❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

ശാലിനി : “എന്താടാ…??? നീ ചോദിക്ക്..”

സിദ്ധാർഥ് :” ശാലിനി… നിന്റെ ജീവിതത്തിലെപ്പോഴെങ്കിലും ഇന്നലെ നടന്നത് പോലെയുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ…??? നിനക്ക് അങ്ങനെയുള്ള എന്തോ നേരിടേണ്ടി വന്നിട്ടുണ്ടെന്നു എന്തോ എന്റെ മനസ്സ് പറയുന്നു.”

ശാലിനി: “എന്താ നീയിപ്പോൾ ചോദിച്ചേ…???” അവളുടെ വാക്കുകളിൽ ഞെട്ടലുണ്ടായി.

സിദ്ധാർഥ് : നിന്നോടാരെങ്കിലും ഇതുപോലെ അപമര്യാദയായി പേരുമാറിയിട്ടുണ്ടോയെന്ന് ???” അവൻ ചോദ്യം പിന്നെയും ആവർത്തിച്ചു.

ശാലിനി : “നീയെന്തിനാ എന്നോടങ്ങനെയൊക്കെ ചോദിക്കുന്നത്…???”

സിദ്ധാർഥ് : സംശയമുണ്ടായിട്ട്.. ഇന്നലെ നിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടിട്ട് എനിക്കെന്തു മാത്രം വിഷമമുണ്ടായെന്നോ… ആ സംഭവത്തിന്റെ ഷോക്കിലായ നിന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കു തോന്നിയതാണ്…”

ശാലിനി : എന്ത് തോന്നിയെന്നു… പ്ലീസ് സിദ്ധു.. നമുക്കാ വിഷയം വിടാം എനിക്കത് സംസാരിക്കാൻ താല്പര്യമില്ല. പ്ലീസ്…”

” ങ്ങാ കണ്ടാ കണ്ടാ….! ഇതാണ് ഞാൻ പറഞ്ഞത്.. ഇതിനേക്കാളും അപകടകരമായ എന്തോ ഒന്ന് നിന്റെ ജീവിതത്തിൽ പണ്ടേപ്പോഴോ സംഭവിച്ചിട്ടുണ്ടെന്ന്.” സിദ്ധാർഥ് അവളുടെ മനസ്സിൽ കനല് കോരിയിട്ടു.

ശാലിനി : സിദ്ധാർഥ്…! മതി.. ഇനിയെന്നോട് അങ്ങനെ ചോദിക്കരുത്… ഇനി നമ്മളീ വിഷയം ഫോണിലൂടെയോ അതുമല്ലങ്കിൽ നേരിട്ടോ… ഒരിക്കലും ഈ വിഷയം സംസാരിക്കാനിടവരുത്തരുത്…

ഇടവന്നാൽ…” വളരെയധികം ദേഷ്യത്തിലായിരുന്ന അവൾ, ഒന്ന് നിർത്തിയിട്ട് ദേഷ്യത്തോടെ കടുപ്പിച്ചു പറഞ്ഞു : “അന്ന് നമ്മൾ തമ്മിലുള്ള സൗഹൃദം അവസാനിക്കും…!” അവളത് പറഞ്ഞു തീരുമ്പോഴേക്കും കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

“ശാലിനി… എടോ ഞാൻ…” അപ്പോഴേക്കും കരയാനും തുടങ്ങിയിരുന്ന ശാലിനിയോട് എന്ത് പറയാമെന്നറിയാതെ സിദ്ധാർഥ് വിഷമിച്ചു.

“സിദ്ധാർഥ് ഫോൺ വെച്ചോളൂ.. മതി. നമുക്കീ സംഭാഷണം അവസാനിപ്പിക്കാം.” ഗദ്ഗദത്തോടെ അവളത് പറഞ്ഞിട്ട് സിദ്ധാർഥിന് മറ്റെന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുന്നെ കാൾ കട്ട്‌ ചെയ്തിരുന്നു.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.