❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

അവനെ പഴയ അവസ്ഥയിലെത്തിക്കാൻ അന്ന് അദ്ദേഹം ഞങ്ങളുടെ സഹായം തേടുക മാത്രമല്ല ചെയ്തത്.. അതിന് ഏതു തരത്തിലുള്ള സഹായവും തന്റെ പക്കൽ നിന്നുണ്ടാകുമെന്നും പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹം ആ കോളേജിനെ പറ്റി നല്ലത് മാത്രമാണ് ധരിച്ചുവെച്ചിരിക്കുന്നത്. അവിടെയുണ്ടാകുന്ന സംഘർഷത്തിന്റെ കാര്യമൊന്നും അറിയില്ല…”

രൂപ : അപ്പോൾ അത് പ്രശ്നമാവില്ലേ… അദ്ദേഹമത് അറിയുകയോ മറ്റോ ചെയ്താൽ..

മിത്ര : ഹേയ് അത് പ്രശ്നമാവില്ല… പപ്പായെ എങ്ങനെയെങ്കിലും കൺവിൻസ് ചെയ്യാം. പക്ഷേ ഭാനുവമ്മ അത് അറിഞ്ഞാലാണ് പ്രശ്നമാവുന്നത്. എന്ത് വില കൊടുത്തിട്ടായാലും സിദ്ധാർഥിനെ മൂന്നുവർഷങ്ങൾക്ക് മുന്നേയുള്ള അവസ്ഥയിലേക്ക് തിരികെ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം.

രൂപ : പക്ഷേ എങ്ങനെ…???

മിത്ര : എങ്ങനെയെന്നു ചോദിച്ചാൽ എനിക്കും കൃത്യമായി പറയാൻ സാധിക്കില്ല പക്ഷേ ഒന്നുണ്ട്.. അവന് അപകടം സംഭവിച്ച സാഹചര്യം അവിടെ ഒരു തവണ കൂടി സംഭവിക്കണം.. കൂട്ടത്തിൽ അവന്റെ പഴയ ഓർമകളെ ട്രിഗ്ഗർ ചെയ്യാനും സാധിച്ചാൽ ഞാനുദ്ദേശിക്കുന്ന കാര്യം സംഭവിക്കും.

അതിനായിട്ടാണ് ഞാനവന് പുതിയൊരു ഏലിസിയോൺ ക്രിസ്റ്റൽ നിർമിച്ചു നൽകാൻ തീരുമാനിച്ചത്.”

രൂപ : “ഓക്കേ…! ബട്ട്‌ ഏലിസിയോൺ ക്രിസ്റ്റലിന്റെ ദൗത്യമെന്തെന്നു നിനക്കറിയാമല്ലോ.. ഒരു വ്യക്തിയുടെയുള്ളിലെ സോൾ ഓറയുടെ (Soul Aura) യഥാർത്ഥ പൂർണശക്തി പുറത്തു കൊണ്ടുവരിക എന്നുള്ളതാണ്. അത് എത്രത്തോളം പവർഫുൾ ആണെന്ന് നിന്നോട് പറയേണ്ട ആവശ്യമില്ലല്ലോ…

മാത്രമല്ല, അത് ധരിക്കുന്നയാൾ ആ സ്വന്തം ശക്തിയെ വഹിക്കുവാൻ പ്രാപ്തനാണോ എന്ന് കൂടി തിരിച്ചറിയേണ്ടതുണ്ട്. സിദ്ധാർഥിനെ പോലെയുള്ള ഒട്ടും പക്വത വന്നിട്ടില്ലാത്ത ഒരു പുരുഷന് ഇതൊക്കെ കൈകാര്യം ചെയ്യാൻ സാധിക്കുമോ…? അതിന്റെ അപകടവശങ്ങളെ കുറിച്ച് നമ്മുടെ ക്രിസ്റ്റലിന്റെ രക്ഷാധികാരികൾ പറഞ്ഞു തന്നിട്ടുള്ളതല്ലേ…!”

രൂപശ്രീ അവസാനം പറഞ്ഞതിലെ ആശങ്ക അഗ്നിമിത്രയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

“സാധിക്കും… അതിന്റെ കാരണങ്ങൾ ഞാൻ ഉച്ചയ്ക്ക് യാത്രക്കിടയിൽ നിങ്ങളെല്ലാവരോടുമായി പറഞ്ഞു തരാം.”

മിത്ര അവളെ സമാധാനപ്പെടുത്തി.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.