❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 285

‘പക്ഷേ തനിക്കറിയാത്തത്… : ആ സ്വപ്നത്തിൽ നിന്നുണർന്ന താൻ സമയവും നോക്കി തിരികെ കിടന്ന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ, തന്റെ നെറ്റിയിൽ ആരോ ഒരാൾ കുറച്ച് നിമിഷത്തേക്ക്,അയാളുടെ കൈവെച്ചതായി തോന്നുകയുണ്ടായി.

സുഖകരമായ ശീതളിമയുള്ള ആ വിരലുകൾക്ക് എന്തോ മാന്ത്രിക ശക്തിയുണ്ടായിരുന്നു.

അതിന്റെ സ്പർശനമേറ്റപ്പോൾ ഇതുവരെ തോന്നിയിട്ടില്ലാത്ത ഒരു ദിവ്യാനുഭൂതിയിൽ താൻ ലയിച്ചു കിടന്നു. ശരീരമാകെ ഏതോ ശക്തി സ്രോതസ്സ് നിറയുന്നതു പോലെ…

ആ വേളയിൽ താൻ സ്വപ്നത്തിൽ കേട്ട അതെ മുഴക്കം ഇത്തവണ വ്യക്തമായും സ്പെഷ്ടമായും കേട്ടതാണ്. ഇവയൊക്കെ എന്താണ്…???’

“ഡാ അച്ചൂ… എവിടാ നീ… നിന്നെ അമ്മ വിളിക്കുന്നു…”അകത്തുനിന്ന് ഏട്ടത്തി അവനെ വിളിച്ചു.

“മ്മ് ദാ വരുന്നു ചേച്ചി..” പെട്ടന്നു സ്വബോധത്തിലേക്ക് തിരിച്ചുവന്ന സിദ്ധാർഥ് സിതാരയ്ക്ക് മറുപടി കൊടുത്തിട്ട്.. ബാക്കി ചായയും കുടിച്ച് കപ്പുമായി അകത്തേക്ക് പോയി.

************************************************

കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് മിത്രയും രൂപശ്രീയും ടോട്ടൽ അവർ ആറുപേർക്കും കൂടെ, അവരുടെ ഓർഗാണൈസേഷന്റെ തന്നെ ഹെലികോപ്റ്റർ ബുക്ക്‌ ചെയ്തതിനു ശേഷം തിരികെ ഫ്ലാറ്റിലേക്ക് മടങ്ങുകയായിരുന്നു.

കോപ്റ്റർ, ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് അവരുടെ ഫ്ലാറ്റിനു മുകളിലുള്ള ഹെലിപാഡിൽ ഇറങ്ങുന്നത്. കൃത്യം മൂന്നുമണിയാവുമ്പോൾ യാത്രയാരംഭിക്കും. അത് കൊണ്ട് തന്നെ വീട്ടീൽ നിന്ന് ഒന്നരയ്ക്കെങ്കിലും ഇറങ്ങേണ്ടി വരുമെന്ന് മിത്ര കണക്കുകൂട്ടി.

” ഡീ പെണ്ണേ, നീ എന്തുവാ ഇരുന്നു ആലോചിക്കുന്നത്…” രൂപശ്രീ കാർ ഡ്രൈവ് ചെയ്ത് കൊണ്ടിരിക്കെ മിത്രയോട് ചോദിച്ചു.

മിത്ര : “എടീ, നമ്മുടെ ഫാമിലി വില്ലയുടെ വിലാസം സിദ്ധാർഥിന് കൊടുത്താലോ…???”

രൂപ : “അതാരാണീ സിദ്ധാർഥ്…???”

മിത്ര : “ശ്ശോ, അപ്പൊ കുറച്ച് ദിവസം മുൻപ് നിനക്കും കൃഷ്ണേട്ടനും, ഞാനെന്റെ Cousin Siblings നെ കുറിച്ച് പറഞ്ഞു തന്നതോർമയില്ലേ…??? ജിത്തുവേട്ടൻ നിന്നോട് ആ കോപ്പി ക്യാറ്റ് മെഷീൻ കൊണ്ടുവരാൻ പറഞ്ഞത് അവന്റെ ഡയറികളുടെ കോപ്പി എടുക്കാനായിരുന്നു.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.