❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 235

“ശേ ഇവിടെയുമല്ല.. പിന്നെയെവിടെയാ ആ ശബ്ദം…”എന്ന് ചിന്തിച്ചുകൊണ്ട് സിദ്ധാർഥ്,നേരെ തന്റെ റൂമിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് ആ അത്ഭുതകാഴ്ച അവൻ കാണുന്നത്…

ജിത്തുവേട്ടന്റെയും മിത്രേടത്തിയുടെയും റൂമിനുള്ളിൽ നിന്ന് സ്വർണനിറമുള്ള, ശക്തമായ വെളിച്ചം, ഡോറിന്റെ വിടവുകളിലൂടെ പുറത്തേക്കൊഴുകി വരുന്നു…!

ഇത്… ഇതെന്താ..! സിദ്ധാർഥ് ആ കാഴ്ച കണ്ട് അമ്പരന്നുപോയി. അതിനോടൊപ്പം താൻ നേരെത്തെ കേട്ട ശബ്ദം സിദ്ധാർഥിന്റെ ചെവിയിൽ പിന്നെയും കേട്ടു.

‘ഇതൊന്നു നോക്കണമല്ലോ..’ അവൻ പെട്ടന്നു തന്നെ അവരുടെ മുറിക്കടുത്തേക്ക് നടന്നിട്ട് ചെവി ഡോറിലേക്ക് വെച്ച് കാതോർത്തു… അകത്ത് ഏട്ടനും ഏട്ടത്തിയും ആരോടോ ബഹുമാനത്തോടെ എന്തോ സംസാരിക്കുന്നുണ്ട്…

അതിന് മറുപടിയെന്നോണം ഒരു യുവാവിന്റെ മുഴക്കമുള്ള അവ്യക്തമായ സ്വരമവൻ കേട്ടു.

” ങേഹ്… ഇതാരാ, മുറിയിൽ ചേട്ടനെയും ചേച്ചിയെയും കൂടാതെ വേറൊരാൾ.??? ഒന്ന് നോക്കിയിട്ട് തന്നെ കാര്യം”. അവനെന്നിട്ട് വാതിൽ പഴുതിലൂടെ നോക്കാൻ ശ്രമിച്ചു. അകത്ത് താക്കോലൊന്നും ഇല്ലാത്തത് കൊണ്ട് ഉള്ളിൽ എന്താണ് നടക്കുന്നതെന്നു വ്യക്തമായി കാണാൻ സാധിക്കാറുള്ളതാണ്. പക്ഷേ…!

പക്ഷേ അവൻ പഴുതിലൂടെ നോക്കിയപ്പോൾ കണ്ടത്, ഏന്തോ പ്രകാശം നിറഞ്ഞ രൂപത്തിനു മുന്നിലായി, തനിക്ക് പുറം തിരിഞ്ഞു നിൽക്കുന്ന തന്റെ ബന്ധുക്കളെയാണ് അവൻ കണ്ടത്.

ആ രംഗം തുടരെ കാണും തോറും അതവനിൽ അത്ഭുതവും ഭയവും നിറച്ചു. സിദ്ധാർഥ് വിശ്വാസം വരാതെ കണ്ണും തിരുമ്മി അവിടേക്ക് പിന്നെയും പിന്നെയും നോക്കികൊണ്ടിരുന്നു.

“അയ്യോ… എന്റമ്മച്ചിയേ… ദൈവം ഭൂമിയിലേക്കിറങ്ങി വന്നേ..”

സിദ്ധാർഥ് പേടിച്ചു അലറിവിളിക്കാൻ ശ്രമിച്ചെങ്കിലും സ്വരം തൊണ്ടയിൽ കുരുങ്ങുന്നതല്ലാതെ പുറത്തേക്കു വരുന്നില്ലായിരുന്നു… എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞ അവൻ പേടിച്ചു തന്റെ മുറിയിലേക്ക് കുതിച്ചു. അവൻ ബെഡ്‌റൂമിന്റെ ചാരിയ വാതിൽ തുറക്കാനാഞ്ഞതും, അത് ആരോ അകത്തു നിന്നു തുറന്നത് പോലെ തനിയെ തുറന്നുവന്നു.

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.