“അയ്യോ പ്രേതം…” സിദ്ധു അത് കണ്ട് പിന്നെയും ഞെട്ടിപോയെങ്കിലും മനസാന്നിധ്യം കൈവിടാതെ റൂമിൽ കേറി കതകടച്ചു കുറ്റിയിട്ടു. എന്നിട്ട് പുതപ്പെടുത്ത് തലവഴിയേ മൂടി ഭയത്തോടെ കിടന്നു. പേടി കൂടിയത് കൊണ്ടാകാം അവൻ, പണ്ട് അമ്മ പഠിപ്പിച്ചു തന്നിട്ടുള്ള രാമനാമം ചൊല്ലാൻ തുടങ്ങി… ഈ മന്ത്രങ്ങളൊക്കെ പേടി മാറ്റാൻ ബെസ്റ്റാണേ…
ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അവൻ കിടന്നുകൊണ്ടുതന്നെ, ആ മുഴക്കമുള്ള ശബ്ദം കേൾക്കുന്നുണ്ടോയെന്നു നോക്കി.
ഇല്ല.. അത് പോയി കഴിഞ്ഞിരിക്കുന്നു. കൂടെയവൻ, തന്റെ മുറിയിലുള്ള മിത്രയുടെയും ജിത്തുവിന്റെയും റൂമിന്റെ എയർ ഹോളിലേക്കും നോക്കി. ഇല്ല ആ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും പോയിമറഞ്ഞിരിക്കുന്നു.
“ഹാവൂ രക്ഷപ്പെട്ടു…! അതെന്ത് പ്രതിഭാസമായിരുന്നോ എന്തോ… ഒന്നും വിശ്വസിക്കാനാവുന്നില്ല.” സിദ്ധാർഥ് ആശ്വാസത്തോടെ കണ്ണുകളടച്ചു കിടന്നു.
പക്ഷേ ആ ഉറക്കവും അധികനേരം നീണ്ടില്ല.. ഇത്തവണ അതേ പ്രതിഭാസം അവന്റെ മുറിയിലും സംഭവിച്ചു….!
“ആരാടാ മുഖത്ത് ടോർച്ചടിക്കുന്നത്.”
തന്റെ കട്ടിലിന്റെ കാല്ഭാഗത്ത് നിന്നൊരു വെള്ളിവെളിച്ചം മുഖത്ത് തട്ടിയാണ് അവൻ ഉണർന്നത്… സിദ്ധാർഥ് നോക്കിയപ്പോൾ കണ്ടത്, സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്നത് പോലെ തന്റെ കണ്മുന്നിൽ കട്ടിലിനോട് ചേർന്ന് അന്തരീക്ഷത്തിലൊരു പ്രകാശത്തിന്റെ പോർട്ടൽ രൂപപ്പെടുന്നതാണ്…!
“What the F*** ” നാശം, പേടിപ്പിക്കാനായിട്ട് അത് ഇവിടേം വന്നോ…!” ആ പോർട്ടൽ പൂർണമായും രൂപപ്പെട്ടുവരുന്നത് കണ്ട് അവൻ പിന്നെയും പുതപ്പെടുത്ത് തലവഴി മൂടി കട്ടിലിൽ കൂനികൂടിയിരുന്നു. അപ്പോഴേക്കും അവിടെയാകെ വെള്ളി വെളിച്ചത്താൽ നിറഞ്ഞു കഴിഞ്ഞുവെന്നു അവന് മനസ്സിലായി.
“സിദ്ധാർഥ്…! പുറത്തു വരൂ സിദ്ധാർഥ്… പേടിക്കാതെ പുതപ്പിൽ നിന്ന് പുറത്തേക്ക് വന്നോളൂ.”
സിദ്ധാർഥിനെ ആ പ്രകാശരൂപം അശരീരിയായ പുരുഷസ്വരത്തിൽ വിളിച്ചു.
അതഅത്രയ്ക്ക് ഗാഭീര്യമേറിയതും, സ്വർഗീയവുമായിരുന്നു ആ സ്വരം…!
“ആരാ നിങ്ങൾ…? നിങ്ങളിവിടം വിട്ടു പോകാതെ ഞാൻ പുറത്തേക്കിറങ്ങില്ല.
Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ
അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?
മിടുക്കൻ
?????
Super
❤❤❤❤❤
good story the way of writing also super❤️❤️❤️❤️❤️
❤️❤️❤️ powli
?❤️✨️
❤️❤️❤️
❤️✨️?
അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️
തേങ്ക്സ് കുട്ടാ.. ❤️✨️?
നല്ല എഴുത്തു.
ബ്യൂട്ടിഫുൾ ട്വിസ്ട്.
ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്
Santhosh Ser…❤️✨️
ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട് താനും.
By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?
Take care Thambi.
innum ezhuthunkal.. 😀
First ❤️??
എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?