❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 408

: “ഏട്ടാ… ഏട്ടൻ ഉറങ്ങുകയാണോ…” അവൾ പതിയെ ശ്യാമിന്റെ തലമുടിയിൽ തടവികൊണ്ട് ചോദിച്ചു.

ഹ്… ഹാ ദേവൂ.. നീയായിരുന്നോ.. അവനെന്തിയേ, നിതീഷ്…! ആദമിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടോ…???” ശ്യാം, അവന്റെയടുക്കലുണ്ടായിരുന്ന കൂട്ടുകാരനെ അന്വേഷിച്ചു.

ശാലിനി : “ആ ചേട്ടനെ ഞാൻ പറഞ്ഞുവിട്ടു ഏട്ടാ…”

“മ്മ്… ശെരി. സിദ്ധാർഥ്… അവന് എങ്ങനെയുണ്ട്” ശ്യാം ചോദിച്ചു.

“സിദ്ധു അവൻ… അവനിപ്പോൾ വെന്റിലേറ്ററിലാണ് ഏട്ടാ…” ശാലിനി ഇടർച്ചയോടെ പറഞ്ഞു.

“ദേവൂ…! ഞാനിതെന്താ ഈ കേൾക്കുന്നത്… സിദ്ധാർഥ് വെന്റിലേറ്ററിൽ ആണെന്നോ…” ശ്യാമിന് ശാലിനിയുടെ വാക്കുകളെ വിശ്വസിക്കുവാനായില്ല.

“അതേ ഏട്ടാ… അവന് തലച്ചോറിൽ Minor Injuries സംഭവിച്ചുവെന്നു ഡോക്ടർ, ഞാൻ താര ചേച്ചിയോടൊപ്പം ഉണ്ടായിരുന്നപ്പോഴാണ് പറഞ്ഞത്…

ശ്യാം :”എന്റെ ദൈവമേ… അത് തന്നെ വളരെ അപകടകരമാണല്ലോ. ചിലപ്പോൾ അവന് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം …”

“എന്തിനാ ഏട്ടാ അങ്ങനെയൊക്കെ പറയുന്നത്… അങ്ങനെയൊന്നും പറയരുതേ.. പ്ലീസ്…” ശ്യാം പറഞ്ഞതിനോട് ശാലിനിക്ക് യോജിക്കാനായില്ല. അവൾ തുടർന്നു :

“ഏട്ടനറിയുമോ അവിടെ ഐ സി യുവിന് പുറത്ത് , തന്റെ അനിയന്റെ ജീവനു വേണ്ടി കണ്ണീരും പ്രാർഥനയുമായി ഒരാളവിടെ കാത്തിരിക്കുന്നുണ്ട്… സിദ്ധാർഥിന്റെ ചേച്ചി. അവളെ ഓർത്തെങ്കിലും ഏട്ടന് അങ്ങനെ പറയാതിരുന്നു കൂടെ…” അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി അടർന്നു വീണു.

“മോളെ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്.. കോളേജിൽ വെച്ച് സിതാര പറഞ്ഞത് മോളും കേട്ടതല്ലേ… സിദ്ധാർഥിന്റെ ജീവിതത്തിലും എന്തോ ദുരന്തം സംഭവിച്ചിട്ടുണ്ടെന്ന്… ചിലപ്പോൾ അവന്റെ ജീവിതത്തിൽ അന്ന് സംഭവിച്ചത് പോലെത്തന്നെയാകും ഇന്ന് സംഭവിച്ചിട്ടുണ്ടാകുക.” ശ്യാം അവനുദ്ദേശിച്ചത് എന്താണെന്നു വ്യക്തമാക്കാൻ ശ്രമിച്ചു.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.