❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

നിതീഷ്, സംഭവം നടക്കുന്നതിനു മുൻപ് പാർക്കിംഗ് ഏരിയയിൽ സിതാരയുടെ കൂട്ടുകാരോടൊപ്പം ഉണ്ടായിരുന്നത് കൊണ്ട് അവൻ കാര്യങ്ങളെല്ലാം വള്ളിപുള്ളി വിടാതെ ആദ്യം മുതലേ പറയുമെന്ന് ആദമിനറിയാമായിരുന്നു.

ആദം, അവിടെന്നും മറ്റൊരിടത്തെക്ക് മാറിയിട്ട് പതിയെ തന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്തു…

******************************************

Back to the Last Saturday *…. ഇനി അർജുൻ തന്റെ ഗുരുവിനെ കാണാൻ പോയിട്ട് എന്ത് സംഭവിച്ചുവെന്ന് നോക്കാം…

≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈

തന്റെ റൂമിൽ വെച്ച് സുഭദ്രയെ കണ്ടതിനു ശേഷം ഫ്രഷായിയിട്ട് തനിക്കുള്ള വസ്ത്രം ധരിച്ചതിനു ശേഷം താഴേക്ക് പോയി.. അപ്പോഴേക്കും സന്ധ്യാസമയമായിരുന്നു..

“ആ… ഉണ്ണിയേട്ടൻ വന്നോ…! ഏട്ടൻ ഞങ്ങളുടെ കൂടെ പൂജാമുറിയിൽ വിളക്ക് കൊളുത്താൻ വരുന്നോ…???”

അർജുൻ താഴേക്ക് വരുന്നത് കണ്ട് ഉമാ പാർവതിയോടൊപ്പം പ്രാർത്ഥനയ്ക്കുള്ള പൂക്കളുമായി പൂജാമുറിയിലേക്ക് നടക്കുകയായിരുന്ന സുഭദ്ര ചോദിച്ചു.

“അത് വേണോ…??? അവൻ സംശയത്തോടെ അവളെയൊന്നു നോക്കി.

” നീ വാ… വാ ഉണ്ണീ… അവിടെ വിദേശത്തായിരുന്നപ്പോഴൊന്നും നിനക്ക് ഇതുപോലെ പ്രാർഥിക്കാനൊന്നും പറ്റിയില്ലല്ലോ…” ഉമയും സുഭദ്രയെ പിന്തുണച്ചു കൊണ്ട് ചോദിച്ചു.

“ശെരി…” അർജുൻ തലയാട്ടി. അർജുൻ ഉടൻ തന്നെ അവരോടൊപ്പം പൂജാമുറിയിലേക്ക് നടന്നു. ഒരു ഇടനാഴി കടന്നാൽ മാത്രമേ അവർക്ക് പൂജാ മുറിയിൽ എത്തുവാൻ സാധിക്കുമായിരുന്നുള്ളു.

“ഉണ്ണിയേട്ടാ…! ” സുഭദ്ര, പാർവതിയെ മുന്നിലാക്കിയിട്ട് അവനോടൊപ്പം നടന്നു…

അർജുൻ : “എന്താ.. ”

“ഉണ്ണിയേട്ടനെ ഈ മുണ്ടിലും കുർത്തയിലും ഇപ്പോൾ കാണാൻ അടിപൊളിയായിട്ടുണ്ട് കേട്ടോ… സത്യം പറയാമല്ലോ ഏട്ടന് ജാക്കറ്റും പാന്റുമൊന്നും ചേരില്ല.” തെല്ലൊരു നാണത്തോടെയാണവളത് പറഞ്ഞത്. അത് കേട്ട് അവനൊന്നു പുഞ്ചിരിച്ചു..

അർജുൻ അവരോടൊപ്പം, വീടിനകത്തുള്ള പൂജാമുറിയിലേക്ക് പോയി പ്രാർഥിച്ചതിനു ശേഷം ഭദ്രയോടൊപ്പം മുറിക്ക് പുറത്തേക്കിറങ്ങി ഇടനാഴിയിലൂടെ നടക്കവേ തമ്പുരാൻ കുളിച്ച് ഇറനുമായി എതിരെ വരുന്നത് അവൻ കണ്ടു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.