❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

ശിവ : എന്തായാലും ഇനിയും നമ്മൾ സൂക്ഷിച്ചു നിൽക്കണം. സിദ്ധു… പ്രെതേകിച്ചും ഇനിയുള്ള ദിവസങ്ങളിൽ. അതിരിക്കട്ടെ ശാലിനിയെ കുറിച്ച് ശ്യാമണ്ണൻ എന്താ പറഞ്ഞേ…???”

സിദ്ധാർഥ് : ആ സംഭവത്തിന്‌ ശേഷം അവൾ വല്ലാത്തൊരു ഷോക്കിലും വിഷമത്തിലുമാണത്രെ… ഞാൻ വിളിച്ചാൽ അവളുടെ സങ്കടമൊക്കെ മാറാനുള്ള ചാൻസുണ്ടെന്നു ഏട്ടൻ പറഞ്ഞു…”

ശിവ: അങ്ങനെയാണെങ്കിൽ നീ ഇപ്പോൾ തന്നെ അവളെ വിളിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഇനിയും വെച്ച് താമസിപ്പിക്കുന്നത് ശെരിയല്ല.”

സിദ്ധാർഥ് : “ശെരി…! എന്നാ ഞാനവളെ വിളിക്കാം.”

ശിവ : “ഓക്കേ.. എന്നാൽ മറ്റന്നാൾ കോളേജിൽ വെച്ച് കാണാം.”

സിദ്ധാർഥ് കാൾ കട്ട്‌ ചെയ്തു.

‘അതെ..! എനിക്കവളെ വിളിക്കണം… ശ്യാമേട്ടന്, ശാലിനിയെ കുറിച്ച് താനോടെന്തോ പറയാനുണ്ടായിരുന്നു.

ഇനിയത് അവളോട് തന്നെ നേരിട്ട് ചോദിക്കണം.’ സിദ്ധാർഥ് അങ്ങനെ നിശ്ചയിച്ചുറപ്പിച്ച ശേഷം ഫോണെടുത്ത് ശാലിനിയുടെ നമ്പറിലേക്ക് വിളിച്ചു.

ഒന്നുരണ്ട് റിംഗ് ചെയ്തശേഷം അപ്പുറത്തു ആരോ കാൾ എടുത്തു.

ഹലോ…

“ഹലോ ആരാ…”

” ഇത് ശാലിനിയുടെ നമ്പറല്ലേ…”

” അതെ എന്റെ നമ്പറാണ്… ആരാ സംസാരിക്കുന്നത്… സിദ്ധു ആണോ..???”

സിദ്ധാർഥ് : “അതെ ശാലിനീ, ഇത് ഞാൻ തന്നെയാണ്…” അപ്പുറത്തു നിൽക്കുന്നത് ശാലിനിയാണെന്നറിഞ്ഞ സിദ്ധാർഥിന്റെ മനസ്സിലൊരു കുളിർകാറ്റടിച്ചുവെങ്കിലും

ഇനിയെന്താണ് അവൾ സംസാരിക്കാൻ പോകുന്നതെന്ന് ഓർത്ത് ഹൃദയം പെരുമ്പറ കൊട്ടി…!

ശാലിനി : “ഓ സോറി ടാ.. ഞാൻ നിന്റെ നമ്പർ സേവ് ചെയ്യാൻ വിട്ടുപോയി. എന്തേ വിളിച്ചത്… സുഖമല്ലേടാ ???”

സിദ്ധാർഥ് : “It’s Ok… എനിക്ക് സുഖം തന്നെയാണ്.”

ശാലിനി : പിന്നെ എന്തൊക്കെയുണ്ട് വിശേഷം…! എല്ലാവരും സുഖമായിട്ടിരിക്കുന്നോ…???”

‘ഏഹ്…! ഇവളെന്താ ഇങ്ങനെ ഫോർമലായിട്ട് സംസാരിക്കുന്നത്… ???’

“എന്താ സിദ്ധു… നീ എന്താ ഒന്നും മിണ്ടാത്തെ ???” അവൻ മറുപടി പറയാതിരിക്കുന്നത് കേട്ട് അവൾ ചോദിച്ചു.

സിദ്ധാർഥ് : “ഹേയ് ഒന്നുമില്ല ശാലിനി.. എല്ലാവർക്കും സുഖമാണ്. പിന്നെ എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു…”

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.