❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“പക്ഷേ… അവന് പണ്ടിതു പോലെ തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട്… അതിനു ശേഷമാണ് അവന് അവന്റെ ഓർമകളെല്ലാം നഷ്ടപ്പെട്ടത്.

ഇപ്പോഴിതാ പിന്നെയുമതുപോലെ ഉണ്ടായിരിക്കുന്നു… അവനെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാനെന്തിനാണ് ജീവിച്ചിരിക്കുന്നത്…” സിതാര പൊട്ടികരയാൻ തുടങ്ങി..

ചേച്ചീ.. കരയല്ലേ… സിദ്ധുവിന് ഒന്നും സംഭവിക്കില്ല… ഞാനാ പറയുന്നത് നമ്മൾക്കവനെ പഴയത് പോലെ തിരിച്ചു കിട്ടും.. ഡോക്ടർ കുറച്ച് കഴിഞ്ഞ് വന്ന് പരിശോധിച്ചാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളു അതുവരെയെങ്കിലും ചേച്ചിയൊന്നു അടങ്.. ” ആദം, സിതാരയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

അൽപ്പനേരം കൂടെ കഴിഞ്ഞപ്പോൾ സിതാരയുടെയും, ശ്യാമിന്റെയും മുറിവുകൾക്ക് മരുന്ന് വെച്ചതിനു ശേഷം നേഴ്സുമാർ പുറത്തേക്ക് പോയി.

“താര ചേച്ചി, ഐ സി യുവിലേക്ക് വരുന്നോ…??? സിദ്ധാർഥിനെ പരിശോധിക്കാൻ ഡോക്ടറിപ്പോൾ വരും.” ആദം താരയെ വിളിച്ചു…

“ശെരി ഞാൻ വരാം..” നെറ്റിയിലെ മുറിവെല്ലാം ഡ്രസ്സ്‌ ചെയ്തതിനു ശേഷം ബെഡിൽ കിടക്കുകയായിരുന്ന അവൾ, ആദമിന്റെ ചോദ്യം കേട്ട് എഴുനേൽക്കാൻ ശ്രമിച്ചുവെങ്കിലും തലയ്ക്കു നല്ല രീതിയിലുള്ള വേദനയും പെരുപ്പും കാരണം അവൾക്ക് തറയിൽ കാൽ കുത്തി നിൽക്കുവാൻ സാധിക്കുണ്ടായിരുന്നില്ല.

അത് കൊണ്ട് നിന്ന ശാലിനി വേഗം നടന്നു ചെന്ന് സിതാരയുടെ തോളിൽ പിടിച്ച് അവൾക്ക് സപ്പോർട്ടായിട്ട് നിന്നിട്ട് ആദമിനോടായി : “ഞാനും വന്നോട്ടെ ആദം…???”

അത് കേട്ടതും സിതാര, ശാലിനിയുടെ കൈകുടഞ്ഞു മാറ്റിയിട്ട് അവളോടായി ദേഷ്യത്തിൽ ചീറി : “എടീ… നിനക്കെന്റെ അനിയനെ കൊലയ്ക്ക് കൊടുത്തതും പോരാഞ്ഞിട്ട് അവൻ ജീവശ്വാസത്തിന് വേണ്ടി മല്ലടിക്കുന്നതും കൂടെ നിനക്ക് കാണണമല്ലേടി…” സിതാരയുടെ കണ്ണുകൾ ചുവന്നു…

ബെഡിൽ കിടക്കുകയായിരുന്ന ശ്യാം അത് കണ്ട് പേടിച്ചു… നേരെത്തെ കോളേജിൽ വെച്ച് സിതാര ശാലിനിയുമായി ഉടക്കിയത് അവൻ കണ്ടതാണ്. ഇനി അത് പോലെയെങ്ങാനും ഇവിടെ സംഭവിക്കുമോയെന്നു അവൻ ഭയന്നിരുന്നു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.