❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

ശാലിനി : “പക്ഷേ എല്ലാം എന്റെ തെറ്റാണ് ഏട്ടാ… ഞാൻ കാരണമല്ലേ സിദ്ധാർഥ് ഈ അവസ്ഥയിലായത്… വെറുതെ അവനെയും കൂടെ ഞാൻ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചില്ലേ…” അവളതും പറഞ്ഞ് വിലപിക്കാൻ തുടങ്ങി.

“അല്ല ദേവൂ… അത് പൂർണമായും നിന്റെ തെറ്റല്ല… എനിക്കുമതിൽ പങ്കുണ്ട്. അവൻ.. ആൽബിയുടെ പ്രധാന ലക്ഷ്യം ഞാനായിരുന്നു… പക്ഷേ എനിക്ക് മാത്രം ലഭിക്കേണ്ടിയിരുന്ന അതിന്റെ അനന്തര ഫലം എനിക്ക് നിങ്ങൾ മൂവരുമായി പങ്കിടേണ്ടി വന്നു… അതാണ് സത്യം.”

“പക്ഷേ ഏട്ടാ… കോളേജിൽ വെച്ച് സിതാര ചേച്ചി എന്നെ കുറിച്ച് പറഞ്ഞതെന്താണെന്നു ഏട്ടനും കേട്ടതല്ലേ…

ചേച്ചി സിദ്ധാർഥിന് എന്താ പറ്റിയതെന്നു ചോദിച്ചപ്പോൾ ഞാൻ അതിനുള്ള മറുപടി നൽകിയപ്പോൾ…

‘എന്റെ മുഖം കണ്ടുതുടങ്ങിയ നിമിഷം മുതലാണ് അവൻ ഇങ്ങനെയൊക്കെ പെരുമാറാൻ തുടങ്ങിയതെന്നും അവന്റെ മരിച്ചുപോയ കൂട്ടുകാരി, അമൃതയുടെ മുഖമാണ് എനിക്കെന്നുമെന്നാണ്.’

ചേച്ചി അപ്പറഞ്ഞതിന്റെ അർത്ഥമെന്താ ഏട്ടാ… ഞാൻ കാരണം പണ്ട് ഏട്ടനും നമ്മുടെ കുടുംബത്തിനും ഒരുപാട് പ്രശ്നങ്ങളും ഉണ്ടായതൊന്നും ആർക്കും മറക്കാൻ സാധിക്കുന്നതല്ലല്ലോ…

ഇപ്പോഴിതാ സിദ്ധാർഥിനെ അപകടത്തിലേക്കും അവന്റെ കുടുംബത്തെ തീരാദുഖത്തിലേക്കും തള്ളിവിട്ടത് ഞാൻ തന്നെയല്ലേ… എന്റെയീ ശപിക്കപ്പെട്ട മുഖം കാരണമല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്…”

അവളുടെയാ ചോദ്യത്തിൽ ദുഃഖം കലർന്നിരുന്നു. ശ്യാം എന്ത് മറുപടി പറയണമെന്നറിയാതെ കുഴങ്ങിയപ്പോൾ അവൾ വീണ്ടും തുടർന്നു.

: “എന്തിനാ ഏട്ടാ… എനിക്ക് എന്റെ യഥാർത്ഥ മുഖത്തോട് സാമ്യമുള്ള മറ്റൊരു മുഖം തുനിപിടിപ്പിച്ച് തന്നത്… അതിലും ഭേദമായിരുന്നില്ലേ ഞാനെന്റെ കത്തിയ മുഖവുമായി ജീവിക്കുന്നത്… പറയേട്ടാ…”

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.