“എന്താ ചേച്ചി ഒന്ന് നിർത്തുവോ…” ഡോർ തുറന്നയുടനെ സിതാരയ്‌ക്കെന്തെങ്കിലും പറയാൻ സാധിക്കുന്നതിനു മുന്നേ തന്നെ സിദ്ധാർഥ് അവളോടായി ചോദിച്ചു.
“നീ ഇന്നലെ എപ്പോഴാടാ കിടന്നത്…???” സിതാര, അവന് മറുപടികൊടുക്കാതെ തിരിച്ചു ചോദിച്ചു.
സിദ്ധാർഥ് : “ഞാനോ ഞാൻ… ഒരു പത്തരയ്ക്ക്…”
“മ്മ്… ശെരി. വേഗം താഴോട്ടുവാ. ഇന്ന് ഉച്ചയോടെ മിത്രേച്ചിയും ജിത്തുവേട്ടനും ഇവിടെനിന്നും പോകും.. മിത്രേച്ചിയാണെങ്കിൽ ഫ്ലൈറ്റ് ബുക്കിങ് ചെയ്യാനായി പുറത്തേക്ക് പോയിരിക്കുവാ..” സിതാരയവനെ രൂക്ഷമായിട്ടൊന്നു നോക്കിയിട്ട് തുടർന്നു.
സിദ്ധാർഥ് : “ഫ്ലൈറ്റോ.. അതെന്തിന് …???”
സിതാര : എടാ ഇന്നല്ലേ അവര് കൊച്ചിയിലേക്ക് പോകുന്നത്…! നീയത് മറന്നോടാ ???”
സിദ്ധാർഥ് : “ഓഹ് ശെരിയാണല്ലോ ഞാനത് മറന്നും പോയി…”
സിതാര : ഈയിടെയായിട്ട് നിനക്ക് ആ പഴയ മറവിയുടെ പ്രശ്നം പിന്നെയും തുടങ്ങിയോ..???
സിദ്ധാർഥ് : ഹേയ് അങ്ങനെയൊന്നുമില്ല. ചേച്ചി.. ആട്ടെ, ചേട്ടൻ താഴെയുണ്ടോ. ??? ഞാനിപ്പോൾ വരാവേ.. “
“ശെരി..”സിതാര അതും പറഞ്ഞ് അവിടെനിന്നും താഴേക്ക് പോയതോടെ സിദ്ധാർഥ് തന്റെ മുറിയിലേക്കും പോയി.
************************************************
സിദ്ധാർഥ് താഴെയെത്തുമ്പോൾ അഗ്നിജിത്ത്, ലിവിംഗ് റൂമിലിരുന്നു, പത്രം വായിക്കുകയാണ്…
ജിത്തു : “ഗുഡ് മോർണിംഗ് അച്ചൂട്ടാ… നീയിന്നു വളരെ താമസിച്ചാണല്ലോ എഴുന്നേറ്റത്.. എന്തുപറ്റി…??? ഇന്നലെ സമയത്ത് ഉറങ്ങിയില്ലേ ???”
“ഉറങ്ങി ചേട്ടാ… എന്താ ചോദിച്ചേ ???” സിദ്ധാർഥ് അവനെ സംശയത്തോടെ നോക്കി.
“അല്ലാ നീയിന്നലെ പാതിരാത്രി മുറിക്ക് പുറത്തിറങ്ങിയിട്ട് എന്റെ മുറിയുടെ അടുത്തെത്തി, എന്തോ : ‘അയ്യോ ദൈവമെന്നോ, ഭൂതമെന്നോ വിളിക്കുന്നതും നിന്റെ റൂമിന്റെ കതക് ശക്തിയായി വലിച്ചടച്ച് കുറ്റിയിട്ടതും മറ്റും ഞാനും നിന്റെ മിത്രേച്ചിയും കേട്ടായിരുന്നു…”
ജിത്തുവൊന്നു നിർത്തിയിട്ട് പിന്നെയും തുടർന്നു :
“ഞങ്ങൾ ഇന്ന് രാവിലെ അതിനെ കുറിച്ച് സംസാരിച്ചതേയുള്ളു. സത്യം പറയടാ ഇന്നലെ രാത്രി എന്തായിരുന്നു നിന്റെ പരിപാടി…”
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?