അർജുൻ അവളെ ശകാരിച്ചതോടെ , പൂർണ ചന്ദ്രനെ പോലെ തിളങ്ങിയിരുന്ന സുഭദ്രയുടെ വദനം, അമാവാസി രാവ് പോലെ, സങ്കടം കൊണ്ട് ഇരുണ്ടു…
“അങ്ങനെയെങ്കിൽ ഞാൻ ഞാൻ അകന്ന് നടന്നോളാം…” അവൾ അവനിൽ നിന്ന് അകന്ന് മാറിയിട്ട് നടക്കാൻ തുടങ്ങി.
പെട്ടന്ന് അർജുൻ, തന്റെ അരക്കെട്ടിലൂടെ കൈകളാൽ ചുറ്റിപിടിച്ച് അയാളുടെ അടുക്കലേക്ക് അടുപ്പിച്ചു നിർത്തുന്നതായി അവളറിഞ്ഞു…
” ആവൂ… ശ്ശോ തോളീനു വിട് ഉണ്ണിയേട്ടാ…” അവൻ, അവളെ അടുപ്പിച്ചു നിർത്തിയിട്ട് സുഭദ്രയുടെ തോളിൽ കൈയിട്ടു അവളോടൊപ്പം മുന്നോട്ടു നടക്കാൻ തുടങ്ങി.
“എന്തേ… ഇങ്ങനെ നടക്കുന്നതിൽ നിനക്ക് പ്രശ്നമുണ്ടോ… അങ്ങനെയാണെങ്കിൽ ഞാൻ വിട്ടേക്കാം…” അർജുൻ അത്രയും പറഞ്ഞുകൊണ്ട്, അവളിൽ നിന്ന് തന്റെ കൈയെടുത്ത് അകന്ന് മാറാനൊരുങ്ങിയതും… സുഭദ്ര :
” ഇങ്ങനെ വേണ്ട.. എനിക്കെന്റെ ഉണ്ണിയേട്ടന്റെ കൂടെ കൈകൾ കോർത്ത് നടക്കാനാ ഇഷ്ടം.. ”
എന്ന് പറഞ്ഞുകൊണ്ട് അവന്റെ കൈവിരലുകളിലവൾ കൈകോർത്തു പിടിച്ചിട്ടവൾ അർജുന്റെ കണ്ണുകളിലേക്ക് ആർദ്രമായൊരു നോട്ടമയച്ചതോടെ അവന്റെ സകല കിളികളും പാറി പോയി..!
പ്രണയബദ്ധരായ ഇണകളെ പോലെ അവരങ്ങനെ നടന്ന് വീടിന്റെ സ്വീകരണമുറിയിലെത്തിയപ്പോൾ അർജുൻ,അവിടെ ചുവരിൽ, ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്ന ഒരു ഫോട്ടോ കണ്ട് അവിടെത്തന്നെ നിന്നുപോയി…
“എന്താ ഉണ്ണിയേട്ടാ നോക്കുന്നത്…” ഭദ്ര അവന്റെ നിൽപ്പും ഭാവവും കണ്ട് അത്ഭുതത്തോടെ ചോദിച്ചു…
“അങ്ങോട്ട് നോക്ക്…” അവന്റെ സ്വരത്തിലൊരു വിങ്ങലുണ്ടായിരുന്നു.
“എന്റെ അച്ഛനും അമ്മയും… പിന്നെ ഞാനും ” അർജുൻ പറഞ്ഞ സ്ഥലത്തേക്ക് നോക്കിയ സുഭദ്ര, വേദനയോടെ പതിയെ മന്ത്രിച്ചു.
സ്വീകരണ മുറിയിൽ ഒരുക്കിയിട്ടിരിക്കുന്ന സോഫയോട് ചേർന്നുള്ള ചുവരിൽ മുകൾ ഭാഗത്തായി, ഒരു കൊച്ചുകുഞ്ഞിനെ ഒക്കത്തെടുത്തിരിക്കുന്ന ഒരു യുവതിയുടെയും, അവരെ ചേർത്തു പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു യുവാവിന്റെയും ചിത്രമായിരുന്നു അത്.
കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
അയ്യേ ……..
❤❤❤❤❤❤❤
❤❤❤❤❤
ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?
Let’s See them… അടുത്ത പാർട്ട് എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️
❤️❤️❤️
❤️✨️
വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?
എന്താലും പൊളി ഗുട്ടാ ?❤️
അയ്യടാ ?
അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
❤️✨️
ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ
❤️?
?❤️✨️
Thante kadhayude bakki evdado
ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?
എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?
അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??
എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?
ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
Thankz ❤️✨️
????
❤️✨️
❤️❤️?
?❤️?✨️
??
❤️✨️?