❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

സിതാര പറഞ്ഞത് കേട്ട് കണ്ണുകൾ നിറഞ്ഞ റാം അവളെ ചേർത്തുപിടിച്ചു കൊണ്ട് മുന്നോട്ട് നടന്ന് ഐ സി യുവിന്റെ വാതിൽക്കലേക്ക് നടന്ന് ഡോറിന്റെ ചില്ലിലൂടെയവർ നോക്കി.

അവിടെ ബെഡിൽ തങ്ങളുടെ പ്രിയപ്പെട്ട സിദ്ധാർഥ്, വെന്റിലേറ്ററിലൂടെ ജീവശ്വാസത്തിനായി മരണത്തോട് പൊരുതുന്ന കാഴ്ച അവർ ഹൃദയവേദനയോടെ നോക്കി നിന്നു.

അധിക നേരം തനിക്കോ തന്റെ മകൾക്കോ അത് കണ്ടു നിൽക്കാനാവാത്തതിനാൽ അവിടെ നിന്നും തിരിച്ചുനടന്നപ്പോഴാണ് അയാൾ, വളരെധികം മനോവിഷമത്തോടെ നിൽക്കുന്ന ആ രണ്ടു യുവാക്കളെ കണ്ടത്…

“അച്ഛാ ഇതാണ് ആദം… സിദ്ധുവിന്റെ ക്ലാസ്സ്മേറ്റാണ്‌… ഇവനാണ് ഞങ്ങളെ ഹോസ്പിറ്റലിൽ എത്തിച്ചത്…” സിതാര, ആദമിനെ റാമിന് പരിചയപ്പെടുത്തികൊടുത്തു…

“താങ്ക്സ് ആദം.. കൃത്യസമയത്ത് എന്റെ മക്കളെ രക്ഷിച്ചതിന്.. അല്ല അവിടെ എന്താണ് സംഭവിച്ചത്… ആരാണ് സിദ്ധാർഥിനെയും സിതാരയെയും ഇത്രത്തോളം പകയോടെ ഉപദ്രവിച്ചത്…

അവൻ കോളേജിൽ ചേർന്നിട്ട് കഷ്ടിച്ചു ഒരാഴ്ച തികഞ്ഞില്ലല്ലോ… എന്താണുണ്ടായത്. നിങ്ങളാരെങ്കിലും പറയൂ.” റാം അവരെ ചോദ്യഭാവത്തിൽ നോക്കി.

“അത് അങ്കിൾ…” റാമിന്റെ ആ ചോദ്യം കേട്ട് നിതീഷും ആദമും പരസ്പരം മുഖത്തോട് മുഖം നോക്കി.

റാം : “എന്താ, ഇവിടെ നിന്ന് പറയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണോ…???”

ആദം അതേയെന്നു തലയാട്ടി.

റാം, സിതാരയോട് അവിടെ കസേരയിൽ ഇരുന്നോളുവാൻ പറഞ്ഞിട്ട് അവരെയും കൂട്ടി, അവിടെ അധികം ആൾക്കാർ ഇല്ലാത്ത ഭാഗത്തേക്ക് ചെന്നിട്ട് ആ സംഭവമെന്തെന്നു പറയാനാവശ്യപ്പെട്ടു…

“അങ്കിൾ, സംഭവമെന്താണെന്നു വെച്ചാൽ… ഇന്ന് രാവിലെ, സിതാര ചേച്ചിയും, സിദ്ധുവും കോളേജിലേക്ക് വന്നിറങ്ങിയതിനു ശേഷമാണ് സംഭവങ്ങളുടെ തുടക്കം…” ആദം, നിതീഷിനെ നോക്കിയിട്ട് റാമിനോട് സംഭവം വിവരിക്കാൻ തുടങ്ങവേയാണ് ആദമിന്റെ ഫോൺ ബെല്ലടിച്ചത്.

അതോടെ അവിടെ സംഭവിച്ചതെന്തെന്നു റാമിനോട് വിവരിക്കാനുള്ള ജോലി നിതീഷ് ഏറ്റെടുത്തു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.