❤️✨️ ശാലിനിസിദ്ധാർത്ഥം 8 ✨️❤️ [??????? ????????] 285

“ഓക്കേ ഇനി നമ്മൾക്ക് മാക്സിനെ വിളിച്ചാലോ… റൂമിലെ അരണ്ടവെളിച്ചത്തിൽ മുറിയുടെ മധ്യത്തിൽ നിന്നു കൊണ്ട് ജിത്തു, മിത്രയോട് ചോദിച്ചു.

“യെസ്.. വിളിക്കാം. നമ്മുടെ ഏലിസിയോൺ ക്രിസ്റ്റലുകൾ എന്തിയേ…???

അത് രണ്ടും, പരസ്പരം കോർത്ത കൈകൾക്കുള്ളിലായി വെച്ചിട്ട് ചേർന്നു നിന്നുകൊണ്ട് പേര് സ്മരിച്ചാൽ മതിയെന്നാണല്ലോ അദ്ദേഹം പറഞ്ഞിട്ടുള്ളത്. അല്ലേ ???”

ജിത്തുവിനോടൊപ്പം ഇരുട്ടിൽ മിത്രയും എഴുനേറ്റു നിന്നു.

” അതൊക്കെ ശെരി തന്നെ. ഒരു കാര്യവും കൂടെ ഓർക്കണം… സ്മരിക്കുമ്പോൾ, എന്ത് കാരണത്തിനാണ് നമ്മൾ സ്മരിക്കുന്നതെന്നും കൂടെ ശ്രദ്ധയിലിരിക്കണം.” ജിത്തു തന്റെ കൈയിലിരുന്ന മിത്രയുടെ ക്രിസ്റ്റൽ അവൾക്ക് കൊടുത്തു കൊണ്ട് അവളെ ഓർമ്മപ്പെടുത്തി.

“ശെരി. നമുക്കദ്ദേഹത്തെ വിളിക്കാം…” എന്ന് മിത്ര പറഞ്ഞിട്ട് മുറിയുടെ മധ്യത്തിൽ, നിൽക്കുകയായിരുന്ന ജിത്തുവിന്റെ ഒരു കൈയിലിരുന്ന ക്രിസ്റ്റലിനോട് തന്റെ ക്രിസ്റ്റലിരുന്ന കൈ കോർത്തു പിടിച്ചിട്ട്; രണ്ടു ക്രിസ്റ്റലുകളും തമ്മിൽ മുട്ടിച്ചു കൊണ്ട് മിത്രയും ജിത്തുവും തോളോട് തോൾ ചേർന്നു നിന്ന് കണ്ണുകളച്ചു…

************************************************

രാത്രിയിൽ അതുമിതും ചിന്തിച്ചു കിടന്ന സിദ്ധാർഥ് വളരെ പതുക്കെയാണ് ഉറക്കത്തിലേക്ക് വഴുതി വീണത്…

അവനങ്ങനെ ഉറങ്ങികൊണ്ടിരിക്കവേയാണ്… അവന്റെ കാതുകളിലേക്ക് പെട്ടന്നൊരു മുഴക്കമുള്ള സ്വരം വന്നലച്ചത്… സിദ്ധാർഥ് പെട്ടന്നു തന്നെ ഞെട്ടിയുണർന്നു…

‘എന്തോ തുള്ളി വീഴുന്നത് പോലെയുള്ള ഒരു സൗണ്ട് അവൻ കേട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ഒരു തവണ ഭൂമികുലുക്കുന്ന ഒച്ചയിൽ ആ ശബ്ദം കേട്ടുകൊണ്ടാണ് താനുണർന്നത്.

‘എന്ത്…! ആ ശബ്ദം കേൾക്കുന്നത് എവിടെ നിന്നാണ്..??? തന്റെ മുറിയിലാണോ ? അല്ലല്ലോ… ഏട്ടത്തിയുടെ മുറീനാണോ…?? അതുമല്ല.”

സിദ്ധാർഥ് ബെഡിൽ നിന്ന് അമ്പരപ്പോടെ എഴുനേറ്റു…

അവൻ ആ ശബ്ദത്തിന്റെ ഉറവിടം തേടി… അത് തന്റെ മുറിയിൽ നിന്നല്ല എന്ന് മനസ്സിലായതോടെ അവൻ ഇരുട്ടത്ത് മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ട് നേരെ എതിർവശത്തുള്ള ഏട്ടത്തിയുടെ ബെഡ്‌റൂമിന്റെ ഡോറിൽ ചെവി വെച്ച്, ചാരന്മാർ, വിവരങ്ങൾ ചോർത്താനായി ഒളിഞ്ഞു കേൾക്കാനായി നിക്കുംപോലെ നിന്നു…

18 Comments

  1. സൂര്യൻ

    Delay ആണല്ലോ? Computer type ചെയ്തിട്ട് update ചെയ്യകുതൊ? Problem കുറയില്ലെ

    1. അശ്വിനി കുമാരൻ

      അതിന് കമ്പ്യൂട്ടർ ഉണ്ടായിട്ട് വേണ്ടേ… ?

      1. സൂര്യൻ

        മിടുക്കൻ

  2. Super

  3. ❤❤❤❤❤

  4. good story the way of writing also super❤️❤️❤️❤️❤️

  5. ❤️❤️❤️ powli

    1. അശ്വിനി കുമാരൻ

      ?❤️✨️

  6. °~?അശ്വിൻ?~°

    ❤️❤️❤️

    1. അശ്വിനി കുമാരൻ

      ❤️✨️?

  7. അളിയാ 3rd njn ഇങ്ങ് എടുക്കുവ ?✌️.എന്നത്തേയും പോലെ തന്നെ ഈ പാർടും മനോഹരം ആയിട്ടുണ്ട് ❤️

    1. അശ്വിനി കുമാരൻ

      തേങ്ക്സ് കുട്ടാ.. ❤️✨️?

  8. നല്ല എഴുത്തു.
    ബ്യൂട്ടിഫുൾ ട്വിസ്ട്.
    ലക്കങ്ങൾക്കിടയിൽ താമസം വരുന്നതിനാൽ കുറച്ചു അവിടെയും എവിടെയും കണക്ട് ആക്കാൻ താമസം വരുന്നു.
    അതുകൊണ്ടു ഒത്തിരി delay വേണ്ട പ്ളീസ്

    1. അശ്വിനി കുമാരൻ

      Santhosh Ser…❤️✨️

      ഒന്നും മനഃപൂർവമല്ല..അതാത് സമയങ്ങളിലെ സാഹചര്യം കാരണമാണ് എപ്പോഴും പാർട്ടുകൾ Delay ആവാൻ കാരണം. പിന്നെ ഓരോ പാർട്ടും ഞാൻ ഇടവിട്ടാണ് എഴുതുന്നത്. സാധാരണയായി, ദിവസം ഇപ്പഴത്തെ കണ്ടിഷൻ അനുസരിച്ചു ദിവസം ഒരു 500-600 words വെച്ചാണ് എഴുതുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം.! മാത്രമല്ല, എനിക്ക് Vision പ്രോബ്ലം ഉള്ളത് കൊണ്ട് തന്നെ ഫോണിൽ ടൈപ്പ് ചെയ്ത് എഴുതുന്നതിനു ചില Limitation ഉണ്ട്‌ താനും.

      By the by അഭിപ്രായത്തിനു റൊമ്പ നൻട്രി ??✨️❤️?

      1. Take care Thambi.
        innum ezhuthunkal.. 😀

  9. First ❤️??

    1. എൻ്റെ സീരിയസ് അണ്ണോയ് നിങ്ങൾ ഇവിടെ പെറ്റിട്ടെ എന്നത് പെർമനന്റ് ആക്കാൻ നിക്കിന്നെയാ ?

Comments are closed.