❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

“എന്തു കൊണ്ടാണ് ഈ ഫോട്ടോ ഇവിടെ തൂക്കിയിട്ടിരിക്കുന്നതെന്ന് ഞാൻ പലപ്പോഴും വല്യച്ഛനോട് ചോദിക്കാറുണ്ടായിരുന്നു… അപ്പോഴെല്ലാം,

‘നിന്റെ അച്ഛനും അമ്മയും മരിച്ചിട്ടില്ലെന്നും അവർ നിന്നിലൂടെ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ ഫോട്ടോ…’

എന്നാണ് അദ്ദേഹം എപ്പോഴും പറയാറുള്ളത്…” അപ്പോഴേക്കും സുഭദ്രയുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു വരുന്നുണ്ടായിരുന്നു.” ഹേയ് ഭദ്രേ ഇങ്ങനെ കരയാതെ… നീ കരയരുത്…. നിന്റെ കണ്ണുകൾ നിറയുന്നതെനിക്ക് സഹിക്കാനാവില്ല…”

അവൻ അവളെ പതിയെ സോഫയിൽ പിടിച്ചിരുത്തിയിട്ട് അവളുടെ കണ്ണുകൾ തന്റെ പോക്കറ്റിലിരുന്ന കർച്ചീഫുകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു.

“ഓ സോറി ഏട്ടാ… ഞാൻ പെട്ടനെന്റെ അച്ഛനെ ഓർത്തുപോയി. അതാ ഇങ്ങനെയൊക്കെ…” അവൾ കരച്ചിലടക്കാൻ ശ്രമിച്ചുകൊണ്ട് തുടർന്നു :

“ഏട്ടനറിയാമോ വല്യച്ഛന്റെ മുറിയിൽ വല്യച്ഛൻ അച്ഛന്റെ ഒരു പൂർണകായ ചിത്രം ചുവരിൽ ഫ്രെയിമിട്ടു വെച്ചിട്ടുണ്ട്… ചില രാത്രികളിൽ അദ്ദേഹം ആ ചിത്രത്തിന്റെ മുന്നിൽ ചെന്ന് സ്വയം സംസാരിക്കാറുള്ളതായി വല്യമ്മ എന്നോട് പറഞ്ഞിട്ടുമുണ്ട്.

അർജുൻ : “എന്ത്…! അദ്ദേഹം സ്വയം സംസാരിക്കാറുണ്ടെന്നോ…???” അവന് അത്ഭുതമായി…

“അതേന്നെ ഞാനും പലപ്പോഴും കണ്ടിട്ടുണ്ട്… അതിനു കാരണം വല്യച്ഛനു അച്ഛൻ മരിച്ചുവെന്നു വിശ്വസിക്കാൻ താല്പര്യമില്ലായിരുന്നു… അച്ഛനെ സ്വന്തം മകനെ പോലെയാണ് കണ്ടിട്ടുള്ളത്…” അവൾ പറഞ്ഞു നിർത്തി.

അപ്പോഴാണ് അവിടെക്കാരോ കടന്നു വരുന്നതായി അർജുന് തോന്നിയത്. അവൻ അവളോട് കണ്ണൊക്കെ നന്നായി തുടച്ചിട്ട് ഇരിക്കാൻ പറഞ്ഞിട്ട് അവളിൽ നിന്ന് അകലമിട്ടു ഇരുന്നു…

“ആഹാ.. നി.. നിങ്ങൾ ഇവിടെയിരിക്കുകയായിരുന്നോ കുട്ടികളെ… ഉമ്മറത്തേക്ക് പോയില്ലേ…” അപ്പോഴാണ് ഉമാപാർവതി അവിടേക്കു കടന്ന് വന്നത്.

“ഇല്ല…ഞങ്ങൾ ഇവിടെയിരുന്നു സംസാരിക്കുകയായിരുന്നു. ഇരിക്ക് പാറുവമ്മേ…” അവൻ, ഉമയോട് ഇരിക്കാൻ പറഞ്ഞു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.