“പപ്പാ, സിദ്ധു, നിങ്ങളോട് ഞങ്ങൾക്കൊരു കാര്യം പറയാനുണ്ടായിരുന്നു. എന്താണെന്നു വെച്ചാൽ ഞങ്ങൾ നാളെ ഉച്ചയോടെ കൊച്ചിയിലേക്ക് തിരിക്കുകയാണ്… അവിടെ അടുത്ത ആഴ്ച മുതൽ ഒരു മാസത്തേക്ക് കമ്പനിയുടെ ക്യാമ്പയിനുണ്ട്… അതിന് ശേഷം മുംബൈയിലേക്ക് മടങ്ങും.” അവരുടെ അടുത്തെത്തിയ പാടെ മിത്ര, മുഖവുര കൂടാതെ അവരോട് സംസാരിച്ചുതുടങ്ങി.
“ശേ.. നിങ്ങൾ ഇവിടെ വന്നിട്ട് മൂന്നാല് ദിവസമല്ലേ ആയുള്ളൂ പിള്ളേരെ… എന്നിട്ടെന്താ ഇങ്ങനെ…” രാംചന്ദ്രന്റെ വാക്കുകളിൽ നിരാശ പ്രകടമായിരുന്നു.
“പറഞ്ഞില്ലേ പപ്പാ, കമ്പനിയുടെ വർക്ക്ലോഡ് ഇപ്പോൾ കൂടുതലാണ്.. ഇനിയുള്ള ഒരു മാസം ഞങ്ങൾക്ക് കൊച്ചിയിലായിരിക്കും വർക്ക്…” ജിത്തു, കാര്യങ്ങൾ കൂടുതൽ വിശദീകരിച്ചു.
“അല്ല നീ എന്താ സിദ്ധു.. മിണ്ടാതിരിക്കുന്നത്… ഇവര് പോകുന്നതിൽ നിനക്കൊന്നും പറയാനില്ലേ…???” അപ്പോൾ റാം, അവിടെ ഒന്നും മിണ്ടാതെ വിഷമഭാവത്തോടെ, മിത്രയെയും ജിത്തുവിനെയും നോക്കി നിൽക്കുന്ന സിദ്ധാർഥിനോടായി ചോദിച്ചു.
“ഒന്നൂല്ലച്ഛാ…” സിദ്ധാർഥ് അച്ഛനോടായി പറഞ്ഞിട്ട്. ജിത്തുവിനോടായി : “ജിത്തുവേട്ടാ എനിക്ക് ചേട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു…ചേട്ടന് എന്റെ കൂടെയൊന്നു വരാമോ…”
“എന്താ സിദ്ധാർഥ് എന്തുപറ്റി.. നിന്റെ മുഖമെന്താ വല്ലാതെയിരിക്കുന്നത്… എന്തെങ്കിലും പ്രശ്നമുണ്ടോ…”
സിദ്ധാർഥിന്റെ മുഖഭാവം കണ്ടിട്ട് എന്തോ പ്രശ്നമുണ്ടെന്നു തോന്നിയതിനാലാകണം ജിത്തു, സിദ്ധാർഥിനെ അവിടെനിന്നും മാറ്റിനിർത്തിയിട്ട് ചോദിച്ചു.
“ഞാനെല്ലാം പറയാം ആദ്യം ചേട്ടൻ എന്റെ കൂടെ മുകൾ നിലയിലേക്ക് വാ…” സിദ്ധാർഥ്, ജിത്തുവിനോട് പതിയെ പറഞ്ഞു.
“പപ്പാ, ഞങ്ങൾ ദാ വരുന്നേ.. സിദ്ധുവിന് എന്തോ സീരിയസ് കാര്യം പറയാനുണ്ടെന്ന്….” ജിത്തു പപ്പയോടു അവരിപ്പോൾ വരുമെന്ന് പറഞ്ഞിട്ട് സിദ്ധാർഥിനെയും കൂട്ടി വീട്ടിലേക്ക് നടന്നു.
“ഇനി പറ.. എന്താ നിനക്ക് പറയാനുള്ളത്.. ഇന്ന് കോളേജിൽ എന്തെങ്കിലും അടിയുണ്ടായോ…??? അതോ മറ്റുള്ളവരോട് പറയാൻ സാധിക്കാത്ത എന്തെങ്കിലും സംഭവങ്ങളുണ്ടായോ ???”
സിദ്ധാർഥിനോടൊപ്പം വീടിന്റെ മുകൾ നിലയിലുള്ള ബാൽക്കണിയിൽ നിൽക്കുകയായിരുന്ന അഗ്നിജിത്ത് ചോദിച്ചു.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?