❤️✨️ശാലിനിസിദ്ധാർത്ഥം10✨️❤️ [??????? ????????] 399

✨️❤️ശാലിനിസിദ്ധാർത്ഥം10✨️❤️

             Author : [??????? ????????]

                             [Previous Part]

 

❤️✨️ ശാലിനിസിദ്ധാർത്ഥം ❤️✨️

 

സിദ്ധാർഥിനെകുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്തകളത്രയും… അവന് സിതാരയുടെ മുഖത്തേക്ക് നോക്കാനോ, അവളെ സ്വാന്തനിപ്പിക്കാനോ മറ്റുമുള്ള ധൈര്യമുണ്ടായില്ല…

അതെ… അവർ മൂവരും.. സിതാര, ശ്യാം, പിന്നെ ശാലിനിയും ആ നിമിഷങ്ങളിൽ ചിന്തിച്ചുകൊണ്ടിരുന്നത് സിദ്ധാർഥിനെകുറിച്ച് മാത്രമായിരുന്നു.

കോളേജിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ, മൂവരെയും അവർ നാലുപേരുടെയും ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാവുന്ന ചില കടുത്ത തീരുമാനങ്ങൾ എടുക്കാനായി പ്രേരിപ്പിച്ചു.

തുടരുന്നു… 

കോളേജിലെ തല്ലിനിടയ്ക്ക്, പരിക്കേറ്റ ശ്യാം, സിതാര, സിദ്ധാർഥ് ഇവരെയെല്ലാവരെയും ആദം ശരവേഗത്തിൽ എത്തിച്ചത്, നഗരത്തിലെ ഒരേയൊരു മൾട്ടി സ്പെഷ്യലിറ്റി പ്രൈവറ്റ് ഹോസ്പിറ്റലായ തൃശൂർ സഞ്ജീവനി കെയർ സെന്ററിലായിരുന്നു…

അവർ വളരെ പെട്ടന്ന് തന്നെ സിദ്ധാർഥിനെ സ്‌ട്രെചെറിൽ ഐ സി യുവിലേക്ക് മാറ്റി…!

ശാലിനിക്ക് അത്രക്കൊന്നും പരിക്കോ മുറിവോ ഇല്ലാത്തതിനാൽ വാർഡിലിരുന്നു തന്റെ ഏട്ടന്റെ അടുത്തിരുന്ന് അവന്റെ മുറിവുകൾ വെച്ചുകെട്ടുന്നതും, കൈകാലുകൾക്ക് പ്ലാസ്റ്ററിടുന്നതും മറ്റും അവൾ നോക്കികൊണ്ടിരിക്കുകയാണ്.

അവരുടെ തൊട്ടടുത്ത ബെഡിൽ തന്നെയായിരുന്നു സിതാര ഇരുന്നിരുന്നത്… ഒരു നേഴ്സ്, അവളുടെ നെറ്റിയിലെ മുറിവ് വെച്ച് കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

ആദമും, അവന്റെ കൂടെവന്ന പയ്യൻ, നിതീഷും അപ്പോഴാണ് അവിടേക്കു കടന്നുവന്നത്.

അവർ നേരത്തെ സിദ്ധാർഥിന്റെ കാര്യവിവരങ്ങൾ അന്വേഷിക്കാനായി പോയതായിരുന്നു.

“ആദം .. എന്റെ സിദ്ധാർഥിന് എന്തുപറ്റിയെടാ… ഡോക്ടർ എന്തെങ്കിലും പറഞ്ഞോ…”

സിതാര, അവൻ അവിടേക്ക് വരുന്നത് കണ്ട് എഴുനേൽക്കാൻ ശ്രമിച്ചു.

“അവിടെ ഇരിക്ക് താരാ… മുറിവ് വെച്ച് കെട്ടട്ടെ… നമ്മുക്കുടനെ തന്നെ അവന്റെയടുത്തേക്ക് പോകാം… പക്ഷേ അവനിതുവരെ ബോധം വന്നിട്ടില്ല.. കെയർ യൂണിറ്റിൽ അവനിപ്പോൾ വെന്റിലേറ്ററിലാണ് …” നിതീഷ് അവളെ അവിടെ പിടിച്ചിരുത്തി.

23 Comments

  1. കാശു ഒരുപാട് ആവില്ലേ എന്ന് സിതാര ചോദിച്ചെന്നു ……
    സിതാരയുടെ അച്ഛൻ പെട്ടെന്ന് കൂലിപ്പണിക്കാരൻ ആയോ …?
    എഴുതുമ്പോൾ ശ്രദ്ധിക്കണ്ടേ ബ്രോ ……
    അയ്യേ ……..

  2. ❤❤❤❤❤❤❤

  3. ❤❤❤❤❤

  4. ഒരു യുദ്ധക്കളത്തിൽ ഉള്ള കോപ്പുകൂട്ടി ആണല്ലോ ഇരുപക്ഷത്തും പരസ്പരം കണ്ടുമുട്ടി പോരാടാനുള്ള തുടക്കമായി. കലാശക്കൊട്ട് ഉള്ള അശരീരി അല്ലേ അവസാനം ഭാഗത്ത് കോപ്പ് കൂട്ടുന്നത്. കാത്തിരിക്കുന്നു അടുത്ത ലക്കത്തിനായി ബ്രോ. ?

    1. അശ്വിനി കുമാരൻ

      Let’s See them… അടുത്ത പാർട്ട്‌ എന്താകുമെന്ന് കണ്ടറിയാം Bro….❤️✨️

  5. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️

  6. മനോരോഗി

    വില്ലനെ ഇച്ചിരി കൂടെ പൊക്കാരുന്നു.. ?

    എന്താലും പൊളി ഗുട്ടാ ?❤️

    1. അശ്വിനി കുമാരൻ

      അയ്യടാ ?
      അതൊക്കെ പുള്ളി തനിയെ പൊങ്ങിക്കോളും ?
      ❤️✨️

  7. ഈ ഭാഗവും കൂടി വായിച്ചു റിപ്ലൈ ഇടാം ബ്രോ

      1. അശ്വിനി കുമാരൻ

        ?❤️✨️

      2. Thante kadhayude bakki evdado

  8. ഒരു സംശയം കോളേജിൽ ഇത്രയും നടന്നിട്ട് പോലീസ് അറിഞ്ഞില്ലെ?

    1. അശ്വിനി കുമാരൻ

      എവിടുന്ന്… അതൊക്കെ അവർ പുറത്ത് ആരും അറിയാതിരിക്കാൻ നോക്കുന്നുണ്ടല്ലോ.?

      1. അർജുന് സൈനിക് കോളേജിൽ അഡ്മിഷൻ കിട്ടി എന്ന് പറഞ്ഞിട്ട് അവൻ എത്തീലെ ??

        എന്തായാലും തീം എനിക്ക് ഇഷ്ട്ടപെട്ടു വെയ്റ്റിങ് ആണ് ?

        1. അശ്വിനി കുമാരൻ

          ഇല്ല.. അർജുൻ കോളേജിലെത്താൻ ഇത്തിരികൂടെ വെയിറ്റ് ചെയ്യണം… ?
          Thankz ❤️✨️

    1. അശ്വിനി കുമാരൻ

      ❤️✨️

  9. ത്രിലോക്

    ❤️❤️?

    1. അശ്വിനി കുമാരൻ

      ?❤️?✨️

  10. ??

    1. അശ്വിനി കുമാരൻ

      ❤️✨️?

Comments are closed.