❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 285

“ആാാഹ് വേണ്ടായിരുന്നു….! ഒന്നും വേണ്ടായിരുന്നു. ഞാനെന്തൊരു മണ്ടനാണ്…” സിദ്ധാർഥ് ഫോൺ, കട്ടിലിലേക്ക് എറിഞ്ഞു. വല്ലാത്തൊരു പൊട്ടത്തരമല്ലേ ഞാൻ ഇപ്പോൾ ചെയ്തു കൂട്ടിയിരിക്കുന്നത്. വെറും ഒരു ദിവസത്തെ പരിചയം മാത്രമുള്ള, അതും അൽപ്പം മാത്രം അടുത്ത ഒരാളോട്, ഒരു പെൺകുട്ടിയോട് താനിങ്ങനെ പെരുമാറണമായിരുന്നോ…???”

‘താനിങ്ങനെ എടുത്തുചാടിയത് കൊണ്ടല്ലേ, ഇന്നലെ മാത്രം പിറന്നുവീണ തങ്ങൾ തമ്മിലുള്ള സൗഹൃദത്തെ നഷ്ടപ്പെടുത്തുന്ന അവസ്ഥയിൽ വരെ എത്തിച്ചത്.” അവന്റെ മനസ്സ് അവനോടു തന്നെ ചോദിച്ചു. ഒരുപക്ഷേ ഇത് തന്റെ വീട്ടുകാരോ അതുമല്ലങ്കിൽ അവളുടെ വീട്ടുകാരോ അറിഞ്ഞാൽ എന്തായിരിക്കും തന്റെ അവസ്ഥ…???’ സിദ്ധാർഥ് കട്ടിലിലിരുന്ന് വിഷമത്തോടെ ചിന്തിച്ചുകൊണ്ടിരുന്നു.

അന്നേരമാണ് അവൻ കതകിലൊരു മുട്ടു കേട്ടത്…

*************************************************

മിത്ര, അവളുടെ കാറിൽ സഹസ്രമംഗലത്ത് തിരികെയെത്തുമ്പോൾ നേരം പതിനൊന്നു മണിയാവാറായിരുന്നു.

അവൾ ബൈക്ക് പോർച്ചിലിട്ടിട്ട് വീടിനകത്തേക്ക് നടന്നു.

“ആഹ് മോളെത്തിയോ.. എന്തായി പോയിട്ട്..??? യാത്രയ്ക്കുള്ള ബുക്കിങ് ഒക്കെ റെഡിയായോ…” സിറ്റൗട്ടിലേക്ക് കേറിച്ചെന്ന അവളോട് സത്യഭാമ ചോദിച്ചു.

അതൊക്കെ എല്ലാം ശെരിയായി ഭാനുവമ്മേ.. ഇനിയിപ്പോൾ ഒന്നരയ്ക്ക് ഇവിടുന്ന് ഇറങ്ങണം.. “

സത്യഭാമ : “ഓ ഓക്കേ. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടല്ലേ നിങ്ങൾ പോകത്തുള്ളു…”

മിത്ര :” അതെ അമ്മേ.. ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടേ പോകുന്നുള്ളൂ. പപ്പാ എന്തിയേ ഭാനുവമ്മേ… ഡ്യൂട്ടിക്ക് പോയോ…???

ഭാമ : അതേ മോളെ അങ്ങേർക്കിന്ന് ഡ്യൂട്ടിയുണ്ട്.. മോളും മോനും പോകുന്നത് കൊണ്ട് ഇന്ന് ഹാഫ് ഡ്യൂട്ടിയേയുള്ളു.. ഉച്ചയ്ക്കിങ്ങു പോരും.

മിത്ര : “ഹാ ഓക്കേ. എന്നാ ഞാൻ മുകളിലേക്ക് പോട്ടെ… ലഗ്ഗേജോക്കെ തയാറാക്കാനുണ്ട്.”

മിത്രയെന്നിട്ട് പടികൾ കയറി മുകളിലെത്തിയപ്പോഴാണ് സിദ്ധാർഥിന്റെ മുറിയിൽ ആരോ ദേഷ്യത്തോടെയും വിഷത്തോടെയും സംസാരിക്കുന്നത് കേട്ടത്. അവൾ, അവന്റെ റൂമിനടുത്തു ചെന്നിട്ട് കതകിൽ മുട്ടി : സിദ്ധാർഥ്… എന്താടാ അവിടെ ???

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.