❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

“വേണ്ട പപ്പാ… ഇതിന്റെയെല്ലാം ഒരു കോപ്പി ഞങ്ങളെടുത്തിട്ടുണ്ട്.” “പിന്നെ സിദ്ധുവിന്റെ കാര്യമോർത്ത് പപ്പാ വിഷമിക്കണ്ടാ.. അവന്റെ മേൽ ഞങ്ങളുടെയൊരു കണ്ണ് എപ്പോഴും ഉണ്ടായിരിക്കും.”

“എല്ലാം ശെരിയാവും പപ്പാ.” “എല്ലാം നമ്മൾ ഉദേശിച്ചത് പോലെ നടക്കുക തന്നെ ചെയ്യും. അതിനുള്ള പരിപാടികളൊക്കെ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്.”

മിത്രയും ജിത്തുവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് മാറ്റി നിർത്തി, ഡയറിയും തിരികെ കൊടുത്ത് കാര്യങ്ങളൊക്കെ പറഞ്ഞു സമാധാനപ്പെടുത്തിയിട്ട് നേരെ പോയത് സിദ്ധാർഥിന്റെ അടുത്തേക്കാണ്. അപ്പോഴേക്കും റാം, താനിപ്പോൾ വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയി.

“അപ്പൊ നിങ്ങള് പോവ്വാണോ…???” സിദ്ധാർഥ് വിഷമത്തോടെ അവരോട് ചോദിച്ചു.

“അതെ മോനു.. ചേട്ടനും ചേച്ചിയും പോവാ.. കുറച്ച് കാലം ഇനി കൊച്ചിയിലായിരിക്കും…” ജിത്തു അവനോട് പറഞ്ഞു. “അപ്പൊ ഇനി ഞാനെപ്പോഴാ നിങ്ങളെ കാണുന്നത്… കാണണമെങ്കിൽ ഇനിയും കുറേ കാലം കഴിയണ്ട…??? ഹ്മ്മം…!” സിദ്ധു അതും പറഞ്ഞ് ചിണുങ്ങി.

അഗ്നിമിത്ര : “അതിന് ഞങ്ങളെ നീ മിസ്സ്‌ ചെയ്യാൻ പോകുന്നില്ലല്ലോ.. ഞങ്ങൾ നിന്റെ കൂടെ എപ്പോഴുമുണ്ടായിരിക്കും…”

“അതെങ്ങനെയാ ചേച്ചി…???” അവന് ആകാംഷയായി.

“അതോ.. അത് നമ്മളിന്നലെ ഒരു കാര്യം ചർച്ച ചെയ്തില്ലേ അത് വഴി.” ജിത്തു അവനെ ഓർമപ്പെടുത്താൻ ശ്രമിച്ചു.

സിദ്ധാർഥ് : “അതേത് ??? എനിക്ക് ഓർമ വരുന്നില്ലല്ലോ…!” അവന് പിടികിട്ടിയില്ല.

“ഇങ്ങ് വാ ചെവിയിൽ പറഞ്ഞു തരാം ” ജിത്തു അവനെ വിളിച്ച് ചെവിയിൽ പറഞ്ഞു കൊടുത്തു.

സിദ്ധാർഥ് : “ഓ…! അത് അത്.. ഇപ്പ മനസ്സിലായി.”

“ഏട്ടാ, ആ എൻവലപ്പ് എടുത്തേ…” മിത്ര ജിത്തുവിന്റെ കൈയിൽ നിന്ന്, സ്വർണ നിറത്തിലുള്ള ഒരു എൻവലപ്പ് കവർ വാങ്ങിയിട്ട് സിദ്ധുവിന് നേരെ നീട്ടി.

സിദ്ധാർഥ് : “എന്താ ചേച്ചി ഇത്…”

മിത്ര : “വാങ്ങിക്കോ… ഇതാണ് നിനക്കുള്ള ഞങ്ങളുടെ ഗിഫ്റ്റ്…”

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.