❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

അത് കേട്ട മറ്റവന്റെ മുഖത്ത് അതിശയം നിറഞ്ഞു… “അപ്പൊ ഇവൻ… ഇവനാണോ തമ്പുരാനെപ്പോഴും പറയാറുള്ള വിഖ്യാതരായ കർണ്ണാർജുനന്മാരിലൊരാളായ അർജുനൻ….???”

“അതെ… ഇവനാണ് അർജുനൻ…”

“അപ്പൊ മറ്റേയാളോ.. കർണ്ണനെന്ന സിദ്ധാർത്ഥൻ…! അവനെവിടെ ???”

രംഗന്റെ ആ ചോദ്യം കേട്ടതും അവന്റെയും, വൃദ്ധന്റെയും മുഖത്തെ തെളിച്ചം ഇല്ലാതായി…

“അത്.. അവൻ.. അവൻ.. കുറച്ചു നേരത്തേക്ക് കേശവനൊന്നും മിണ്ടാൻ സാധിച്ചില്ല. പകരം അയാളുടെ കണ്ണുകളിൽ കണ്ണീർകണങ്ങൾ ഉരുണ്ടുകൂടി.

“അഹ് അവനോ… സിദ്ധാർത്ഥന് എന്തെക്കെയോ തിരക്കുകൾ കാരണം വരാൻ പറ്റാത്തതാണ്.” പെട്ടെന്ന് അർജുനനിൽ നിന്നൊരു മറുപടിയുയർന്നു. അത് കേട്ട് കേശവൻ മാമ അവനെ വിശ്വാസം വരാത്ത മട്ടിൽ നോക്കി.

“എന്താ ഉണ്ണീ, നീയി പറയണേ… അച്യുതൻകുട്ടി മരിച്ചിട്ടില്ലെന്നോ???”

അയാൾ അവനോട് ആരും കേൾക്കാതെ ചോദിച്ചു.

അർജുനൻ : “ഞാൻ എല്ലാം പറയാം കേശവൻ മാമേ.. ഞാനിപ്പോൾ വന്നത്, തമ്പുരാനദ്ദേഹത്തെ, എന്റെ പഴയ ഗുരുവിനെ കാണാനായിട്ടാണ്…”

“അപ്പോൾ മോനിന്നു ഇവിടെ തങ്ങില്ലേ…???” വൃദ്ധൻ ചോദിച്ചു.

അർജുനൻ : “തീർച്ചയായും മാമാ.. ഞാനിനി നാളെ രാവിലെയേ മടങ്ങുന്നുള്ളു… കൂടാതെ എനിക്ക് തൃശൂര് സൈനിക് കോളേജിൽ ബിരുദത്തിനു പ്രവേശനം കിട്ടി. അത് കൊണ്ട് നാളെ ഇവിടെനിന്നും പോകണം.

കേശവൻ : “അതെയോ… വളരെ നന്നായി. മോന് മാമേടെ എല്ലാ അനുഗ്രഹങ്ങളും കൂടെയുണ്ടാകും…”

“മാമേ, ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല. എന്നെയൊന്നു തമ്പുരാനേദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടു പോകാമോ..???”

“പിന്നെന്താ ഉണ്ണീ, എന്റെ കൂടെ വന്നോളൂ…”

കേശവന്റെ കൂടെ അവൻ കുടിലുകൾക്കിടയിലുള്ള വഴിയിലൂടെ നടന്നു.

“ഉണ്ണീ…”

“എന്താ കേശവൻ മാമേ ???”

“അച്യുതൻ മരിച്ചിട്ടില്ലെന്നു നീ പറഞ്ഞത് സത്യാണോ…???”

“സത്യമാണ് മാമേ… സിദ്ധാർഥ് മരിച്ചിട്ടില്ല.”

“അപ്പോൾ അന്ന് അവന് എന്താണ് സംഭവിച്ചത്… അവനിപ്പോൾ എവിടെയാണ്. ???”

അയാളുടെ ചോദ്യങ്ങളിൽ അവന്റെ മനസ്സ്, അൽപ്പനേരം പഴയ കാലത്തേക്ക് പോയി…

 

തുടരും….

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.