❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

ഞാനുദ്ദേശിക്കുന്നത് ഇത്ര മാത്രമാണ് കുട്ടീ… :

“നിന്റെയുള്ളിലുള്ള അനേകം രഹസ്യങ്ങളിലേക്കുള്ള താക്കോലായിരിക്കും നിനക്ക് വൈകാതെ ലഭിക്കുവാൻ പോകുന്ന ആ ഏലിസിയോൺ ക്രിസ്റ്റൽ. അതിലൂടെ മാത്രമേ നിന്റെ വിസ്‌മൃതിയിൽ മറഞ്ഞു കിടക്കുന്ന ഓർമയുടെ ചെപ്പ് തുറക്കാൻ സാധിക്കുകയുള്ളു. ശേഷം നിന്റെ കർമ്മോദ്ദേശം നിശ്ചയിക്കുന്നത് അതായിരിക്കും. ഇപ്പോൾ ശാന്തമായുറങ്ങൂ…കുട്ടീ. നമ്മളിനിയും കാണും കേട്ടോ. തൽക്കാലത്തേക്ക് വിട…”

മാക്സ്, സിദ്ധാർഥിന്റെ കർമ്മോദ്ദേശം വെളിപ്പെടുത്തിയിട്ട് , അവനോട് വിട പറഞ്ഞു അവിടെനിന്നും പതിയെ മറഞ്ഞുപോയി.. അതോടെ അവിടെ പതിയെ മുഴങ്ങികൊണ്ടിരുന്ന ശബ്ദവും , കണ്ണഞ്ചിപ്പിക്കുന്ന വെള്ളിവെളിച്ചവും ക്രമേണേ അലിഞ്ഞില്ലാതായി. അതോടെ അവന്റെ മുറിയിലെ അന്തരീക്ഷം ശാന്തമായി….

“ഹാവൂ ഞാനിപ്പോ എന്തുവാ കണ്ടേ… സ്വപ്നമാണോ… ആ.. ആർക്കറിയാം.” സിദ്ധു പുതപ്പ് മാറ്റിയിട്ട് റൂമിലുണ്ടായിരുന്ന ക്ലോക്കിലേക്ക് നോക്കി : “അയ്യോ സമയം പന്ത്രണ്ട് മണിയായല്ലോ. ശ്ശോ…! ഇനി ഇന്നുറങ്ങിയിട്ട് ഇന്ന് രാവിലെ എഴുനേൽക്കണമല്ലോ.” അവൻ പിറുപിറുത്തു കൊണ്ട് ഉറങ്ങാനായി കിടന്നു.

************************************************

” സിദ്ധു… ടാ സിദ്ധു.. കതക് തുറക്കടാ… എന്തൊരു ഉറക്കമാടാ നീ…? സമയം എട്ടര കഴിഞ്ഞു കേട്ടോ…. ” രാവിലെ, സിതാര കതകിൽ മുട്ടിവിളിക്കുന്നത് കേട്ടാണ് സിദ്ധാർഥ് ഉണർന്നത്.

” എന്താ ചേച്ചി കതകടിച്ചു പൊളിക്കുന്നത്. വാതിൽ ചാരിയിട്ടേക്കുവാ. കുറ്റിയിട്ടില്ല…” അവൻ വിളിച്ചു പറഞ്ഞു.

“പോടാ നുണയാ… രാത്രി വാതിലടച്ച് കുറ്റിയിട്ടതും പോരാഞ്ഞിട്ട് കള്ളം പറയുന്നോ…” സിതാര അവനെ വഴക്ക് പറഞ്ഞു.

“ഏഹ്…! വാതിൽ കുറ്റിയിട്ടെന്നോ അതെപ്പോ..???” സിദ്ധാർഥ് സിതാരയുടെ മറുപടി അന്തംവിട്ടുകൊണ്ട് കിടക്കവിട്ടേഴുനേറ്റു. ‘അത് ശെ..രി… ശെരിയാണല്ലോ…! ഞാനെപ്പോഴാ കതക് കുറ്റിയിട്ടത്…? ഇന്നലെ രാത്രി ചേട്ടനോടും ചേച്ചിയോടും സംസാരിച്ചതിന് ശേഷം, ഞാൻ കതക് ചാരിയിട്ടാണല്ലോ ഞാൻ ഉറങ്ങാൻ പോയത്.

അവൻ വാതിലിലേക്ക് നോക്കിയപ്പോൾ കണ്ടത് വാതിൽ കുറ്റിയിട്ടിരിക്കുന്നതാണ്. അതോടെ സിദ്ധാർഥിന്റെ കിളി പറന്നു.

“ഡാ.. എന്താടാ കതക് തുറക്കാത്തേ…! ഡാ.” സിതാര, വാതിലിൽ പിന്നെയും മുട്ടി.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.