❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

സിദ്ധാർഥിനെ കിടത്തിയിരിക്കുന്ന ഐ സി യുവിലേക്ക് അവൾ നേരത്തെ കണ്ട ഡോക്ടറും പിന്നെ ഏതാനും നഴ്സുമാരും തിരക്കിട്ടു കേറി പോകുന്നതും.. കുറച്ച് കഴിഞ്ഞ്, അവർ എന്തെക്കെയോ സാമ്പിളുമായി അവർ തിരികെയിറങ്ങി പോകുന്നതുമെല്ലാം സിതാര, ഒരു നിർജീവതയോടെ കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു.

അവളുടെയടുത്ത് നിതീഷും, ആദമും നിൽപ്പുണ്ടായിരുന്നു. “സിതാര മോളെ…” തങ്ങളുടെ അടുത്തേക്ക്, കനത്ത കാൽവെയ്പ്പുകളുമായി വേഗത്തിൽ നടന്നുവരുന്ന ഒറ്റ നോട്ടത്തിൽ ഡോക്ടറെന്നു തോന്നിക്കുന്ന ഒരു പുരുഷൻ നടന്നു വരുന്നതാണ് ആദമും നിതീഷും കണ്ടത്.

“ആദം, ദാ ഈ വരുന്നതാണ് സിതാരയുടെ അച്ഛൻ, റാംചന്ദ്രൻ…! ഇദ്ദേഹമൊരു ഡോക്ടറാണ്…”

തന്റെ നേർക്ക് വരുന്നത് സിദ്ധാർഥിന്റെ അച്ഛനാണോ, എന്ന് സംശയിച്ചു നിന്ന ആദമിനോട് താഴ്ന്ന സ്വരത്തിൽ നിതീഷ് പറഞ്ഞു.

“താര, താര.. ദാ നോക്ക്.. നിന്റെ അച്ഛൻ വന്നു…” നിതീഷ് എന്നിട്ടുടനെ താരയോട് റാം കാര്യം പറഞ്ഞു. അത്രയും നേരം ആശങ്കയോടും, വിഷമത്തോടും കൂടി തലയും താഴ്ത്തിയിരിക്കുകയായിരുന്ന സിതാര, റാമിനെ കണ്ടതോടെ എങ്ങലടിച്ചു കൊണ്ട് റാമിനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു…

“അച്ഛാ നമ്മുടെ സിദ്ധാർഥ്… അവൻ മരിക്കുമോ അച്ഛാ… ഡോക്ടർ പറഞ്ഞു അവന്റെ തലയ്ക്കു സാരമായ ക്ഷതമേറ്റിട്ടുണ്ടെന്നു… അവനെ നമ്മൾക്ക് രക്ഷിക്കാൻ സാധിക്കില്ലേ അച്ഛാ…”

സിതാരയുടെ ഹൃദയം തകർന്നുള്ള വിലാപം, റാമിനു സഹിക്കാൻ കഴിഞ്ഞില്ല..

റാം : “പറ്റും മോളെ.. പണ്ടിത് പോലെ സംഭവിച്ചപ്പോൾ സിദ്ധുവിനെ അച്ഛൻ രക്ഷിച്ചില്ലേ.. അത് പോലെ നിന്റെയി അച്ഛൻ അവനെ രക്ഷിക്കുക തന്നെ ചെയ്യും. നീ അവനെ കണ്ടുവോ…???

“ഇല്ലച്ഛാ.. എനിക്കത് കാണാനുള്ള ശേഷിയില്ല…” അവളപ്പോഴും കരയുകതന്നെയായിരുന്നു..

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.