനത് കേട്ട് ചാടിയെഴുനേറ്റു.

: “അങ്ങേയ്ക്കിത് നേരെത്തെ അറിയാമായിരുന്നോ ഗുരുജി… അറിയാമായിരുന്നുവെങ്കിൽ എന്തു കൊണ്ടെന്നോട് അങ്ങിത് പറഞ്ഞില്ല. അങ്ങൊരു ചെറുവിരൽ ചലിപ്പിച്ചിരുന്നെങ്കിൽ ഞാൻ ആ വിഷസർപ്പങ്ങളെ തേടിച്ചെന്നു കൊന്നേനെ… ” അവൻ ഏതൊക്കെയോ പുലമ്പി.

അർജുൻ വികാരഷോഭത്താൽ വിറയ്ക്കുകയായിരുന്നു. താനിന്നോളം വളരെയധികം സ്നേഹബഹുമാനങ്ങൾ നല്കി പോന്ന ഗുരുജിയോട് അവനാദ്യമായി നീരസം തോന്നി.

തമ്പുരാൻ ഒരു ദീർഘശ്വാസം വിട്ടുകൊണ്ട് അവിടെന്നെഴുനേറ്റു. എന്നിട്ട് അർജുന്റെ തോളിൽ കൈവെച്ചു…

:” ഉണ്ണീ അർജുനാ, ദയവായി ശാന്തനാകൂ… ഞാനൊന്നു പറയട്ടെ… ഞാനി പറഞ്ഞതൊന്നും എനിക്കാ സമയത്ത് അറിയില്ലായിരുന്നു… ഈ സംഭവങ്ങൾക്ക് മൂന്നു മാസത്തിനു ശേഷം ഞാനൊരു മഹാസിദ്ധനെ പോയി കണ്ടിരുന്നു…”

തമ്പുരാൻ അർജുനെ ശാന്തനാക്കാൻ ശ്രമിച്ചുകൊണ്ട് തുടർന്നു. : “കഴിഞ്ഞ കാലത്തിലെയും, വരാനിരിക്കുന്ന കാലത്തിലെയും സംഭവങ്ങൾ കാണുവാൻ കഴിയുന്ന ത്രികാലഞ്ജാനിയയൊരു സിദ്ധനാണ് ഇതെല്ലാം എന്നോട് പറഞ്ഞത്…”

“അദ്ദേഹം ആരാണ് ഗുരുജീ…???” തന്റെ ഗുരു പറയുന്നത് കേട്ട് ശാന്തനായ അർജുൻ ചോദിച്ചു.

” സർവവിജ്ജാനിയായ അദ്ദേഹം, ഒരു ഉപദേശകൻ മാത്രമല്ല… നമ്മുടെയൊരു കുടുംബസുഹൃത്ത് കൂടെയാണ്…

അന്ന് സിദ്ധാർഥിനു സംഭവിച്ച ദുരന്തത്തെക്കുറിച്ചും, വർഷയുടെ മരണത്തിന്റെ പൂർണമായ വിവരങ്ങളുമെല്ലാം അദ്ദേഹമാണ് എനിക്ക് പറഞ്ഞു തന്നത്.”

അർജുൻ : “അപ്പോൾ അദ്ദേഹത്തോട് എന്നെ കുറിച്ചെന്തെങ്കിലും അങ്ങ് അന്വേഷിച്ചിരുന്നോ ഗുരുജീ…”

” അതേപറ്റി ഞാൻ നാളെ രാവിലെ നിനക്ക് വിശദമായി പറഞ്ഞു തരാം. നാളെ രാവിലെ നീ, എന്നോടൊപ്പം അദ്ദേഹത്തെ സന്ദർശിക്കേണ്ടതുണ്ട് ഉണ്ണീ… ഞാൻ അദ്ദേഹത്തെ കുറച്ച് മുന്നെ വിളിച്ചിരുന്നു…”

അർജുൻ: “പക്ഷേ ഗുരുജീ…ഒരു കാര്യം.. നമ്മളോട് ഇത്തരമൊരു ഹീന കൃത്യം ചെയ്ത രുദ്രനോടും വീരഭദ്രനോടും പ്രതികാരം ചെയ്യുവാൻ എന്റെ രക്തം തിളയ്ക്കുകയാണ്…”

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.