❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

എന്നിട്ടും സിദ്ധാർഥ് അവരെ സംശയത്തോടെ നോക്കി നിന്നതേയുള്ളു…

“വാങ്ങിച്ചോടാ, ചേച്ചി തരുന്നതല്ലേ…” ഭാമ അവനെ സപ്പോർട്ട് ചെയ്തു. അവനാ കവർ വാങ്ങി നോക്കി.. ഒരു കട്ടിയുള്ള ഗോൾഡൻ എൻവലപ്പ് കവർ… അതിന്റ ഒരു മൂലയ്ക്ക് എന്തോ ഒരു കമ്പനിയുടെ ലോഗോയും പേരും കാണാം.

 അവനാ പേര് വായിച്ചു : “ᴀᴛᴍᴏꜱˢᵖʰᵉʳᵉ ?????????…” അവൻ കണ്ണുംമിഴിച്ച് മിത്രയുടെ മുഖത്തേക്ക് നോക്കി.

“എന്താലും നീയത് ഇപ്പോൾ തുറക്കാൻ പാടില്ല… പിനീടൊരിക്കൽ നിനക്ക് അതിന്റെ ആവശ്യം വരും അതുകൊണ്ടത് ഭദ്രമായി സൂക്ഷിച്ചു വെച്ചേക്ക്.”

 മിത്ര, അവനെ ആ കവർ പൊട്ടിക്കുന്നതിൽ നിന്നും തടഞ്ഞു കൊണ്ട് പറഞ്ഞു.

“ഓക്കേ…” സിദ്ധാർഥിനു ഒന്നും മനസ്സിലായില്ലെങ്കിലും തലയാട്ടി. മിത്രയും ജിത്തുവും ഭാമയോടും സിതാരയോടും വിടപറഞ്ഞു യാത്ര പുറപ്പെടാനൊരുങ്ങി.

“അപ്പൊ ശെരിയെന്നാ.. റ്റാറ്റാ… പപ്പാ, അമ്മേ, താരേ പോട്ടെ…!” ലഗ്ഗേജെല്ലാം കാറിനുള്ളിലാക്കിട്ടിട്ട് അവർ കാറിനുള്ളിൽ കേറി.

“സിദ്ധാർഥ്, ചേച്ചി പോട്ടെടാ… പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ എപ്പോഴും കൂളായിട്ടിരിക്കണം കേട്ടോ…

സമയം കിട്ടുമ്പോൾ വിളിക്കാട്ടോ..”

മിത്ര, സിദ്ധാർഥിനോടും വിട പറഞ്ഞു.

“ബൈ ചേച്ചി, ബൈ ജിത്തുവേട്ടാ…” അവന്റെ കൺകോണിലൊരു കൺതുള്ളി പൊടിഞ്ഞത് ആരും കാണാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. അങ്ങനെ ഏതാനും ദിവസത്തെ താമസത്തിനു ശേഷം അഗ്നിമിത്രയും, അഗ്നിജിത്തും, സിദ്ധാർഥിനോടും വീട്ടുകാരോടും വിട പറഞ്ഞ് പോയി.

‘ഇനിയെന്നാ നിങ്ങളെയെനിക്ക് കാണാൻ സാധിക്കുക…’ സിദ്ധു കൈയിൽ ആ കവറും പിടിച്ച് വിഷമത്തോടെ, അവർ പോകുന്നതും നോക്കി നിന്നു.

 →→→→→→→→→→→→→→→→→→→→

അന്നേ ദിവസം അഞ്ചരമണി സമയം… കേരളത്തിന്റെ തെക്കേയറ്റത്ത്, അഗസ്ത്യമലയുടെ ഒരു ഭാഗമായ താഴ്‌വാരപ്രദേശം…

പുറംലോകത്തിനു അതൊരു അജ്ഞാതമായ സ്ഥലമായതിനാൽ അവിടേക്ക് യാത്ര ചെയ്യാൻ ഒരു മൺപാത മാത്രേയുള്ളു…

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.