❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

അർജുൻ : “ഞാനെല്ലാം പറയാം ഗുരുജീ. ഇനിയൊന്നും അങ്ങയോട് എനിക്ക് മറച്ചുവെയ്ക്കേണ്ട കാര്യമില്ല… വൈകിട്ട് അങ്ങയെ കണ്ടപ്പോൾ തന്നെ എല്ലാം പറയണമെന്ന് എനിക്ക് തോന്നിയതാണ്. പക്ഷേ അപ്പോഴത് പറയാൻ സാധിച്ചില്ല.

പക്ഷേ അങ്ങേനിക്കൊരു വാക്ക് തരണം… സിദ്ധാർഥ് ജീവിച്ചിരിക്കുന്ന കാര്യവും, ഞാനിനി പറയാൻ പോകുന്ന കാര്യവും അങ്ങ് ആരോടും തന്നെ പറയരുത്.. പാർവതിയമ്മയോടോ, ഭദ്രയോടോ പോലും പറയരുത്…”

തമ്പുരാൻ : ” നിനക്കെന്നെ വിശ്വാസമില്ലേ ഉണ്ണീ.. നീ ധൈര്യമായി പറഞ്ഞോളൂ… ഞാനിതാ സത്യം ചെയുന്നു… നീ ഇവിടെ പറയുന്നത് നമ്മൾ രണ്ടുപേരുമല്ലാതെ വേറെ ആരുംതന്നെ അറിയുവാൻ പോകുന്നില്ല.” തമ്പുരാൻ, അർജുന്റെ കൈയിൽ തൊട്ട് സത്യം ചെയ്തു.

“അപ്പോൾ കേശവൻ മാമ…?” അർജുന് അക്കാര്യത്തിൽ ആശങ്ക തോന്നി.

” കേശവന്റെ കാര്യമോർത്ത് നീ പേടിക്കണ്ടാ… ഞാനദ്ദേഹത്തെ പറഞ്ഞു വിലക്കിയിട്ടുണ്ട്. അദ്ദേഹമത് ആരോടും പറയാൻ പോകുന്നില്ല.” അത് കേട്ട് അർജുന് ആശ്വാസം തോന്നി.

“ഗുരുജീ… എനിക്കവനെയോർത്താണ് ഭയം…. അവൻ ആ രുദ്രൻ… രുദ്രപ്രതാപ്, സിദ്ധാർഥ് ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ അവനെ തിരികെ വന്ന് ഉപദ്രവിച്ചാലോ… സിദ്ധാർഥ് ആണെങ്കിൽ ഇപ്പോൾ ഓർമ്മകൾ നഷ്ടപ്പെട്ട അവസ്ഥയിലുമാണ്…” അർജുൻ അവന്റെ ആശങ്ക പങ്കുവെച്ചു.

തമ്പുരാൻ : ” അത് ശെരിയാണ്… അർജുനാ. സിദ്ധാർഥിന്റെ ആ അവസ്ഥയ്ക്കും അമൃതവർഷിണിയുടെ മരണത്തിലും മാത്രമല്ല രുദ്രപ്രതാപന് പങ്കുള്ളത്… അവൻ.. ആ രുദ്രൻ കാരണമാണ് നമ്മൾക്ക് ഹരി നാരായണനെയും നഷ്ടമായത്.”

“എന്ത്…! ഗുരുജീ, അപ്പോൾ അന്ന് ഭവനത്തിലുണ്ടായ അഗ്നിബാധ…???” അർജുന്റെ സ്വരം പതറിയിരുന്നു.

തമ്പുരാൻ : “അല്ല… അത് തനിയെ ഉണ്ടായതല്ല… അറിവും ശക്തിയും, ധനവും കൊണ്ട് സമ്പന്നമായ നമ്മുടെ ഈ കുലത്തെ മുച്ചൂടും മുടിക്കാൻ, ഈ കുടുംബ പരമ്പരയോട് തലമുറകളായി വിദ്വേഷവും പകയും പുലർത്തിയിരുന്ന ഹിരണ്യകുലം തറവാട്ടുകാരുടെ വിഷ വിത്തുകളായ രണ്ടു സന്തതികൾ, വീരഭദ്രന്റെയും രുദ്രപ്രതാപന്റെയും ദുഷ്ടബുദ്ധിയിൽ നിന്നുദിച്ച ഒരു ക്രൂരപ്രവർത്തിയുടെ ഫലമാണ് അർജുനാ അത്…”

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.